കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമില്‍ 19 ലക്ഷം പുറത്ത്; പൗരത്വ പട്ടിക ബംഗാളിന് വേണ്ടെന്ന് മമത, അമിത് ഷാക്ക് കത്ത് നല്‍കി

Google Oneindia Malayalam News

ദില്ലി: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തി. ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) ബംഗാളില്‍ നടപ്പാക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. അസമില്‍ എന്‍ആര്‍സി നടപ്പാക്കിയപ്പോള്‍ 19 ലക്ഷം പേര്‍ പുറത്തായ കാര്യവും മമത ഓര്‍മിപ്പിച്ചു. പുറത്താകുന്നവര്‍ ഒരുപക്ഷേ ശരിയായ വോട്ടര്‍മാരായിരിക്കാമെന്നും മമത അമിത് ഷായോട് പറഞ്ഞു.

Amit

അസമിലാണ് ആദ്യമായി എന്‍ആര്‍സി നടപ്പാക്കിയത്. 19 ലക്ഷം പേര്‍ പട്ടികയ്ക്ക് പുറത്തായി. ഇതിനെതിരെ അസമിലെ ബിജെപിയും രംഗത്തുവന്നിരുന്നു. പുറത്തായവരില്‍ 13 കോടിയോളം പേര്‍ ബംഗാളി ഹിന്ദുക്കളാണ് എന്നതാണ് ബിജെപിയെ ചൊടിപ്പിച്ചത്. ബിജെപിയുടെ വോട്ടര്‍മാരില്‍ വലിയൊരു ഭാഗമാണ് പട്ടികയ്ക്ക് പുറത്തായത്.

ഒരു തവണ കൂടി സംഭവിച്ചിരുന്നെങ്കില്‍... പാകിസ്താനെ മന്‍മോഹന്‍ നശിപ്പിക്കുമായിരുന്നു, വെളിപ്പെടുത്തല്‍ഒരു തവണ കൂടി സംഭവിച്ചിരുന്നെങ്കില്‍... പാകിസ്താനെ മന്‍മോഹന്‍ നശിപ്പിക്കുമായിരുന്നു, വെളിപ്പെടുത്തല്‍

അസമിലെ വിഷയം ചൂണ്ടിക്കാട്ടി മമത അമിത് ഷായ്ക്ക് കത്ത് നല്‍കി. ഹിന്ദി, ബംഗാളി ഭാഷകള്‍ സംസാരിക്കുന്നവരും തദ്ദേശീയരായ അസമുകാരുമാണ് പുറത്തായതെന്ന് മമത കത്തില്‍ വിശദീകരിച്ചു. അതേസമയം, രാജ്യത്ത് മൊത്തം എന്‍ആര്‍സി നടപ്പാക്കുമെന്നാണ് അമിത് ഷാ ബുധനാഴ്ച പറഞ്ഞത്.

ബിജെപിയെ നിശിതമായി വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാക്കളില്‍ ഒരാളാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്രസര്‍ക്കാര്‍ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിനൊന്നും മമത എത്താറില്ല. പകരം പ്രതിനിധികളെ അയക്കുകയാണ് പതിവ്. എന്നാല്‍ ബുധനാഴ്ച മമതാ ബാനര്‍ജി ദില്ലിയില്‍ വന്നു പ്രധാനമന്ത്രി മോദിയെ കണ്ടു. അതിന് ശേഷമാണ് വ്യാഴാഴ്ച അമിത് ഷായെ കണ്ടത്. മോദിയുമായുള്ള ചര്‍ച്ചയില്‍ പ്രധാനമായും ഉന്നയിച്ചത് പശ്ചിമ ബംഗാളിന്റെ പേര് മാറ്റുന്ന കാര്യമാണെന്ന് മമത പറയുന്നു.

English summary
Mamata Banerjee Raises Assam Citizens' List In Meeting With Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X