കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനത്തിനെതിരെ അന്വേഷണം, ജിഎസ്ടി പുനഃപരിശോധിക്കും, തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രിക!

Google Oneindia Malayalam News

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ തിര‍ഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്ത് വിട്ടു. നോട്ട് അസാധുവാക്കലിനെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന വാഗ്ദാനമാണ് മമത പ്രകടന പത്രികയിൽ വ്യക്തമാക്കിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷ സഖ്യം അധികാരത്തില്‍ വന്നാല്‍ നോട്ട് അസാധുവാക്കലിനെപ്പറ്റി അന്വേഷണം നടത്തുമെന്ന് പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു.

<strong>എന്തൊരു ദുരന്തമാടോ മനുഷ്യാ താൻ! അനിൽ അക്കര എംഎൽഎയെ രൂക്ഷമായി വിമർശിച്ച് ദീപ നിശാന്ത്</strong>എന്തൊരു ദുരന്തമാടോ മനുഷ്യാ താൻ! അനിൽ അക്കര എംഎൽഎയെ രൂക്ഷമായി വിമർശിച്ച് ദീപ നിശാന്ത്

നീതി ആയോഗിനെ കുറിച്ചും പു്രകടന പത്രികയിൽ പ്രതിപാതിക്കുന്നുണ്ട്. നീതി ആയോഗിന് പകരം പ്ലാനിങ് കമ്മീഷനെ തിരികെയെത്തിക്കുമെന്നതാണ് മമതയുടെ മറ്റൊരു വാഗ്ദാനം. ചരക്ക് - സേവന നികുതി ജനങ്ങള്‍ക്ക് ഉപകാരപ്രദമാണെങ്കില്‍ അത് നിലനിര്‍ത്തുമെന്നും, പുനഃപരിശോധിക്കുമെന്നും പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു.

Mamata Banerjee

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പരിഹാസവുമായി പശ്ചിമബംഗാള്‍ മുഖ്യന്ത്രി മമത ബാനര്‍ജി നേരത്തെ രംഗത്ത് വന്നിരുന്നു. ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്തുന്ന ശേഷി ഇന്ത്യ കൈവരിച്ചെന്നും ഉപഗ്രഹ വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയായിരുന്നു മമതയുടെ പരിഹാസം.

നരേന്ദ്രമോദിയുടെ മറ്റൊരു അനന്തമായ നാടകത്തിന്റെ ചെറിയൊരു ഉദാഹരണം മാത്രമാണ്. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനുള്ള മോദിയുടെ പ്രചരണം മാത്രമായിരുന്നു ഇത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് ഇത്. തീര്‍ച്ചയായും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അവർ പറഞ്ഞിരുന്നു.

English summary
Mamata Banerjee releases manifesto, promises to probe demonetisation and review GST
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X