Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനന്ദ ബോസിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തരുത്: മമത ബാനർജിക്ക് കോടതിയുടെ വിലക്ക്

ന്യൂഡൽഹി: ഗവർണർ സിവി ആനന്ദ ബോസിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് മമത ബാനർജിയെ കൽക്കട്ട ഹൈക്കോടതി വിലക്കി. രാജ്ഭവൻ സന്ദർശിക്കാൻ സ്ത്രീകൾക്ക് ഭയമാണെന്ന് മമത ബാനർജി അഭിപ്രായപ്പെട്ടതിനെ തുടർന്ന് ഗവർണർ സി വി ആനന്ദ ബോസ് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു.

"2024 ഓഗസ്റ്റ് 14 വരെ പ്രസിദ്ധീകരണത്തിലൂടെയും സോഷ്യൽ പ്ലാറ്റ്‌ഫോമുകളിലും പരാതിക്കാരന് (ഗവർണർ) അപകീർത്തികരമോ തെറ്റായതോ ആയ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് പ്രതികളെ വിലക്കുന്നു," ഓഗസ്റ്റ് 14 ന് കേസ് അടുത്തതായി പരിഗണിക്കുന്ന കോടതി പറഞ്ഞു. കൂടുതൽ അപകീർത്തികരമായ പ്രസ്താവനകൾ ഗവർണറുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നത് തടയാൻ ഇടക്കാല ഉത്തരവ് അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

mamtha

"ഈ ഘട്ടത്തിൽ, ഒരു ഇടക്കാല ഉത്തരവ് അനുവദിച്ചില്ലെങ്കിൽ, അത് വാദിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ തുടരാനും പരാതിക്കാരൻ്റെ പ്രശസ്തിക്ക് കളങ്കം വരുത്താനും പ്രതികൾക്ക് സ്വതന്ത്രമായ കൈകൾ നൽകും," അതിൽ കൂട്ടിച്ചേർത്തു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട രണ്ട് എം എൽ എമാരായ സയന്തിക ബാനർജി, റിയാത് ഹുസൈൻ സർക്കാർ എന്നിവരുടെ സത്യപ്രതിജ്ഞാ ചടങ്ങിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പത്തിനിടയിലാണ് മമതയുടെ പ്രസ്താവന. രാജ്ഭവനിൽ സത്യപ്രതിജ്ഞ ചെയ്യാനുള്ള ഗവർണറുടെ ക്ഷണം അവർ നിരസിക്കുകയും പകരം നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു.

ജൂലായ് 3 ന് വിഷയം ആദ്യം വാദം കേട്ടെങ്കിലും റിപ്പോർട്ടിംഗിൽ ഉൾപ്പെട്ട മാധ്യമ സ്ഥാപനങ്ങളെ കേസിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചപ്പോൾ ജൂലായ് 4 ലേക്ക് മാറ്റി. തുടർന്നുള്ള ഹിയറിംഗുകൾ ജൂായ് 10, ജൂലായ് 15 തീയതികളിൽ നടന്നു. ഈ സെഷനുകളിൽ മമത ബാനർജി തൻ്റെ അഭിപ്രായങ്ങളിൽ ഉറച്ചുനിന്നു, തൻ്റെ പരാമർശങ്ങൾ പൊതുതാൽപ്പര്യ വിഷയങ്ങളിൽ ന്യായമായ അഭിപ്രായങ്ങളാണെന്നും അപകീർത്തികരമല്ലെന്നും വാദിച്ചു.

മമത ബാനർജിയുടെ അഭിഭാഷകൻ സഞ്ജയ് ബസു കോടതി ഉത്തരവിനെ ഉയർന്ന ബെഞ്ചിന് മുന്നിൽ ചോദ്യം ചെയ്യാൻ പദ്ധതിയിടുന്നതായി പറഞ്ഞു. മമതയുടെ പരാമർശങ്ങൾ പൊതുതാൽപ്പര്യ വിഷയങ്ങളിൽ ന്യായമായ അഭിപ്രായങ്ങളാണെന്നും അപകീർത്തികരമല്ലെന്നും അദ്ദേഹം വാദിച്ചു

മാനനഷ്ടക്കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ്, ബരാനഗറിൽ നിന്നുള്ള എംഎൽഎമാരായ സയന്തിക ബാനർജി, ഭഗവാൻഗോളയിൽ നിന്നുള്ള റിയാത് ഹൊസൈൻ സർക്കാർ എന്നിവരെയും പ്രതികളാക്കി. ഒരു വ്യക്തിയുടെ സത്പേരിന് കളങ്കമുണ്ടാക്കുന്ന അപകീർത്തികരമായ പ്രസ്താവനകൾ നടത്താവുന്ന അനിയന്ത്രിതമായ അവകാശമല്ല അഭിപ്രായപ്രകടനത്തിനും ആവിഷ്‌കാരത്തിനുമുള്ള അവകാശമെന്നും കോടതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+