കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎക്കെതിരെ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കി; അടുത്തത് തെലങ്കാന

Google Oneindia Malayalam News

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കി. കേരളം, പഞ്ചാബ്, രാജസ്ഥാന്‍ നിയമസഭകള്‍ നേരത്തെ പ്രമേയം പാസാക്കിയിരുന്നു. ബംഗാള്‍ നിയമസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ട് മമതാ ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്. സിഎഎ, എന്‍ആര്‍സി എന്നിവയ്‌ക്കെതിരെ നേരത്തെ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ നേതാവാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

Mama

നാല് ദിവസത്തിനകം ബംഗാള്‍ നിയമസഭ സിഎഎക്കെതിരെ പ്രമേയം പാസാക്കുമെന്ന് അവര്‍ കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു. സിഎഎയും എന്‍ആര്‍സിയും തന്റെ ശവത്തില്‍ ചവിട്ടിയേ ബംഗാളില്‍ നടപ്പാക്കാന്‍ സാധിക്കൂ എന്ന മമതയുടെ പ്രഖ്യാപനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നേരത്തെ ബംഗാളില്‍ എന്‍ആര്‍സി നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മമതയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സിഎഎ വിഷയം മാത്രമാണ് കേന്ദ്രവും ബിജെപിയും ബംഗാളില്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്. തെലങ്കാനയിലെ ചന്ദ്രശേഖര റാവു സര്‍ക്കാര്‍ സിഎഎക്കെതിരെ പ്രമേയം പാസാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പാകിസ്താനില്‍ ഹിന്ദു യുവതിയെ കതിര്‍മണ്ഡപതില്‍ നിന്ന് 'തട്ടിക്കൊണ്ടുപോയി'; മതംമാറ്റി വിവാഹം നടത്തിപാകിസ്താനില്‍ ഹിന്ദു യുവതിയെ കതിര്‍മണ്ഡപതില്‍ നിന്ന് 'തട്ടിക്കൊണ്ടുപോയി'; മതംമാറ്റി വിവാഹം നടത്തി

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം പ്രമേയം പാസാക്കാനുള്ള ശ്രമത്തിലാണ്. നിലവില്‍ പഞ്ചാബും രാജസ്ഥാനും പാസാക്കിയിട്ടുണ്ട്. മധ്യപ്രദേശും ഛത്തീസ്ഗഡും ഉടന്‍ പ്രമേയം പാസാക്കുമെന്ന് സൂചനയുണ്ട്.

Recommended Video

cmsvideo
India is our Religion Says Actor ShahRukh Khan | Oneindia Malayalam

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും എന്‍പിആര്‍ നടപ്പാക്കരുതെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ഐക്യത്തിലെത്തിയാല്‍ കൊല്‍ക്കത്തയില്‍ അവരുടെ യോഗം വിളിക്കാന്‍ താന്‍ തയ്യാറാണ്. എന്‍പിആര്‍ നടപ്പാക്കുന്നതിന് മുമ്പ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭരണകക്ഷികള്‍ നിയമം ശരിയായ രീതിയില്‍ പഠിക്കണം. എന്‍ആര്‍സിയുമായും സിഎഎയുമായും പ്രത്യക്ഷ ബന്ധമുള്ളതാണ് എന്‍പിആര്‍. അതുകൊണ്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്‍പിആര്‍ തള്ളിക്കളയണമെന്നും മമത ആവശ്യപ്പെട്ടു.

English summary
Mamata Banerjee's Bengal passed resolution against CAA in Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X