കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്ല, എസ്പി ഒപ്പം, മമതയുടെ വിശാല പ്രതിപക്ഷം ഇങ്ങനെ, ഉദ്ധവിനെ കാണാനെത്തിയത് അക്കാര്യത്തിന്

Google Oneindia Malayalam News

മുംബൈ: മമത ബാനര്‍ജിയുടെ രാഷ്ട്രീയ ലക്ഷ്യം കോണ്‍ഗ്രസിനെ തകര്‍ത്ത് 20 ശതമാനം വരുന്ന വോട്ടുബാങ്ക് ഇല്ലാതാക്കുക എന്ന മോഹം. മമതയുടെ സഖ്യത്തില്‍ കോണ്‍ഗ്രസിന് സ്ഥാനമേ ഇല്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ശിവസേന നേതാക്കളെ മമത കാണാനെത്തിയ കാര്യം അടക്കം റാവത്ത് വെളിപ്പെടുത്തി. എന്നാല്‍ കോണ്‍ഗ്രസില്ലാതെ എന്ത് പ്രതിപക്ഷം എന്ന നിലയിലാണ് മമത.

കെസിആറും ഉദ്ധവും, പവാറും, സ്റ്റാലിനും, മമതയെ നേരിടാന്‍ കോട്ട കെട്ടി കോണ്‍ഗ്രസ്, രാഹുല്‍ ഇറങ്ങുംകെസിആറും ഉദ്ധവും, പവാറും, സ്റ്റാലിനും, മമതയെ നേരിടാന്‍ കോട്ട കെട്ടി കോണ്‍ഗ്രസ്, രാഹുല്‍ ഇറങ്ങും

അതിനായുള്ള സഖ്യം ഒരുവശത്ത് തുടങ്ങി കഴിഞ്ഞു. ഉത്തര്‍പ്രദേശില്‍ മമത പ്രചാരണം നടത്തുന്നതും അഖിലേഷ് യാദവിന് വേണ്ടിയായിരിക്കും. കോണ്‍ഗ്രസ് വിരുദ്ധ സഖ്യത്തിന് മമതയാവും നേതാവെന്നാണ് തൃണമൂല്‍ നല്‍കുന്ന മറുപടി.

1

ശിവസേന എന്താണ് മമതയുടെ ലക്ഷ്യമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസില്ലാതെ ഒരു സഖ്യം ഉണ്ടാക്കാന്‍ വേണ്ടിയാണ് മമത മുംബൈയിലെത്തിയതെന്ന് സഞ്ജയ റാവത്ത് വെളിപ്പെടുത്തി. അതാണ് കോണ്‍ഗ്രസിനെതിരെ മത്സരിക്കാനാണ് വിവിധ സംസ്ഥാനങ്ങള്‍ സ്വീകരിച്ചത്. ത്രിപുര, അസം, ഗോവ, എന്നിവിടങ്ങളില്‍ നിരവധി നേതാക്കള്‍ ബിജെപി വിട്ട് തൃണമൂലില്‍ താന്‍ ചേര്‍ന്നിരുന്നു. അതേസമയം തന്നെ മഹാരാഷ്ട്രയില്‍ തൃണമൂല്‍ മത്സരിക്കുകയോ കൂറുമാറ്റുകയോ ചെയ്യില്ലെന്നും, ഉദ്ധവ് താക്കറെയെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെ തകര്‍ത്ത് പാര്‍ട്ടിയില്‍ അംഗസംഖ്യ വര്‍ധിപ്പിക്കണമെന്ന നിലപാടിലായിരുന്നു മമതയുടെ പുറപ്പാട്.

2

ബിജെപിയുടേത് പരാജയപ്പെട്ട നേതൃത്വത്തിമാണെന്നും തൃണമൂല്‍ നേതൃത്വം പയുന്നു. കോണ്‍ഗ്രസ് ഡീപ്പ് ഫ്രീസറിലാണ്. കോണ്‍ഗ്രസിനെ ഒഴിവാക്കി, പുതിയൊരു ഫീലുള്ള സഖ്യമാണ് മമതയെ മനസ്സിലുള്ളതെന്ന് സഞ്ജയ് റാവത്ത് പറയുന്നു. ആദിത്യ താക്കറെയും താനും പങ്കെടുത്ത കൂടിക്കാഴ്ച്ചയില്‍ ഞങ്ങളുമായി മമത തുറന്ന് സംസാരിച്ചു. തൃണമൂല്‍ ഒരിക്കും മഹാരാഷ്ട്രയില്‍ മത്സരിക്കില്ലെന്ന് പറഞ്ഞു. എന്‍സിപിയും ശിവസേനയും ഇവിടെ അതിശക്തരാണ്. അതുകൊണ്ട് മത്സരിക്കേണ്ടതില്ലെന്നാണ് മമത തീരുമാനിച്ചതെന്നും റാവത്ത് വ്യക്തമാക്കി. ത്രിപുര, അസം, ഗോവ എന്നിവിടങ്ങില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കുന്നുണ്ടെന്നും ഇതോടെ ഉറപ്പായിരിക്കുകയാണ്.

3

ശിവസേനയെ പിണക്കരുത് എന്ന നീക്കവും ഇതിന് പിന്നിലുണ്ട്. മഹാരാഷ്ട്രയില്‍ ബംഗാള്‍ ഭവന്‍ ഉണ്ടാക്കാനും മമത ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ആദിത്യ താക്കറെയെ കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇതെല്ലാം നിര്‍ണായക ചുവടുവെപ്പാണ്. എന്നാല്‍ ശിവസേന ഇപ്പോഴും മമതയുടെ ട്രാക്കിലേക്ക് എത്തിയിട്ടില്ല. മമതയ്ക്ക് ബിജെപിയെ ദേശീയ തലത്തില്‍ നേരിടാനാവുമെന്ന് ഇപ്പോഴും അവര്‍ വിശ്വസിക്കുന്നില്ല. ശരത് പവാര്‍ എല്ലാ പിന്തുണയും മമതയ്ക്ക് നല്‍കുന്നുണ്ടെങ്കിലും ദേശീയ തലത്തില്‍ 20 ശതമാനം വോട്ട് നേടുക തൃണമൂലിന് അസാധ്യമാണെന്നും അറിയാം. അതുകൊണ്ട് സമാന്തര പ്രതിപക്ഷ സഖ്യത്തിന് ആയുസ്സില്ലെന്ന് അദ്ദേഹം പറയുന്നു.

4

മമതയുടെ മുന്നിലുള്ള സഖ്യത്തില്‍ സുപ്രധാന പാര്‍ട്ടിയായി അവര്‍ കാണുന്നത് സമാജ് വാദി പാര്‍ട്ടിയെയാണ്. ബംഗാളില്‍ മമത ഉപയോഗിച്ച രീതിയിലുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് അഖിലേഷും പയറ്റുന്നത്. പ്രാദേശികവാദങ്ങള്‍ അഖിലേഷ് ഉന്നയിക്കുന്നുണ്ട്. തൃണമൂലിന്റെ കേലാ ഹോബെ മറ്റൊരു തരത്തില്‍ എസ്പി ഉപയോഗിക്കുന്നുണ്ട്. അതിന്റെ ഫലവും കണ്ട് തുടങ്ങിയിട്ടുണ്ട്. അഖിലേഷും ബിജെപിയും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നതെന്ന് സര്‍വേ റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു. യോഗി ആദിത്യനാഥ് മാത്രമാണ് പോപ്പുലാരിയില്‍ മുന്നിലുള്ളത്. പാര്‍ട്ടിയുടെ പ്രതിച്ഛായ വളരെ മോശമാണ്. രണ്ടാം തരംഗം അടക്കമുള്ളവ അഖിലേഷ് അനുകൂലമായി എടുത്തിട്ടുണ്ട്. ബിജെപി കോട്ടയായ ആഗ്ര വരെ കൈവിടുമെന്നാണ് സൂചന.

5

മറ്റ് ചെറിയ പാര്‍ട്ടികളെയും ഒപ്പം കൂട്ടാന്‍ മമത ശ്രമിക്കുന്നുണ്ട്. പക്ഷേ അത് എളുപ്പമല്ല.അതിന് മുമ്പ് അഖിലേഷിനായി വാരണാസിയിലേക്ക് പോകാനാണ് മമതയുടെ തീരുമാനം. അവിടെ എസ്പിക്ക് വേണ്ടി പ്രചാരണം നടത്താനാണ് മമതയുടെ തീരുമാനം. എസ്പി അംഗം ജയാ ബച്ചന്‍ നേരത്തെ തൃണമൂലിന് വേണ്ടി ബംഗാളില്‍ പ്രചാരണം നടത്തിയിരുന്നു. ഇതിന് പകരമായി മമതയും യുപിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ജനുവരി രണ്ടാം വാരത്തിലാവും മമത യുപി സന്ദര്‍ശിക്കുക. ഡിസംബറില്‍ പ്രചാരണം നടത്താനായിരുന്നു നീക്കം. എന്നാല്‍ ചില പരിപാടികള്‍ കാരണം നീളുകയായിരുന്നു. മമതയുടെ പാര്‍ട്ടി യുപിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇല്ലെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മമത സ്റ്റാര്‍ ക്യാമ്പയിനറായി സംസ്ഥാനത്തുണ്ടാവും.

തിലകന്‍ പറഞ്ഞ മാഫിയ സംഘത്തിന് അപ്പുറമാണ് അമ്മ, മോഹന്‍ലാലിന്റെ സത്യസന്ധതയെ പറയുന്നില്ലെന്ന് ഷമ്മിതിലകന്‍ പറഞ്ഞ മാഫിയ സംഘത്തിന് അപ്പുറമാണ് അമ്മ, മോഹന്‍ലാലിന്റെ സത്യസന്ധതയെ പറയുന്നില്ലെന്ന് ഷമ്മി

Recommended Video

cmsvideo
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

English summary
mamata banerjee's paralell alliance may have akhilesh yadav on top, but shiv sena says no
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X