India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ വീണ്ടും മമതയുടെ തേരോട്ടം: ഇടതിന്റെ അവസാന തുരുത്തായ സിലിഗുരിയും വീണു

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളിലെ സിലിഗുരി മഹാകുമാ പരിഷത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടി തൃണമൂല്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ്, ബി ജ പി, സി പി എം തു എതിരാളികളെ ബഹുദൂരം പിന്നിലാക്കിക്കൊണ്ടാണ് മമതയുടെ തേരാളികളുടെ മുന്നേറ്റം.

കഴിഞ്ഞ വർഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ റൂറൽ സിലിഗുരിയിലെ രണ്ട് അസംബ്ലി സീറ്റുകളും നേടിയ ബി ജെ പി, മേഖലയിലെ പരമ്പരാഗത ശക്തികളായിരുന്ന സി പി എം എന്നിവർക്കാണ് തൃണമൂല്‍ മുന്നേറ്റത്തില്‍ തിരിച്ചടിയേറ്റത്.

എന്തുകൊണ്ട് ദിലീപിനെ വീണ്ടും ജയിലിലേക്ക് അയക്കാന്‍ പറ്റില്ല? കോടതി വ്യക്തമാക്കിയ കാര്യങ്ങളിങ്ങനെഎന്തുകൊണ്ട് ദിലീപിനെ വീണ്ടും ജയിലിലേക്ക് അയക്കാന്‍ പറ്റില്ല? കോടതി വ്യക്തമാക്കിയ കാര്യങ്ങളിങ്ങനെ

1988-ൽ ഡാർജിലിംഗ് ഗൂർഖ ഹിൽ കൗൺസിൽ പിരിച്ചുവിട്ട്

1988-ൽ ഡാർജിലിംഗ് ഗൂർഖ ഹിൽ കൗൺസിൽ പിരിച്ചുവിട്ട് 1989-ൽ എസ്എംപി രൂപവത്കരിച്ചതിന് ശേഷം ഇതാദ്യമായാണ് ഇവിടെ തൃണമൂൽ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. എസ് എം പിയിൽ ഇതുവരെ സി പി എം നയിക്കുന്ന ഇടത് മുന്നണിയായിരുന്നു അധികാരത്തിലുണ്ടായിരുന്നത്.

ഇതാര് ബ്രിട്ടീഷ് രാജകുമാരിയോ: വിന്റേജ് ബ്യൂട്ടിയില്‍ തിളങ്ങി മണോഡ സെബാസ്റ്റ്യന്‍

നിയമസഭ തിരഞ്ഞെടുപ്പില്‍ നടത്തി മുന്നേറ്റത്തിന്റെ

നിയമസഭ തിരഞ്ഞെടുപ്പില്‍ നടത്തി മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ ബി ജെ പി മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നെങ്കിലും എം സ് എംപിയുടെ ഉയർന്ന ഘടകത്തില്‍ ഒരു സീറ്റ് മാത്രമാണ് അവർക്ക് ലഭിച്ചത്.
ബാക്കിയുള്ള എട്ട് സീറ്റുകളും എസ്എംപിയിലെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനത്തോടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തമാക്കി.

ആകെയുള്ള 537 സീറ്റുകളിൽ 383 സീറ്റുകളും നേടി

ആകെയുള്ള 537 സീറ്റുകളിൽ 383 സീറ്റുകളും നേടിയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം. 71 ശതമാനം വോട്ടും തൃണമൂലും നേടി. ബി ജെ പിക്ക് 18 ശതമാനം വോട്ടാണ് നേടാന്‍ സാധിച്ചത്. ഏറ്റവും അടിത്തട്ടിലുള്ള വില്ലേജ് പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പില്‍ തൃണമൂൽ 462 സീറ്റിൽ 320 സീറ്റും ബിജെപി 86 സീറ്റും നേടി. ഇടതുപക്ഷത്തിനും കോൺഗ്രസിനും 36 സീറ്റുകൾ മാത്രമാണ് നേടാനായത്.

കോണ്‍ഗ്രസ് 21 സീറ്റുകളില്‍ വിജയിച്ചപ്പോള്‍

കോണ്‍ഗ്രസ് 21 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ സിപിഐഎമ്മിന് 15 സീറ്റുകളില്‍ മാത്രമേ വിജയിക്കാനായുള്ളൂ. സ്വതന്ത്രര്‍ 20 സീറ്റുകളില്‍ വിജയിച്ചു. മതിഗര, നക്‌സൽബാരി, ഫാൻസിഡെവ, ഖരിബാരി എന്നീ നാല് സമിതികളും തൃണമൂല്‍ പിടിച്ചെടുത്തിട്ടുണ്ട്. ഈ നിരയിലെ 66 സീറ്റുകളിൽ തൃണമൂൽ 55 സീറ്റുകൾ നേടിയപ്പോൾ ഒമ്പത് സീറ്റുകൾ ബി ജെ പിക്ക് ലഭിച്ചു.

മുഖ്യമന്ത്രി മമത ബാനർജിയെ കണ്ടപ്പോൾ,

വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ടി എം സി നേതാക്കള്‍ രംഗത്ത് എത്തി. "സിലിഗുരി മുനിസിപ്പൽ കോർപ്പറേഷനിൽ (എസ്എംസി) വിജയിച്ചതിന് ശേഷം എല്ലാ തൃണമൂൽ കൗൺസിലർമാരുമൊത്ത് ഈ വർഷം ഫെബ്രുവരി 16 ന് ഞങ്ങൾ മുഖ്യമന്ത്രി മമത ബാനർജിയെ കണ്ടപ്പോൾ, അവർക്ക് സിലിഗുരി മഹാകുമാ പരിഷത്തും സമ്മാനിക്കാമെന്ന് ഞാൻ വാഗ്ദാനം ചെയ്തിരുന്നു അതിപ്പോള്‍ പാലിക്കപ്പെട്ടിരിക്കുകയാണ്," ഡാർജിലിംഗ് ഡിസ്ട്രിക്ട് തൃണമൂൽ ചെയർമാൻ അലോക് ചക്രവർത്തി പറഞ്ഞു

നാല് മാസത്തിനുള്ളിൽ (നഗര സിലിഗുരിയിലെ

നാല് മാസത്തിനുള്ളിൽ (നഗര സിലിഗുരിയിലെ എസ്എംസിയിലും ഗ്രാമീണ സിലിഗുരിയിലെ എസ്എംപിയിലും) തുടർച്ചയായി നേടിയ വിജയങ്ങൾ പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. വർഷങ്ങളായി സിലിഗുരി സബ് ഡിവിഷനിലും ഡാർജിലിംഗ് ജില്ലയിലും ഞങ്ങളുടെ പാർട്ടിക്ക് വിജയം ലഭിച്ചിരുന്നില്ലെന്നും സിലിഗുരിയിലെ തൃണമൂൽ വക്താവ് വേദബ്രത ദത്തയും അഭിപ്രായപ്പെട്ടു.

ഗൂര്‍ഖാലാന്‍ഡ് ടെറിറ്റോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍

ഗൂര്‍ഖാലാന്‍ഡ് ടെറിറ്റോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍ ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അനില്‍ താപ്പയുടെ നേതൃത്വത്തിലുള്ള ഭാരതീയ ഗൂര്‍ഖ പ്രജാതാന്ത്രിക് മോര്‍ച്ച( ബി ജി പി എം) ഭൂരിപക്ഷം നേടി. 45 അംഗ ബോര്‍ഡില്‍ 27 സീറ്റുകള്‍ കരസ്ഥമാക്കിയാണ് ബി ജി പി എം മുന്നേറ്റം. തൃണമൂല്‍ കോണ്‍ഗ്രസ് അഞ്ച് സീറ്റുകളില്‍ വിജയിച്ചു. ഇവിടേയും ആദ്യമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഒരു സീറ്റിലെങ്കിലും വിജയിക്കുന്നത്. പുതുതായി രൂപീകരിച്ച ഹംറോ പാര്‍ട്ടി എട്ട് സീറ്റുകളില്‍ വിജയിച്ചു. സ്വതന്ത്രര്‍ ഏഴ് സീറ്റുകളിലും വിജയിച്ചു.

cmsvideo
  Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid
  English summary
  Mamata Banerjee's Trinamool Congress wins Siliguri Mahakuma Parishad elections
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X