കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ജനാധിപത്യത്തിന്റെ വിജയം... ദേവഗൗഡയ്ക്കും കുമാരസ്വാമിക്കും, മുന്നണിക്കും ആശംസകളുമായി മമത

  • By Desk
Google Oneindia Malayalam News

കൊൽക്കത്ത: കർണാടകയ്ക്ക് ആശംസകളറിയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് അവർ പറഞ്ഞു. ദേവഗൗഡയ്ക്കും കുാര സ്വാമിക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കും അവർ ആശംസകൾ നേർന്നു. ട്വിറ്ററിലൂടെയാണ് മമത ബാനർജി ആശംസകളുമായി രംഗത്തെത്തിയത്. അതേസമയം ബിജെപി നേതാവ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെ കർമാടകയിലെങ്ങും കോൺഗ്രസ് പ്രവർത്തകരുടെയം ആഹ്ലാദ പ്രകടനം അരങ്ങേറുകയാണ് .

നിയമസഭയില്‍ വിശ്വാസവോട്ട് നേടാനാവില്ലെന്ന് ഉറപ്പായതോടെയാണ്, യെദ്യൂരപ്പ രാജിവെച്ചൊ‍ഴിഞ്ഞത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 55 -ാം മണിക്കൂറിലാണ് നാണംകെട്ട രാജി. രാജ്യത്തേക്കാളോ സുപ്രീം കോടതിയേക്കാളോ വലുതല്ല പ്രധാനമന്ത്രിയെന്നു മോദി മനസിലാക്കണമെന്നാണ് യെദ്യൂരപ്പയുടെ രാജിക്ക് ശേഷം രാഹുൽ ഗാന്ധി പ്രതികരിച്ചത്. അധികാരവും പണവുമല്ല വലുത്. കര്‍ണാടയിലെ ജനങ്ങളെ ബിജെപി വഞ്ചിച്ചു. ബിജെപിയെയും ആര്‍എസ്എസിനെയും ജനം പാഠംപഠിപ്പിച്ചെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

Mamata Banerjee

കര്‍ണാടകയില്‍ കുതിരകച്ചവടത്തിന് നേതൃത്വം നല്‍കിയത് മോദിയാണെന്നും രാജ്യത്തെക്കാളും സുപ്രീംകോടതിയെക്കാളും വലുതാണ് പ്രധാനമന്ത്രിസ്ഥാനമെന്ന് മോദി കരുതുന്നുണ്ടെങ്കില്‍ ജനം അത് തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം 'പാവം യെദ്യൂരപ്പ, പാവ കളിക്കാരന്‍ വീണപ്പോള്‍ പാവയും വീണുടഞ്ഞു.' എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പ്രതികരണം. ബിജെപി തന്ത്രങ്ങള്‍ പരാജയപ്പെട്ടുവെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു.

Recommended Video

cmsvideo
Karnataka Floor Test: Yeddyurappa Resigned

English summary
Mamata Banerjee's tweet about Karnataka Congress-JDU's victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X