കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായുടെ ബംഗാൾ ലക്ഷ്യത്തിന് പൂട്ടിട്ട് മമത; ദളിത് സന്ദർശനം വെറും 'ഷോ ഓഫ്', ഒപ്പം ഗുരുതര ആരോപണവും

Google Oneindia Malayalam News

കൊല്‍ക്കത്ത: ബീഹാര്‍ നിയമസാഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന പ്രധാന സംസ്ഥാനങ്ങളിലൊന്നാണ് പശ്ചിമ ബംഗാള്‍. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ബിജെപിയുടെ ചാണക്യനെന്ന് വിശേഷിപ്പിക്കുന്ന അമിത് ഷാ ബംഗാളില്‍ ദിവസങ്ങള്‍ക്ക് മുമ്പ് സന്ദര്‍ശനം നടത്തിയിരുന്നു. നിലവിലെ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അടുത്ത തിരഞ്ഞെടുപ്പില്‍ താഴെയിറക്കുക എന്നത് തന്നെയാണ് ബി ജെ പി മുഖ്യമായും ലക്ഷ്യമിടുന്നത്. ഇതിനായി വലിയ പദ്ധതികളാണ് ബിജെപി നേതൃത്വം ബംഗാളില്‍ ഒരുക്കുന്നത്. എന്നാല്‍ ഇപ്പോഴിത അമിത് ഷായ്‌ക്കെതിരെ ഗുരതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

അമിത് ഷായുടെ സന്ദര്‍ശനം

അമിത് ഷായുടെ സന്ദര്‍ശനം

ബംഗാള്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം പുണ്യസ്ഥലമായ ദക്ഷിണേശ്വര്‍ കാളി, പ്രശസ്ത ക്ളാസിക്കല്‍ സംഗീതജ്ഞനായ പണ്ടിറ്റ് അജയ് ചക്രവര്‍ത്തിയുടെ വസതി എന്നിവ അമിത് ഷാ സന്ദര്‍ശിക്കുകയുണ്ടായി. സന്ദര്‍ശനത്തില്‍ ഏറ്റവും ശ്രദ്ധേയമായത് ബംഗാളിലെ ബംഗ്ലാദേശി അഭയാര്‍ഥികളായ മതുവ ഗോത്രത്തോടൊപ്പം അമിത് ഷാ ഒരു ദിവസം ചിലവഴിച്ചതാണ്. ഇതിന് പിന്നാലെ മുതുവ ഗോത്രം വീണ്ടും ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു.

തിരഞ്ഞെടുപ്പില്‍ സ്വാധീനം

തിരഞ്ഞെടുപ്പില്‍ സ്വാധീനം

ബംഗാളിലെ തിരഞ്ഞെടുപ്പ് രാഷ്ടീയത്തില്‍ വലിയ സ്വാധീനമുള്ള വിഭാഗമാണ് മതുവ ഗോത്രം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് മതുവാ ഗോത്രത്തില്‍ പെട്ട നൂറുവയസുകാരിയായ ബോറോ മാ പിനപാണി ദേവിയില്‍ നിന്നും അനുഗ്രഹം വാങ്ങിയതിനു ശേഷമായിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പമാണ് മതുവ വിഭാഗം നിന്നത്. മതുവ വിഭാഗത്തില്‍ നിന്നും ബി ജെ പി ടിക്കറ്റില്‍ ഒരാള്‍ എംപിയാകുകയും ചെയ്തു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മതുവ വിഭാഗത്തിന്റെ പൂര്‍ണ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് ബിജെപി . പൗരത്വ ഭേദഗതി ബില്ലിലൂടെ കേന്ദ സര്‍ക്കാര്‍ മതുവാ വിഭാഗത്തിന് ഇന്ത്യയില്‍ സ്ഥിരം പൗരത്വം നല്‍കുമെന്നാണ് വാഗ്ദാനം

ആരോപണവുമായി മമത

ആരോപണവുമായി മമത

എന്നാല്‍ അമിത് ഷായുടെ ഗോത്ര വിഭാഗങ്ങളുടെ വീട്ടിലെ സന്ദര്‍ശനത്തിനെതിരെയാണ് ഇപ്പോള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയത്. ഗോത്ര വിഭാഗങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ച് അമിത് ഷാ നടത്തിയത് വെറും ഷോ ഓഫ് മാത്രമാണെന്ന് മമത ബാനര്‍ജി പറഞ്ഞു. ഉച്ചഭക്ഷണത്തിനായി അമിത് ഷായ്ക്ക് വേണ്ടി ഇവിടെ എത്തിച്ചത് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഭക്ഷണമാണെന്നും മമത ബാനര്‍ജി കുറ്റപ്പെടുത്തി.

ബ്രാഹ്മീണ്‍സ് ഭക്ഷണം

ബ്രാഹ്മീണ്‍സ് ഭക്ഷണം

ദളിത് വിഭാഗങ്ങളോടൊപ്പം ഭക്ഷണം കഴിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ അമിത് ഷാ നടത്തിയ ഷോ ഓഫ് മാത്രമാണത്. അവിടെയുണ്ടായിരുന്ന ഭക്ഷണ വിഭവങ്ങളായ ബസുമതി റൈസ്, പോഷ്‌തോര്‍ ബോര എന്നിവ പഞ്ചനക്ഷത്ര ഹോട്ടലിലെ ബ്രാഹ്മണനായ പാചകക്കാരന്‍ പാകം ചെയ്തതാണെന്നും മമത കുറ്റപ്പെടുത്തി. ബംഗാളിലെ ഖാദ്രയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് മമതയുടെ ആരോപണം.

ബീഹാറില്‍ നിന്ന് പാഠം പഠിച്ച് രാഹുല്‍, നേതാക്കളെ നേരിട്ട് കാണും, ബംഗാളില്‍ കളി മാറും, ഒപ്പം സിപിഎം!!ബീഹാറില്‍ നിന്ന് പാഠം പഠിച്ച് രാഹുല്‍, നേതാക്കളെ നേരിട്ട് കാണും, ബംഗാളില്‍ കളി മാറും, ഒപ്പം സിപിഎം!!

രാഹുല്‍ ഗാന്ധിയെ തൊടില്ല, സീനിയേഴ്‌സിന്റെ അടുത്ത നീക്കം ഇങ്ങനെ, ലക്ഷ്യം വേണുഗോപാല്‍!!രാഹുല്‍ ഗാന്ധിയെ തൊടില്ല, സീനിയേഴ്‌സിന്റെ അടുത്ത നീക്കം ഇങ്ങനെ, ലക്ഷ്യം വേണുഗോപാല്‍!!

ഇന്ദിരാ ഗാന്ധിയുടെ കണ്ടെത്തല്‍, തരുണ്‍ ഗൊഗോയ് കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ ബ്രെയിന്‍, പകരക്കാരില്ല!!ഇന്ദിരാ ഗാന്ധിയുടെ കണ്ടെത്തല്‍, തരുണ്‍ ഗൊഗോയ് കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ ബ്രെയിന്‍, പകരക്കാരില്ല!!

മമത കളത്തിലിറങ്ങി, പിന്നാലെ ഒവൈസിയുടെ പാര്‍ട്ടിയില്‍ ചോര്‍ച്ച, പ്രമുഖന്‍ തൃണമൂലില്‍, ബിജെപിക്കും പണിമമത കളത്തിലിറങ്ങി, പിന്നാലെ ഒവൈസിയുടെ പാര്‍ട്ടിയില്‍ ചോര്‍ച്ച, പ്രമുഖന്‍ തൃണമൂലില്‍, ബിജെപിക്കും പണി

Recommended Video

cmsvideo
An agitator tries to throw a placard at Amit Shah | Oneindia Malayalam

English summary
Mamata Banerjee says Amit Shah ate food cooked by Brahmins from a tribal home in Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X