കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുസ്ഥാനെ ബംഗാള്‍ സംരക്ഷിക്കും, പാകിസ്താനാക്കില്ല, ബംഗാളി ഇതര വോട്ടര്‍മാരെ പാട്ടിലാക്കാന്‍ മമത

Google Oneindia Malayalam News

കൊല്‍ക്കത്ത: ഭവാനിപൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മമത ബാനര്‍ജി. ഹിന്ദു വോട്ടുബാങ്കിനെ ലക്ഷ്യമിട്ടാണ് മമതയുടെ നീക്കം. ഭവാനിപൂരില്‍ ഇതര ബംഗാളി ഇതര വോട്ടര്‍മാരാണ് ധാരാളമുള്ളത്. ബംഗാളി പ്രാദേശികവാദം ഉയര്‍ത്തിയാണ് മമത നേരത്തെ തിരഞ്ഞെടുപ്പ് ജയിച്ചത്. ഇതിനെ മറികടക്കാന്‍ ഹിന്ദുദേശീയവാദം ഉയര്‍ത്തി പിടിച്ചാണ് മമതയുടെ പ്രചാരണം. ബംഗാള്‍ ഹിന്ദുസ്ഥാനെ സംരക്ഷിക്കുമെന്നാണ് മമതയുടെ പ്രഖ്യാപനം. ഇന്ത്യയെ ഒരിക്കലും പാകിസ്താനോ താലിബാനോ ആവാന്‍ അനുവദിക്കില്ലെന്നും മമത പറഞ്ഞു. എല്ലാവരും ഐക്യത്തോടെ ജീവിക്കുന്ന ബംഗാള്‍ ആണ് നമുക്ക് വേണ്ടതെന്നും മമത വ്യക്തമാക്കി.

1

ഭവാനിപൂരിലെ ബംഗാളി ഇതര വിഭാഗവുമായി സംസാരിക്കവെയാണ് മമത തന്റെ പ്രചാരണം ശക്തമാക്കിയത്. മണ്ഡലത്തില്‍ നാല്‍പത് ശതമാനത്തോളം ബംഗാളി ഇതര വോട്ടര്‍മാരാണ്. ഇത് രവീന്ദ്രനാഥ ടാഗോരിന്റെയും നസ്രുള്‍ ഇസ്ലാമിന്റെയും നാടാണെന്നും നമ്മളെല്ലാം ഒറ്റക്കെട്ടാ നില്‍ക്കുമെന്നും മമത പറഞ്ഞു. അതേസമയം ഇവിടെ 2019ല്‍ മമത നേരിട്ട തിരിച്ചടിയാണ് ബിജെപി ഇത്തവണ പ്രതീക്ഷയോടെ കാണുന്നത്. ബംഗാളികളല്ലാത്ത വിഭാഗത്തിന്റെ വോട്ട് ചോര്‍ത്തിയെടുത്താല്‍ മമതയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. മമത പ്രീണന രാഷ്ട്രീയമാണ് നടത്തുന്നതെന്നായിരുന്നു ബിജെപിയുടെ പ്രചാരണം.

അതേസമയം ഐക്യത്തിന്റെയും എല്ലാ വിഭാഗങ്ങളുടെയും ബംഗാള്‍ എന്ന മമതയുടെ ഫോര്‍മുല ക്ലിക്കാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്. ബിജെപിക്ക് അതിന് പുറത്തേക്ക് കടന്നുള്ള പ്രചാരണത്തിന് സാധിക്കുന്നില്ല. നന്ദിഗ്രാമില്‍ ബിജെപിയുടെ പാകിസ്താന്‍ പ്രചാരണം നേട്ടമായിരുന്നു. ഇത്തവണ തുടക്കത്തില്‍ തന്നെ മമത അത് പൊളിച്ചിരിക്കുകയാണ്. ഭവാനിപൂരില്‍ ഒരുപാട് മത വിഭാഗങ്ങളുണ്ട്. എന്നാല്‍ എല്ലാവരും ഒന്നാണെന്ന് മമത വ്യക്തമാക്കി. എല്ലായിടത്തും എത്തി ആരോപണങ്ങള്‍ക്ക് അടക്കം മമത നേരിട്ട് മറുപടി പറയുന്ന രീതിയാണ് ഇത്തവണ തൃണമൂലിനുള്ളത്. പള്ളിയിലും ഗുരുദ്വാരയിലും ക്ഷേത്രങ്ങളിലുമെല്ലാം മമത എത്തുന്നുണ്ട്.

ജെയിന്‍ ക്ഷേത്രങ്ങളിലും പാര്‍ക്ക് സ്ട്രീറ്റില്‍ ക്രിസ്മസിനും മമത പോയിരുന്നു. കൃത്യമായ ഒരു ബാലന്‍സിംഗാണ് മമത പുറത്തെടുക്കുന്നത്. എല്ലാവരെയും ഒന്നിപ്പിക്കാനാണ് മമതയുടെ ശ്രമം. ഇത് പാകിസ്താനോ താലിബാനോ ആകാന്‍ സമ്മതിക്കില്ലെന്ന അവരുടെ പ്രസ്താവന അതുകൊണ്ടാണ് വരുന്നതെന്ന് ഭവാനിപൂരില്‍ നിന്ന് രാജിവെച്ച എംഎല്‍എ ശോഭന്‍ദേവ് ചാറ്റര്‍ജി പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ് ഇതെന്നാണ് ബിജെപിയുടെ ആരോപണം. മമത ക്ഷേത്രങ്ങളില്‍ പോകുന്നതിന് ബിജെപിയോടാണ് നന്ദി പറയേണ്ടതെന്നും അവര്‍ പരിഹസിച്ചു. അവര്‍ ആദ്യം സ്വന്തം മന്ത്രി ഫിര്‍ഹാദ് ഹഖീമിനോടാണ് പാകിസ്താന്‍ വാദത്തെ കുറിച്ച് പറയേണ്ടത്. മിനി പാകിസ്താനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞതെന്ന് മമതയുടെ എതിരാളി പ്രിയങ്ക തിബ്രെവാള്‍ പറഞ്ഞു.

ഇതിനിടെ ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യാ സഹോദരി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ച് രംഗത്തെത്തി. നല്ല പ്രവര്‍ത്തനമാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് ഇറാ ബസു പറഞ്ഞു. ബുദ്ധദേവിന്റെ ഭാര്യ മീരയുടെ സഹോദരിയാണ് ഇവര്‍. മോദി അഴിമതി നടത്തുമെന്ന് താന്‍ കരുതുന്നില്ലെന്ന് അവര്‍ പറഞ്ഞു. കര്‍ഷകരുടെ സമരം നടക്കുന്നുണ്ടെങ്കില്‍ കൂടി മോദി നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും, റെയില്‍വേ മേഖലയില്‍ അത് പ്രകടമാണെന്നും ഇറ ബസു പറഞ്ഞു. തന്റെ പ്രിയ രാഷ്ട്രീയ നേതാക്കള്‍ ബുദ്ധദേവ് ഭട്ടാചാര്യയും മുന്‍ മുഖ്യമന്ത്രി ബിദാന്‍ ചന്ദ്ര റോയിയുമാണ് അവര്‍ പറഞ്ഞു.അതേസമയം വലിയ നേതാവിന്റെ ഭാര്യ സഹോദരിയാണെങ്കിലും ഇവരിപ്പോള്‍ തെരുവിലാണ് താമസം.

സ്റ്റൈലിഷ്... അമല ഇതെന്തൊരു ലുക്കാണ്, വൈറലായി നടിയുടെ പുതിയ ചിത്രങ്ങൾ

ദന്‍ലോപ്പിലെ ബാരാബസാര്‍ മേഖലയിലാണ് ഇവര്‍ താമസിക്കുന്നത്. അതായത് നോര്‍ത്ത് 24 പര്‍ഗാനാസിലെ നടപ്പാതയിലാണ് ഇവര്‍ കിടന്നുറന്നത്. തെരുവോര കച്ചവടക്കാരില്‍ നിന്നാണ് ഇവര്‍ ഭക്ഷണം സ്വീകരിക്കുന്നത്. പിഎച്ച്ഡി അടക്കം യോഗ്യത ഇറ ബസുവിനുണ്ട്. ഇംഗ്ലീഷും ബംഗാളിലും മികച്ച രീതിയില്‍ പറയും. സംസ്ഥാന തലത്തിലെ വലിയ അത്‌ലറ്റുമാണ് അവര്‍. ടേബിള്‍ ടെന്നീസും ക്രിക്കറ്റും കളിച്ചിരുന്നു അവര്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി നടപ്പാതയിലാണ് ഇവര്‍ താമസിക്കുന്നത്. 1976 മുതല്‍ 2009 വരെ ഇവര്‍ അധ്യാപികയായിരുന്നു. ഇവരുടെ അവസ്ഥ കണ്ട് ചികിത്സയ്ക്കും ചെക്കപ്പിനുമായി ഇവരെ ആശുപത്രിയിലെത്തിച്ചിരിക്കുകയാണ് അധികൃതര്‍.

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

English summary
mamata banerjee says india never be a pakistan bengal will protect, a warning to bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X