കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ആര്‍സി രാജ്യം മൊത്തം നടപ്പാക്കുമെന്ന് അമിത് ഷാ; ഇങ്ങോട്ട് വരേണ്ടെന്ന് മമത

Google Oneindia Malayalam News

കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) പശ്ചിമ ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യം മൊത്തം എന്‍ആര്‍സി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു മമത. ആരുടെയും പൗരത്വം ചോദ്യം ചെയ്യാനോ എടുത്തുകളയാനോ ബംഗാളില്‍ അനുവദിക്കില്ല. മതം അടിസ്ഥാനമാക്കി ജനങ്ങളെ ഭിന്നിപ്പിക്കില്ലെന്നും മമത പറഞ്ഞു. മുസ്ലിങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് ഹൈദരാബാദില്‍ നിന്ന് പണച്ചാക്കുമായി എത്തുന്നവര്‍ ബിജെപിയുടെ സഖ്യകക്ഷികളാണെന്നും ഒവൈസിയുടെ പാര്‍ട്ടിയെ പരോക്ഷമായി വിമര്‍ശിച്ച് മമത പറഞ്ഞു.

21

എന്‍ആര്‍സി രാജ്യം മൊത്തം നടപ്പാക്കുമെന്നാണ് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞത്. ഒരു മതത്തില്‍പ്പെട്ടവരും ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരന്‍മാര്‍ ഏത് മതക്കാരാണ് എന്നത് പ്രശ്‌നമല്ല. നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്താനാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

ബിജെപി കളി തുടങ്ങി!! ശിവസേനയില്‍ പൊട്ടിത്തെറി; കലാപമുയര്‍ത്തി 17 എംഎല്‍എമാര്‍, റിസോര്‍ട്ടിലേക്ക്...ബിജെപി കളി തുടങ്ങി!! ശിവസേനയില്‍ പൊട്ടിത്തെറി; കലാപമുയര്‍ത്തി 17 എംഎല്‍എമാര്‍, റിസോര്‍ട്ടിലേക്ക്...

അസമില്‍ എന്‍ആര്‍സി നടപ്പാക്കിയപ്പോള്‍ 19 ലക്ഷം പേര്‍ പട്ടികയ്ക്ക് പുറത്തായിരുന്നു. ഇവര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ളവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് അസമില്‍ എന്‍ആര്‍സി നടപ്പാക്കിയത്.

എന്‍ആര്‍സിയില്‍ പേരില്ലാത്തവര്‍ക്ക് ട്രൈബ്യൂണലില്‍ പരാതി നല്‍കാമെന്നും അമിത് ഷാ പറഞ്ഞു. അസമിതില്‍ താലൂക്ക് അടിസ്ഥാനത്തില്‍ ട്രൈബ്യൂണല്‍ ഒരുക്കിയിട്ടുണ്ട്. അപ്പീല്‍ നല്‍കുന്നതിന് പണമില്ലാത്തവര്‍ക്ക് അസം സര്‍ക്കാര്‍ ചെലവ് വഹിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

English summary
Mamata Banerjee says NRC not in West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X