കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയേറ്റ തൊഴിലാളികള്‍ക്കായി മാസ്റ്റര്‍ പ്ലാനൊരുക്കി ബംഗാള്‍, ചുക്കാന്‍ പിടിച്ച് മമത, പദ്ധതി ഇങ്ങനെ

Google Oneindia Malayalam News

കൊല്‍ക്കത്ത: ലോക്ക് ഡൗണ്‍ അടക്കമുള്ള നടപടികള്‍ ശക്തമായി തുടരുന്നതിനിടെയിലും രാജ്യത്ത് കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1396 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ 27892 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗം പടരുന്നതിനിടെയിലും കുടിയേറ്റ തൊഴിലാളികള്‍ പല സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുകയാണ്.

ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള പല നടപടികളും സംസ്ഥാനസര്‍ക്കാരുകളും സ്വീകരിച്ചു പോരുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ

മമതയുടെ ട്വീറ്റ്

മമതയുടെ ട്വീറ്റ്

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ചെയ്യാനാവുന്ന സഹായം ചെയ്യുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികളെ താന്‍ നേരിട്ട് പരിശോധിക്കുന്നുണ്ടെന്നും മമത ബാനര്‍ജി അറിയിച്ചു. ട്വിറ്ററിലാണ് മമത ഇക്കാര്യം അറിയിച്ചത്.

വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ത്ഥികള്‍

കൊറോണ വ്യാപനം ശക്തമാ രാജസ്ഥാനിലെ കോട്ടയില്‍ കുടുങ്ങിക്കിടക്കുന്ന സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. അവര്‍ ഉടന്‍ തന്നെ യാത്ര തിരിക്കുമെന്ന് മമത അറിയിച്ചു. കോട്ടയില്‍ വലിയ രീതിയിലാണ് രോഗം പടര്‍ന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മിക്ക സംസ്ഥാനങ്ങളും അവരുടെ വിദ്യാര്‍ത്ഥികളെ നാട്ടിലേക്ക് തിരികെയെത്തിച്ചിട്ടുണ്ട്.

ഞാന്‍ ഇവിടെയുണ്ട്

ഞാന്‍ ഇവിടെയുണ്ട്

താന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സഹായം ലഭിക്കാത്ത അവസ്ഥ വരില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇവര്‍ക്കായുള്ള എല്ലാ സഹായങ്ങളും ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ എന്റെ ഓഫീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സമയം വരെ ഞാന്‍ ഇവിടെ തന്നെയുണ്ട്. ബംഗാളിലുള്ളവര്‍ സഹായം ലഭിക്കുന്നില്ലെന്ന തോന്നലുണ്ടാവരുത്. ഈ വിഷമ ഘട്ടത്തില്‍ ഞാന്‍ നിങ്ങളോടൊപ്പമുണ്ടെന്നും മമത ട്വീറ്റില്‍ വ്യക്തമാക്കി.

ചീഫ് സെക്രട്ടറി

ചീഫ് സെക്രട്ടറി

രാജസ്ഥാനിലെ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാര്‍ നിസ്സഹായനാണെന്ന് ചീഫ് സെക്രട്ടറി രാജീവ് സിന്‍ഹ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹായവാഗ്ദാനവുമായി മമത എത്തിയത്. ഏകദേശം 5000 വിദ്യാര്‍ത്ഥികളാണ് രാജസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്നത്. മെഡിക്കല്‍-എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനവുമായി ബന്ധപ്പെട്ട് പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് കോട്ടയിലുള്ളത്.

കേന്ദ്രനിലപാട്

കേന്ദ്രനിലപാട്

അതേസമയം, കുടിയേറ്റ തൊഴിലാളികളെ നിലവിലെ സാഹചര്യത്തില്‍ നാട്ടിലെത്തിക്കുന്നത്പ്രതിസന്ധി കൂടുതല്‍ ഗുരുതരമാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. തൊഴിലാളികളെ അവരവരുടെ നാടുകളിലെത്തിക്കണമെന്ന ആവശ്യം ശക്തമാക്കുന്നതിനിടെയാണ് ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ' കുടിയേറ്റ തൊഴിലാളികളെ അവര്‍ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും അവരുടെ നാടുകളിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യം ഇപ്പോള്‍ ഉയരുന്നില്ല.' ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

English summary
Mamata Banerjee Says She Will Help Those Stranded Outside The State
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X