കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമത രണ്ടും കല്‍പ്പിച്ച്; കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതിന് ഉപാധിവച്ചു, പണം സംസ്ഥാനം വഴി നല്‍കൂ...

Google Oneindia Malayalam News

കൊല്‍ക്കത്ത: നരേന്ദ്ര മോദി സര്‍ക്കാരുമായി കൊമ്പുകോര്‍ക്കുന്ന വിഷയത്തില്‍ എപ്പോഴും മുന്നിലാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ ഈ പോരിന് മൂര്‍ച്ച കൂടി എന്ന് പറയാം. തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നത് ബിജെപിയാണ്. ബംഗാളില്‍ വന്‍ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

തൃണമൂലിന്റെ കോട്ടകള്‍ തകര്‍ത്ത് കൊണ്ടു മാത്രമേ ബിജെപിക്ക് മുന്നേറ്റം സാധ്യമാകൂ. ഇക്കാര്യത്തില്‍ വ്യക്തമായ ബോധ്യമുള്ളതു കൊണ്ടാണ് കേന്ദ്രസര്‍ക്കാരുമായി മമത അകന്ന് നില്‍ക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കണമെങ്കില്‍ ചില ഉപാധികള്‍ വച്ചിരിക്കുകയാണിപ്പോള്‍ മമത. വിശദാംശങ്ങള്‍ ഇങ്ങനെ....

ഫണ്ടുകള്‍ ചെലവഴിക്കുമ്പോള്‍

ഫണ്ടുകള്‍ ചെലവഴിക്കുമ്പോള്‍

മോദി സര്‍ക്കാരിന് മമത ബാനര്‍ജി ഇന്ന് നിര്‍ണായകമായ കത്തയച്ചിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതി മികച്ച രീതിയില്‍ ബംഗാളില്‍ നടപ്പാക്കണമെങ്കില്‍ ചില ഉപാധികള്‍ വച്ചിരിക്കുകയാണ് മമത. സംസ്ഥാന സര്‍ക്കാര്‍ വഴി മാത്രമേ ഫണ്ടുകള്‍ വിതരണം ചെയ്യാവൂ എന്നാണ് മമതയുടെ നിലപാട്. നിലവിലെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അംഗീകരിക്കണമെന്നില്ല.

സഹകരിക്കില്ല

സഹകരിക്കില്ല

കര്‍ഷകര്‍ക്കുള്ള പിഎം കിസാന്‍ പദ്ധതി, ആരോഗ്യ രംഗത്തെ ആയുഷ്മാന്‍ ഭാരത് സ്‌കീം എന്നിവ നടപ്പാക്കുന്ന രീതിയെ ആണ് മമത ബാനര്‍ജി എതിര്‍ത്തിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഴി നല്‍കണമെന്നാണ് മമത പറയുന്നത്. അല്ലെങ്കില്‍ പദ്ധതി നടത്തിപ്പിന് സഹകരിക്കില്ലെന്ന സൂചനയും മമത നല്‍കി.

അഭിമാന പദ്ധതികള്‍

അഭിമാന പദ്ധതികള്‍

കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതികളാണ് പിഎം കിസാന്‍ പദ്ധതിയും ആയുഷ്മാന്‍ ഭാരതും. ഈ പദ്ധതികള്‍ക്ക് സമാനമായ പദ്ധതികള്‍ ബംഗാളില്‍ മമത സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. കൃഷക് ബന്ധു സ്‌കീം ആണ് കര്‍ഷകര്‍ക്ക് വേണ്ടി മമത സര്‍ക്കാര്‍ നടപ്പാക്കുന്നത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിന് അയച്ച കത്തില്‍ സംസ്ഥാനത്തെ പദ്ധതി സംബന്ധിച്ചും മമത വിശദീകരിച്ചു.

പ്രതിവര്‍ഷം 6000 രൂപ

പ്രതിവര്‍ഷം 6000 രൂപ

കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി നല്‍കുന്നതാണ് പിഎം കിസാന്‍ പദ്ധതി. 2000 രൂപ വീതം മൂന്ന് ഘട്ടങ്ങളായിട്ടാണ് പണം കൈമാറുക. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് കാര്യമായ റോളില്ല. എങ്കിലും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം നിര്‍ബന്ധമാണ്. പണം നേരിട്ട് കൈമാറുന്ന ഇത്തരം പദ്ധതികള്‍ ബംഗാളില്‍ പറ്റില്ലെന്നാണ് മമമത ബാനര്‍ജി കത്തില്‍ സൂചിപ്പിക്കുന്നത്.

ഒന്നില്‍ കൂടുതല്‍ ആനുകൂല്യം

ഒന്നില്‍ കൂടുതല്‍ ആനുകൂല്യം

സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ ഉപയോഗിച്ച് പണം വിതരണം ചെയ്യണമെങ്കില്‍ ഫണ്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്നും സുതാര്യമായ രീതിയില്‍ വിതരണം നടത്തുമെന്നും മമത പറയുന്നു. കര്‍ഷകര്‍ക്ക് ഒന്നില്‍ കൂടുതല്‍ പദ്ധതി വഴി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നും മമത വ്യക്തമാക്കി.

ചികില്‍സ പൂര്‍ണമായി സൗജന്യമാക്കാം

ചികില്‍സ പൂര്‍ണമായി സൗജന്യമാക്കാം

കൂടാതെ മറ്റൊരു കത്ത് മമത ബാനര്‍ജി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനാണ് അയച്ചിരിക്കുന്നത്. ബംഗാളില്‍ ആരോഗ്യ മേഖലിയല്‍ സ്വസ്ഥ സതി സ്‌കീം നടപ്പാക്കിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ചികില്‍സ ലഭ്യമാക്കുന്ന പദ്ധതിയാണിത്. കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ പദ്ധതിയുടെ പണം സംസ്ഥാനത്തിന് നല്‍കിയാല്‍ സംസ്ഥാന പദ്ധതിയുമായി ചേര്‍ത്ത് ജനങ്ങളുടെ ചികില്‍സ പൂര്‍ണമായി സൗജന്യമാക്കാന്‍ സാധിക്കുമെന്നും മമത പറഞ്ഞു.

ബിജെപി അംഗീകരിക്കുമോ

ബിജെപി അംഗീകരിക്കുമോ

മമത ബാനര്‍ജിയുടെ നിര്‍ദേശം നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാന്‍ സാധ്യത കുറവാണ്. കേന്ദ്ര പദ്ധതികള്‍ ബംഗാളില്‍ നടപ്പാക്കുന്നില്ല എന്ന ആക്ഷേപം നേരത്തെ ബിജെപിക്കുണ്ട്. ഇതുതന്നെയാണ് ബിജെപിയുടെ വജ്രായുധവും. ഈ വിഷയം തിരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണമാകുമെന്ന് കണ്ടാണ് മമതയുടെ ഒരുമുഴം മുമ്പേയുള്ള ഏറ്.

അതിര്‍ത്തിയില്‍ പണം പറന്നു വീഴുന്നു; പിന്നാലെ ആയുധങ്ങളും... പാകിസ്താന്റെ തന്ത്രം പൊളിച്ച് പോലീസ്അതിര്‍ത്തിയില്‍ പണം പറന്നു വീഴുന്നു; പിന്നാലെ ആയുധങ്ങളും... പാകിസ്താന്റെ തന്ത്രം പൊളിച്ച് പോലീസ്

അണ്‍ലോക്ക് കേരളം; കൂടുതല്‍ ഇളവുകള്‍; 14 ദിവസം നിരീക്ഷണം വേണ്ട, ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാം...അണ്‍ലോക്ക് കേരളം; കൂടുതല്‍ ഇളവുകള്‍; 14 ദിവസം നിരീക്ഷണം വേണ്ട, ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാം...

English summary
Mamata Banerjee says Some Conditions to implement Union Schemes in State
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X