കൊറോണ വ്യാപനം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്
കൊല്‍ക്കത്ത: കൊറോണ വ്യാപനത്തിന്റെ ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടിയാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായ നിയമ നടപടി ആരംഭിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. കൊറോണ വ്യാപനത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെ മമത സ്വാഗതം ചെയ്തു. അന്തിമഘട്ട തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ രണ്ട് ലക്ഷത്തോളം വരുന്ന കേന്ദ്ര സേനയെ ബംഗാളില്‍ നിന്ന് പിന്‍വലിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ആവശ്യപ്പെടും.

നരേന്ദ്ര മോദിയും തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് നിലവിലെ കൊറോണ വ്യാപനത്തിന്റെ ഉത്തരവാദികള്‍. മൃതദേഹങ്ങള്‍ കൂട്ടത്തോടെ ദഹിപ്പിക്കാന്‍ കാത്തുനില്‍ക്കുമ്പോള്‍, മോദി മന്‍കി ബാത്തില്‍ സംസാരിക്കുന്ന തിരക്കിലാണെന്നും മമത നോര്‍ത്ത് കൊല്‍ക്കത്തയില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു. കൊറോണ വ്യാപനത്തിനിടെ തിരഞ്ഞെടുപ്പ് നടത്തിയ തിരഞ്ഞെടുപ്പ് കമ്മീഷനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് സന്‍ജിബ് ബാനര്‍ജിയും എസ് രാമമൂര്‍ത്തിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെത് നിരുത്തരവാദ സമീപനമായി എന്ന് കുറ്റപ്പെടുത്തിയത്.
വോട്ടെണ്ണല്‍ ദിനത്തില്‍ ആള്‍ക്കൂട്ടം ചേരുന്നത് ഒഴിവാക്കണമെന്നും സുതാര്യമായ വോട്ടെണ്ണല്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയായിരുന്നു കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിമര്‍ശനം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടതാണ് എന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
രണ്ടു ലക്ഷത്തോളം കേന്ദ്രസേനയെ ആണ് തിരഞ്ഞെടുപ്പ് നടത്താന്‍ ബംഗാളില്‍ നിയോഗിച്ചിട്ടുള്ളത്. ഇവര്‍ സ്‌കൂളുകളിലും കോളജുകളിലും സുരക്ഷിതമായ വീടുകളിലും താമസിക്കുകയാണ്. ഇതില്‍ 75 ശതമാനം പേര്‍ക്കും കൊറോണ രോഗം ബാധിച്ചിട്ടുണ്ടാകാം. ഇവരെ എത്രയും പെട്ടെന്ന് ബംഗാളില്‍ നിന്ന് പിന്‍വലിക്കണം. അവസാന ഘട്ട പോളിങിന് ഇത്രയും സൈനികരുടെ ആവശ്യമില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. കൊറോണ വ്യാപനം കുറയ്ക്കാന്‍ അവസാനമൂന്ന് ഘട്ട തിരഞ്ഞെടുപ്പുകള്‍ ഒന്നാക്കണം എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്മീഷന്‍ അംഗീകരിച്ചിരുന്നില്ല. അന്തിമഘട്ട പോളിങ് ഏപ്രില്‍ 29നാണ്. ഫലം മെയ് രണ്ടിന് പ്രഖ്യാപിക്കും.
സ്റ്റൈലിഷ് എന്നാൽ ഇതാണ്.. ഹോട്ട് ആന്റ് ഗ്ലാമർ ലുക്കിൽ നടി നഭാ നടേഷ്












Click it and Unblock the Notifications