കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി സന്ദര്‍ശനത്തിന് മുമ്പ് തൃണമൂലില്‍ ഞെട്ടിക്കുന്ന നീക്കം.... മമത പാര്‍ലമെന്റ് പാര്‍ട്ടി അധ്യക്ഷ

Google Oneindia Malayalam News

കൊല്‍ക്കത്ത: ദില്ലി സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മമതാ ബാനര്‍ജിയെ തൃണമൂലിന്റെ പാര്‍ലമെന്റ് പാര്‍ട്ടി അധ്യക്ഷയായി തിരഞ്ഞെടുത്തത്. ദില്ലിയാണ് തന്റെ ലക്ഷ്യമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതാണ് ഈ നീക്കം. അടുത്തയാഴ്ച്ചയാണ് മമത ദില്ലി സന്ദര്‍ശനം നടത്തുന്നത്. ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യത്തിന് ഈ നീക്കം അടിത്തറ പാകുമെന്നാണ് സൂചന. അതേസമയം പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടാതെ തന്നെ കമ്മിറ്റിയെ നയിക്കുന്നത് മമതയ്ക്ക് വിശാലമായ ദേശീയ ലക്ഷ്യമുണ്ടെന്നാണ് തെളിയിക്കുന്നത്.

1

എംപി സുദീപ് ബന്ധോപധ്യായയെ മറികടന്നാണ് മമത ഈ പദവിയിലെത്തിയത്. അതേസമയം 1998ല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയെ സോണിയാ ഗാന്ധിയാണ് നയിച്ചിരുന്നത്. എന്നാല്‍ അവര്‍ അന്ന് എംപിയായിരുന്നില്ല. പാര്‍ട്ടി അധ്യക്ഷയായ ശേഷമായിരുന്നു സോണിയ ഈ പദവി ഏറ്റെടുത്തത്. ഏഴ് തവണ പാര്‍ലമെന്റില്‍ എത്തിയ നേതാവാണ് മമത. അതുകൊണ്ട് മമത തന്നെയാണ് നേതാവാണ് വേണ്ടത്. പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കുന്നത് അവരാണ്. ഇതൊരു തന്ത്രപരമായ തീരുമാനമാണെന്നും ടിഎംപി എംപി ഡെറക് ഒബ്രയന്‍ പറഞ്ഞു.

എതിരില്ലാതെയാണ് മമത പാര്‍ലമെന്ററി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതെന്നും ഡെറിക് ഒബ്രയന്‍ വ്യക്തമാക്കി. ദില്ലിയിലേക്ക് മമത കളം മാറുമോ എന്നാണ് ഇനി അറിയാനുള്ളത്. ബിജെപിക്കെതിരെ വലിയൊരു സഖ്യം അണിയറയില്‍ ഒരുങ്ങുന്നുണ്ട്.അതിന് മമത നേതൃത്വം നല്‍കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ കോണ്‍ഗ്രസില്ലാതെ മുന്നോട്ട് പോകില്ലെന്ന് പല ന്േതാക്കള്‍ക്കും അഭിപ്രായമുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യം കാരണം പലര്‍ക്കും അവരെ ഒപ്പം ചേര്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്.

Recommended Video

cmsvideo
Changes in Congress leadership; Rahul Gandhi more likely to become Congress president

കോണ്‍ഗ്രസ് ബാധ്യതയാണെന്ന് പല പാര്‍ട്ടികളും കരുതുന്നുണ്ട്. എന്നാല്‍ 20 ശതമാനം വോട്ടുബാങ്കുള്ള പാര്‍ട്ടികള്‍ വേറെയില്ല. അതുകൊണ്ട് കോണ്‍ഗ്രസിനെ വിട്ടുപോകാന്‍ മമതയ്ക്കും താല്‍പര്യമില്ല. ദേശീയ തലത്തില്‍ ചര്‍ച്ചകള്‍ നടത്തി കോണ്‍ഗ്രസിനെ ചേര്‍ത്ത് മുന്നണിയുണ്ടാക്കാനാണ് മമതയുടെയും ശ്രമം. അതേസമയം പെഗാസസ് വിഷയത്തില്‍ അടക്കം ശക്തമായ പ്രതിഷേധമാണ് തൃണമൂല്‍ സഭയില്‍ നടത്തുന്നത്. മമതയുടെ വരവും കൂടിയാകുമ്പോ കുറച്ച് കൂടി കടുപ്പമാകും കാര്യങ്ങള്‍. മമതയെ വരവേല്‍ക്കാന്‍ അനന്തരവന്‍ അഭിഷേക് ബാനര്‍ജി ദില്ലിയിലുണ്ട്. സോണിയാ ഗാന്ധിയെ അടക്കം അവര്‍ കാണുന്നുണ്ട്.

English summary
mamata banerjee selected as trinamool congress's parliamentary chairperson before delhi visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X