Get Updates
Get notified of breaking news, exclusive insights, and must-see stories!

ചീഫ് സെക്രട്ടറിയെ വിട്ടുതരില്ലെന്ന് മമത ബാനര്‍ജി; മോദിക്ക് കത്ത്, നടപടി വന്നേക്കും

കൊല്‍ക്കത്ത: ഏകപക്ഷീയമായ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയെ വിട്ടുനല്‍കാന്‍ സാധിക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുഴുകിയ ചീഫ് സെക്രട്ടറിയെ പൊടുന്നനെ തിരിച്ചു കേന്ദ്ര സര്‍വീസിലേക്ക് മാറ്റുന്നത് ഉചിതമല്ലെന്നും സംസ്ഥാനത്തെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും മമത പ്രധാനമന്ത്രി മോദിക്കയച്ച കത്തില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ നാവിക സേനയുടെ അത്യാധുനിക ഹെലികോപ്റ്ററില്‍ മെഡിക്കല്‍ ഐസിയു സ്ഥാപിച്ചു: ചിത്രങ്ങള്‍

x

വിരമിക്കുന്ന തിയ്യതി അടുത്ത സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ കാലാവധി മൂന്ന് മാസം കൂടി നീട്ടിയതാണ്. സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് കാലാവധി നീട്ടാന്‍ തീരുമാനിച്ചത്. എന്നാല്‍ ദിവസങ്ങള്‍ കഴിയുമ്പോള്‍ തിരിച്ച് കേന്ദ്ര സര്‍വീസിലേക്ക് മാറണമെന്ന നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നും മമത കത്തില്‍ വ്യക്തമാക്കി. അതേസമയം, ദില്ലിയിലെത്താനുള്ള കേന്ദ്ര നിര്‍ദേശം പാലിക്കാത്തതിനാല്‍ ബംഗാള്‍ ചീഫ് സെക്രട്ടറിക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന. ഇതിനെ മമത ബാനര്‍ജി എങ്ങനെ നേരിടുമെന്നാണ് ഇനി അറിയേണ്ടത്.ചീഫ് സെക്രട്ടറിയോട് തിങ്കളാഴ്ച രാവിലെ 10ന് ദില്ലിയിലെ നോര്‍ത്ത് ബ്ലോക്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ അദ്ദേഹം എത്തിയില്ല.

ബംഗാളിലെത്തിയ പ്രധാനമന്ത്രി കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി മമതയുമായി ചര്‍ച്ച തീരുമാനിച്ചെങ്കിലും മമത കൃത്യസമയത്ത് എത്തിയില്ല. വൈകി എത്തിയ മമതയ്‌ക്കൊപ്പം തന്നെ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യയും മടങ്ങിയത് മോദിയുടെ അതൃപ്തിക്ക് ഇടയാക്കി. തൊട്ടുപിന്നാലെയാണ് ചീഫ് സെക്രട്ടറിയെ കേന്ദ്രം തിരിച്ചുവിളിച്ചത്. ചീഫ് സെക്രട്ടറിയെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിച്ചത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് മമത ബാനര്‍ജി പറയുന്നു.

കിടിലന്‍ ലുക്കില്‍ നമിത റാവു; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+