കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിറങ്ങളുടെ ഹോളിക്ക് മുമ്പുള്ള രക്ത ഹോളി'.... ദില്ലി കലാപത്തിൽ കവിത പങ്കുവെച്ച് മമത ബാനർജി!

Google Oneindia Malayalam News

ദില്ലി: രാജ്യ തലസ്ഥാനത്തിലെ കലാപത്തിൽ ആശങ്ക പങ്കുവെച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 'നരകം' എന്ന കവിത സോഷ്യൽ മീ‍ഡിയയിൽ പങ്കെുവെച്ചുകൊണ്ടാണ് ബിജെപിയുടെ കടുത്ത വിമർശക കൂടിയായി മമത ബാനർജി രംഗത്തെത്തിയിരിക്കുന്നത്. 'നിറങ്ങളുടെ ഹോളിക്ക് മുമ്പുള്ള രക്തത്തിന്റെ ഹോളി' എന്നാണ് കവിതയില്‍ അവര്‍ കുറിക്കുന്നത്.

രക്തച്ചോരിച്ചിൽ കൂടുന്നു, നിരവധി മരണങ്ങൾ, കോപം തീ പോലെ കത്തുന്നു, നിറങ്ങളുടെ ഹോളിക്ക് മുമ്പുള്ള രക്തത്തിന്റെ ഹോളി, എന്ന് മമത ബാനർജി കവിതയിൽ കുറിച്ചു. നേരത്തെ സമാധാനം നിലനിര്‍ത്താന്‍ മമത ബാനര്‍ജി ചൊവ്വാഴ്ച ദില്ലിയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാൽ ബിജെപിയെ വിമർശിക്കാൻ അവർ തയ്യാറായിരുന്നില്ല. ബിജെപി-തൃണമൂൽ കോൺഗ്രസ് തമ്മിലുള്ള നിശബ്ദ ധാരണയാണ് ഇതിന് കാരണമെന്നാണ് സിപിഎം ആരോപിക്കുകയും ചെയ്തിരുന്നു.

കലാപത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി

കലാപത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി


അതേസമയം കലാപത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയായി 18 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അക്രമ സംഭവവുമായി ബന്ധപ്പെട്ട് 106 പേരെ അറസ്റ്റ് ചെയ്തുവെന്ന് ദില്ലി പോലീസ് വ്യക്തമാക്കി. കലാപങ്ങൾ ഉണ്ടായ മേഖലകളിൽ ഇപ്പോൾ കനത്ത സുരക്ഷ സേന വിന്യാസമാണ് ഉള്ളത്.

പഴയ സ്ഥിതിയിലേക്ക് നീങ്ങുന്നു

പഴയ സ്ഥിതിയിലേക്ക് നീങ്ങുന്നു


കഴിഞ്ഞ ദിവസം പകലിന് സമാനമായി രാത്രയിലും വടക്ക് കിഴക്കൻ ദില്ലിയിൽ നിന്ന് അക്രമ സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല. കഴിഞ്ഞ ദിവസം രാത്രിയിലും വടക്ക് കിഴക്കൻ ദില്ലിയിലെ വിവിധ മേഖലകളിൽ സുരക്ഷാ വിഭാഗങ്ങൾ റൂട്ട് മാർച്ച് നടത്തി. ദില്ലിയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. സുരക്ഷാ ഏജൻസികൾ സംയമനം പാലിക്കണമെന്നും യുഎൻ നിർദ്ദേശിച്ചിട്ടുണ്ട്.

സംഭവങ്ങൾ അതിയായി വേദനിപ്പിക്കുന്നു

സംഭവങ്ങൾ അതിയായി വേദനിപ്പിക്കുന്നു


ദില്ലി കലാപത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണെന്നും സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി. സമാധാനപരമായി പ്രതിഷേധിക്കാന്‍ അവസരം ഒരുക്കണമെന്നും ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു. ദില്ലിയിലെ സംഭവങ്ങള്‍ അതിയായി വേദനിപ്പിക്കുന്നുവെന്നും യുഎൻ വ്യക്തമാക്കി.

രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി രംഗത്ത്

അതേസമയം ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മുരളീധറിനെ അർധരാത്രിയിൽ സ്ഥലം മാറ്റിയതിനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. അർധരാത്രിയിലെ സ്ഥലം മാറ്റം അപലപനീയവും ‍ഞെട്ടിപ്പിക്കുന്നതുമാണെന്ന് അവർ വ്യക്തമാക്കി. കോടിക്കണക്കിനു വരുന്ന ഇന്ത്യക്കാർക്ക് സത്യസന്ധവുമായി പ്രവർത്തിക്കുന്ന നീതിന്യായവ്യവസ്ഥയിൽ വിശ്വാസമുണ്ട്. നീതി വ്യവസ്ഥയുടെ വാ മൂടിക്കെട്ടി അവരുടെ വിശ്വാസം തകർക്കാനുള്ള സർക്കാർ ശ്രമങ്ങൾ ഖേദകരമാണ്' പ്രിയങ്ക ഗാന്ധി പറഞ്ഞു.

പ്രത്യേക സംഘത്തിന്റെ അന്വേഷണം

കലാപം സംബന്ധിച്ച് പ്രത്യേക സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കും. കേസ് കഴിഞ്ഞ ദിവസം പരിഗണിച്ച ജസ്റ്റിസ് എസ് മുരളീധറിന്റെ ബെഞ്ചിൽ നിന്ന് കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേശ് വര്‍മ, കപില്‍ മിശ്ര എന്നിവർക്കെതിരെ കേസെടുക്കണമെന്ന് മുരളീധർ നിർദേശിച്ചിരുന്നു.

English summary
Mamata Banerjee sharing poetry in Delhi riots
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X