കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ അമിത് ഷായോട് പറഞ്ഞതാണ്..നിങ്ങള്‍ സൂക്ഷിച്ചോ;ഒന്നേയുള്ളു പറയാന്‍;മമതയുടെ മുന്നറിയിപ്പ്

  • By News Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള രാഷ്ട്രീയ പോര് അയവില്ലാതെ തുടരുകയാണ്. നേരത്തെയുണ്ടായിരുന്ന തുടങ്ങിയ പോര് കൊവിഡ് പ്രതിസന്ധിയോട് കൂടി വീണ്ടും മുറുകുകയാണ്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരേയും ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരേയും രൂക്ഷ വിമര്‍ഷനവുമായി രംഗത്തെത്തിയിരിക്കുകയാണ് മമതാ ബാനര്‍ജി. കൊവിസ് കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച്ച പറ്റിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ എന്തുകൊണ്ട് അത് ഏറ്റെടുക്കാന്‍ തയ്യാറാവുന്നില്ലെന്ന് മമത ചോദിക്കുന്നു.

കേന്ദ്രം ഏറ്റെടുക്കട്ടെ

കേന്ദ്രം ഏറ്റെടുക്കട്ടെ

കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റിയിട്ടുണ്ടെങ്കില്‍ കാര്യങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്യാന്‍ അമിത്ഷായോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്ന് മമത ബാനര്‍ജി പറഞ്ഞു. അദ്ദേഹം അതിന് എന്തുകൊണ്ട് തയ്യാറാവുന്നില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. കുടിയേറ്റ തൊഴിലാളികളെ സംസ്ഥാനത്തെത്തിക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്നും മമത ബാനര്‍ജി ആരോപിച്ചു.

എനിക്ക് പ്രശ്‌നമില്ല

എനിക്ക് പ്രശ്‌നമില്ല

'ഞാന്‍ അമിത് ഷായോട് പറഞ്ഞതാണ്. നിങ്ങള്‍ കേന്ദ്ര സംഘത്തെ പശ്ചിമബംഗാളിലേക്ക് അയക്കുകയാണെങ്കില്‍ അതുമായി മുന്നോട്ട് പോവുക. കൊവിഡ് പ്രതിരോധത്തിനായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൃത്യമായല്ല കാര്യങ്ങള്‍ കൊണ്ട് പോകുന്നത് എന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ സ്വയം അത് ഏറ്റെടുക്കാന്‍ എന്തുകൊണ്ട് തയ്യാറാവുന്നില്ല. എനിക്ക് അതില്‍ യാതൊരു പ്രശ്‌നവുമില്ല.' മമതാ ബാനര്‍ജി പറഞ്ഞു.

അമിത് ഷായുടെ മറുപടി

അമിത് ഷായുടെ മറുപടി

ഇത്തരമൊരു കാര്യം അമിത് ഷായോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് അതിന്റെ ആവശ്യമൊന്നുമില്ലെന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ മാറ്റി നിര്‍ത്തി ഞങ്ങള്‍ എങ്ങനെയാണ് കാര്യങ്ങള്‍ ചെയ്യുകയെന്നുമാണ്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രത്തിന് അതൃപ്തിയുണ്ടെന്ന് കാണിച്ച് അമിത്ഷാ ഒരു കത്ത് മമതാ ബാനര്‍ജിക്കയച്ചിരുന്നു. എന്നാല്‍ ഇതിന് മമത മറുപടി നല്‍കുന്നതിന് മുന്‍പ് ഇത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് രൂക്ഷ വിമര്‍ശനവുമായി മ്മത രംഗത്തെത്തിയത്.

 നിങ്ങള്‍ സൂക്ഷിച്ചോളു

നിങ്ങള്‍ സൂക്ഷിച്ചോളു

സാധാരണ ഗതിയില്‍ ഞാന്‍ ഇത്തരം കാര്യങ്ങളൊന്നും ജനങ്ങളുടെ മുന്നില്‍ പറയാറില്ല. എന്നാല്‍ സാഹചര്യം ഇങ്ങനെ ആയതിനാല്‍ എനിക്ക് അമിത്ഷായോട് ഒരു കാര്യമേ പറയാനുള്ളു. നിങ്ങള്‍ സൂക്ഷിച്ചോളു. നിങ്ങളാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ട്രെയിനുകളും വിമാനങ്ങളും സര്‍വ്വീസ് നടത്തുന്നുണ്ട്. പക്ഷെ ജനങ്ങളുടെ കാര്യം എങ്ങനെയാണെന്നും മമത ബാനര്‍ജി ചോദിക്കുന്നു.

മോദിയോട്

മോദിയോട്

'എനിക്ക് മോദിയോടും അമിത്ഷായോടും പറയാനുള്ളത് കൊവിഡ് വ്യാപനം തടയണമെന്നാണ്. ഒരു ലക്ഷം കേസുകളാണ് ഇപ്പോള്‍ ഉള്ളത്. ചിലര്‍ രാഷ്ടീയം കളിക്കാനായി കൊവിഡ് പടര്‍ത്തുകയാണ്. ബീാറിനെ ഇത് ബാധിച്ചിട്ടുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും ഇത് ബാധിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ ഞങ്ങള്‍ എന്ത് ചെയ്യാനാണ്. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണം' മമതാ ബാനര്‍ജി പറഞ്ഞു.

 തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പ്

2021 ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തൃണമൂല്‍ കോണ്‍ഗ്രസിനെ മനപൂര്‍വ്വം പ്രതിസന്ധിയിലാക്കാനാണ് ഈ നീക്കമെന്നും എന്നെ വേട്ടയാടാമനാണ് ഇവരുടെ ശ്രമമെന്നം മമത ആരോപിച്ചു. സംസ്ഥാനം ഒരു ഭാഗത്ത് കൊവിഡിനേയും മറ്റൊരു ഭാഗത്ത് സൈക്ലോണ്‍ ചുഴലികാറ്റിനെതിരേയും പോരാടുമ്പോള്‍ അവര്‍ ഈ ട്രെയിനുകള്‍ അയക്കുന്നത് വിഢിത്തമാണെന്നും മമത പറഞ്ഞു.

ഉത്തരവാദിത്തം

ഉത്തരവാദിത്തം

അതിഥി തൊഴിലാളികളേയും വഹിച്ചുള്ള ട്രെയിനുകള്‍ പശ്ചിമബംഗാളിലേക്ക് അയച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രവും സര്‍ക്കാരും തമ്മില്‍ വാഗ്വാദം തുടരുന്നതിനിടെയായിരുന്നു മമതയുടെ പ്രതികരണം. ട്രെയിനുകള്‍ അയക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാരുമായി കൂടിയാലേക്കേണ്ട ഉത്തരവാദിത്തം റെയില്‍വേ മന്ത്രാലയത്തിന് ഇല്ലേയെന്നും മമത ചോദിക്കുന്നു.

English summary
Mamata Banerjee Slams Centre And Amit Shah on Covid-19 Crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X