കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം കത്തുമ്പോള്‍ അവര്‍ നിങ്ങളുടെ വസ്ത്രത്തെ കുറിച്ചാണ് പറയുന്നത്; മോദിക്കെതിരെ ആഞ്ഞടിച്ച് മമത

Google Oneindia Malayalam News

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യം മുഴുവന്‍ കത്തിക്കൊണ്ടിരിക്കുമ്പോള്‍ വസ്ത്രങ്ങളെ കുറിച്ചാണ് അവര്‍ സംസാരിക്കുന്നതെന്ന് മമതാ ബാനര്‍ജി പറഞ്ഞു.

ഹൈക്കോടതിയിലേക്ക് പോകൂ എന്ന് സുപ്രീംകോടതി; വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമത്തില്‍ ഇടപെട്ടില്ലഹൈക്കോടതിയിലേക്ക് പോകൂ എന്ന് സുപ്രീംകോടതി; വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമത്തില്‍ ഇടപെട്ടില്ല

'രാജ്യം മുഴുവന്‍ കത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ നിങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. എന്‍റെ വസ്ത്ര ധാരണ രീതികണ്ട് ഞാന്‍ എന്താണെന്ന് പറയാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ'-പൗരത്വ നിയമ ഭേദഗതിക്കെതിരായി കൊല്‍ക്കത്തിയില്‍ നടക്കുന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മമത ചോദിച്ചു.

mamatha

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഞങ്ങള്‍ അവസാന നിമിഷം വരെ പോരാടുമെന്നും തൃണമൂല്‍ അധ്യക്ഷ വ്യക്തമാക്കി. തന്‍റെ സര്‍ക്കാറിനെ വീഴ്ത്താനോ തന്നെ അറസ്റ്റ് ചെയ്യാനോ ധൈര്യമുണ്ടെന്നും മമത വെല്ലുവിളിച്ചു. ബംഗാളില്‍ എന്‍ആര്‍സിയും പൗരത്വ ഭേദഗതി നിയമവും നടപ്പാക്കാമെന്ന് കേന്ദ്രം വ്യാമോഹിക്കേണ്ടെന്നും അവര്‍ പ്രഖ്യാപിച്ചു.

പൗരത്വ ഭേദഗതി നിയമം; കേരളത്തിലെ സംയുക്ത പ്രതിഷേധം മാതൃകയെന്ന് കനിമൊഴിപൗരത്വ ഭേദഗതി നിയമം; കേരളത്തിലെ സംയുക്ത പ്രതിഷേധം മാതൃകയെന്ന് കനിമൊഴി

പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്ട്രേഷനും ബംഗാളില്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാറിനെ ഒരിക്കലും അനുവദിക്കില്ല. അതേസമയം തന്നെ പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണമെന്നും പൊതുമുതല്‍ നശിപ്പിക്കാന്‍ പാടില്ലെന്നും മമത വ്യക്തമാക്കി.

' ഒരു കാരണവശാലും ട്രെയിനുകള്‍ക്ക് തീവെക്കുകയോ റോഡ് ഗതാഗതം തടസപ്പെടുത്തുകയോ ചെയ്യരുത്. ഇങ്ങനെ ചെയ്താല്‍ അത് രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൊടിപിടിക്കലാകും. നമ്മുടെ ലക്ഷ്യത്തെ പിന്തുണക്കുന്ന പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ട കാര്യമെന്താണ്' -മമത പറഞ്ഞു.

ജോസഫ് അല്ലെങ്കില്‍ ജോസ്, രണ്ടിലൊന്ന് മതി; സമവായമില്ലെങ്കില്‍ ഒരു വിഭാഗത്തെ പുറത്താക്കാന്‍ യുഡിഎഫ്ജോസഫ് അല്ലെങ്കില്‍ ജോസ്, രണ്ടിലൊന്ന് മതി; സമവായമില്ലെങ്കില്‍ ഒരു വിഭാഗത്തെ പുറത്താക്കാന്‍ യുഡിഎഫ്

English summary
mamata banerjee slams narendra modi on citizenship amendment act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X