കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ രക്ഷിക്കാന്‍ പരീക്കറില്ല!! പ്രതിപക്ഷത്തെ വിളിച്ച് മമത... ആശങ്കയോടെ കോണ്‍ഗ്രസും

Google Oneindia Malayalam News

പനാജി: പശ്ചിമ ബംഗാള്‍ പിടിച്ച മമത ബാനര്‍ജിയുടെ പുതിയ നീക്കങ്ങള്‍ ബിജെപിയെ മാത്രമല്ല ആശങ്കയിലാഴ്ത്തുന്നത്. കോണ്‍ഗ്രസും മമതയുടെ മുന്നേറ്റം നെറ്റിചുളിച്ചാണ് നോക്കുന്നത്. മമതയുടെ അടുത്ത നോട്ടം രണ്ട് സംസ്ഥാനങ്ങളിലാണ്. ബിജെപി ഭരിക്കുന്ന ത്രിപുരയും ഗോവയും. ഗോവ അടുത്ത വര്‍ഷം ആദ്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്.

ഇവിടെ മമത ബാനര്‍ജി തിരഞ്ഞെടുപ്പ് ജോലികള്‍ തുടങ്ങിക്കഴിഞ്ഞു. ഒട്ടേറെ കോണ്‍ഗ്രസ്, എന്‍സിപി പ്രവര്‍ത്തകരാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. ഇതിനിടെ മമത ഈ മാസം 28ന് ഗോവയിലെത്തും. അതിന് മുന്നോടിയായി അവര്‍ ഗോവയിലെ രാഷ്ട്രീയ നേതാക്കളോട് പുതിയ അഭ്യര്‍ഥനയുമായി രംഗത്തെത്തി. വിശദാംശങ്ങള്‍ ഇങ്ങനെ...

'ഞങ്ങളെ രക്ഷിക്കാന്‍ ആരുംവന്നില്ല'; അടിച്ചുപിരിഞ്ഞ് ബിജെപി, കസേരകള്‍ പറന്നു!! ഗോ ബാക്ക് വിളി'ഞങ്ങളെ രക്ഷിക്കാന്‍ ആരുംവന്നില്ല'; അടിച്ചുപിരിഞ്ഞ് ബിജെപി, കസേരകള്‍ പറന്നു!! ഗോ ബാക്ക് വിളി

1

ഗോവയിലെ ആദ്യ സന്ദര്‍ശനം ഗംഭീരമാക്കാന്‍ ഒരുങ്ങുകയാണ് മമത ബാനര്‍ജി. തൃണമൂല്‍ നേതാക്കള്‍ ഒരുക്കങ്ങള്‍ ശക്തമാക്കി കഴിഞ്ഞു. ഒട്ടേറെ നേതാക്കള്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച് തൃണമൂലില്‍ ചേരും. മമതയുടെ സാന്നിധ്യത്തില്‍ തൃണമൂലില്‍ ചേരാന്‍ കോണ്‍ഗ്രസ് നേതാക്കളും തയ്യാറായിട്ടുണ്ട് എന്നാണ് വിവരം. ഇതാണ് കോണ്‍ഗ്രസിനെ ആശങ്കയിലാഴ്ചത്തുന്നത്.

2

നേരത്തെ കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനമായിരുന്നു ഗോവ. പത്ത് വര്‍ഷം മുമ്പാണ് ബിജെപിയുടെ മുന്നേറ്റം തുടങ്ങിയത്. അതാകട്ടെ, മനോഹര്‍ പരീക്കറുടെ നേതൃത്വത്തിലുമായിരുന്നു. പരീക്കറിന് വലിയ ജനപിന്തുണയുള്ള സംസ്ഥാനമാണ് ഗോവ. പരീക്കര്‍ മുഖ്യമന്ത്രിയായാല്‍ ഞങ്ങള്‍ കൂടെ നില്‍ക്കാമെന്ന് പ്രാദേശിക പാര്‍ട്ടികള്‍ ബിജെപി നേതൃത്വത്തിന് മുന്നില്‍ ഉപാധിവച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

3

എന്നാല്‍ ഇന്ന് പരീക്കറില്ല. അദ്ദേഹത്തിന്റെ വിയോഗ ശേഷം ഗോവയില്‍ ബിജെപിക്ക് അടിപതറിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് കോണ്‍ഗ്രസായിരുന്നു. 40ല്‍ 17 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. രണ്ടാം സ്ഥാനത്തെത്തിയ ബിജെപിക്ക് 13 സീറ്റുകളും. എന്നാല്‍ ചെറുപാര്‍ട്ടികളുടെ സഹകരണത്തോടെ ബിജെപിയാണ് ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. ഇത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരുന്നു.

4

ഗോവയില്‍ കോണ്‍ഗ്രസ് കൂടുതല്‍ ക്ഷയിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ മുന്‍ മുഖ്യമന്ത്രി ലുസിന്‍ഹോ ഫെലീറോ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. 40 വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖനാണ് ഇദ്ദേഹം. കോണ്‍ഗ്രസില്‍ പ്രതീക്ഷ നഷ്ടപ്പെട്ടു എന്നാണ് അദ്ദേഹം സോണിയ ഗാന്ധിക്ക് നല്‍കിയ രാജിക്കത്തില്‍ പറഞ്ഞത്.

സൗദി രാജകുമാരന്‍ ഒരേ കിടപ്പാണ്; 15 വര്‍ഷം പിന്നിട്ടു, വീഡിയോ പങ്കുവച്ച് രാജകുമാരിസൗദി രാജകുമാരന്‍ ഒരേ കിടപ്പാണ്; 15 വര്‍ഷം പിന്നിട്ടു, വീഡിയോ പങ്കുവച്ച് രാജകുമാരി

5

ഈ സാഹചര്യത്തിലാണ് ഗോവയിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് വരുന്നത്. നേരത്തെ പാര്‍ട്ടിക്ക് വളക്കൂറുള്ള മണ്ണല്ല ഗോവയിലേത്. ആദ്യമായിട്ടാണ് ഇവിടെ തിരഞ്ഞെടുപ്പിന് മമത ഒരുങ്ങുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാകും ഗോവ നിയമസഭാ തിരഞ്ഞെടുപ്പ്. പ്രചാരണത്തിന് തുടക്കമിടുക എന്ന ലക്ഷ്യത്തോടെയാണ് മമതയുടെ വരവ്. അതിന് മുന്നോടിയായി കളമൊരുക്കയാണ് തൃണമൂല്‍ കോണ്‍ഗ്രസ്.

ജയപ്രിയയെ ചേര്‍ത്ത് നിര്‍ത്തി ചിത്രങ്ങള്‍; പ്രതിശ്രുത വധുവിനെ പരിചയപ്പെടുത്തി നടന്‍ വിശാഖ് നായര്‍

6

ഈ മാസം 28ന് ഞാന്‍ ഗോവയിലെത്തും. അതിനുള്ള ഒരുക്കത്തിലാണ്. എല്ലാ വ്യക്തികളോടും സംഘടനകളോടും രാഷ്ട്രീയ നേതാക്കളോടും എനിക്ക് ഒരു അഭ്യര്‍ഥനയാണുള്ളത്. ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാവരും ഐക്യപ്പെടണം. ബിജെപിയുടെ വിഭജന രാഷ്ട്രീയം ഇല്ലാതാക്കണം. പത്ത് വര്‍ഷമായി ഗോവയിലെ ജനങ്ങള്‍ ബിജെപിയെ സഹിക്കുന്നുവെന്നും മമത പറഞ്ഞു.

ഇത്ര സിംപിളാണോ നയന്‍താര; ആളുകള്‍ നോക്കി നില്‍ക്കെ കുസൃതിച്ചിരി... പിന്നിട്ട ആറ് വര്‍ഷങ്ങള്‍

7

എല്ലാവരും ഐക്യത്തോടെ പുതിയ ഗോവയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കണം. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പുതിയ സര്‍ക്കാര്‍ രൂപീകരിക്കണം. ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്ന സര്‍ക്കാരാണ് വേണ്ടതെന്നും മമത ബാനര്‍ജി ട്വീറ്റ് ചെയ്തു. മനോഹര്‍ പരീക്കറില്ലാത്ത ഗോവയില്‍ പിടിച്ചുനില്‍ക്കാനും പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ നേടാനും ബിജെപിക്ക് സാധിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. മമതയ്ക്ക് പുറമെ എഎപിയും ഗോവയില്‍ സജീവമായിട്ടുണ്ട്.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
Mamata Banerjee Special Appeal to All Party Except BJP in Goa to United; She Will Arrive Next Week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X