കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാരിനെതിരെ മൂന്നാം മുന്നണി വരുന്നു, നേതൃത്വം കൊടുക്കുന്നത് മമത, പ്രതിപക്ഷം പിന്തുണച്ചു!!

എന്‍സിപി നേതാവ് ശരത് പവാര്‍ തൃണമൂല്‍ കോണ്‍ഗ്രസടക്കം 11 പ്രതിപക്ഷ കക്ഷികള്‍ക്കായി അത്താഴവിരുന്ന് സംഘടിപ്പിക്കുന്നുണ്ട്

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒന്നായി രംഗത്തെത്തുന്നു. മൂന്നാം മുന്നണി രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ നിന്ന് അകറ്റണമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ലക്ഷ്യമിടുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലാണ് രാഷ്ട്രീയ വൈരം മറന്ന് എതിരാളികള്‍ ഒന്നിക്കുന്നത്. പ്രധാന കക്ഷികളായ കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികളുമായി മമത ചര്‍ച്ച നടത്തി കഴിഞ്ഞു. ഇവര്‍ വിശാല സഖ്യത്തോട് അനുകൂലമായിട്ടാണ് പ്രതകരിച്ചതെന്നാണ് സൂചന.

മോദി സര്‍ക്കാരിനെതിരെ അവിശ്വാസവുമായി സിപിഎമ്മും; ചൊവ്വാഴ്ച പരിഗണിച്ചേക്കും, നാല് നോട്ടീസുകള്‍മോദി സര്‍ക്കാരിനെതിരെ അവിശ്വാസവുമായി സിപിഎമ്മും; ചൊവ്വാഴ്ച പരിഗണിച്ചേക്കും, നാല് നോട്ടീസുകള്‍

1

അതേസമയം എന്‍സിപി നേതാവ് ശരത് പവാര്‍ തൃണമൂല്‍ കോണ്‍ഗ്രസടക്കം 11 പ്രതിപക്ഷ കക്ഷികള്‍ക്കായി അത്താഴവിരുന്ന് സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ എന്‍ഡിഎ വിട്ട തെലുങ്ക് ദേശം പാര്‍ട്ടി, ജെഡിയും വിമത നേതാവ് ശരദ് യാദവ് എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ മമതയുമായി പ്രത്യേക കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ബിജെപി നേരിട്ട് അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്. പാര്‍ലമെന്റില്‍ വരും ദിവസങ്ങളില്‍ മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കണമെന്നും ഇവര്‍ പറയുന്നുണ്ട്. യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധിയുമായും മമത ചര്‍ച്ച നടത്തുന്നുണ്ട്.

2

ബംഗാളില്‍ ബിജെപി ശക്തിപ്പെടുന്നത് ആശങ്കയോടെയാണ് തൃണമൂല്‍ നോക്കികാണുന്നത്. അതുകൊണ്ടാണ് ഇങ്ങനെയൊരു രാഷ്ട്രീയ സഖ്യം രൂപീകരിക്കാന്‍ മമത മുന്നിട്ടിറങ്ങാന്‍ കാരണം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരസ്പര ധാരണപ്രകാരമുള്ള സ്ഥാനാര്‍ത്ഥികളെ ഓരോ മണ്ഡലത്തിലും നിര്‍ത്താനാണ് സാധ്യത. അതേസമയം ചില കക്ഷികള്‍ മൂന്നാം മുന്നണിയില്‍ കോണ്‍ഗ്രസ് വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. തെലങ്കാന രാഷ്ട്രസമിതി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ റാവുവാണ് പ്രധാനമായും ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനോട് പലര്‍ക്കും യോജിപ്പില്ലെന്നാണ് സൂചന.

നമോ ആപ്പിനല്ല പണി കിട്ടിയത് കോണ്‍ഗ്രസ് ആപ്പിന്! ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് അപ്രത്യക്ഷം!നമോ ആപ്പിനല്ല പണി കിട്ടിയത് കോണ്‍ഗ്രസ് ആപ്പിന്! ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് അപ്രത്യക്ഷം!

ഹസിന് മാനസാന്തരം, ഷമിക്ക് പരിക്കേറ്റത് വേദനിപ്പിച്ചു, ഉടനെ കാണണം, ഇപ്പോഴും അദ്ദേഹത്തെ ഇഷ്ടം!!ഹസിന് മാനസാന്തരം, ഷമിക്ക് പരിക്കേറ്റത് വേദനിപ്പിച്ചു, ഉടനെ കാണണം, ഇപ്പോഴും അദ്ദേഹത്തെ ഇഷ്ടം!!

English summary
Mamata Banerjee set to take on NaMo govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X