രാഹുലല്ല, മമതാ ബാനര്‍ജി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകും?; വെട്ടിലാവുന്നത് സിപിഎം
ദില്ലി: 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയപാര്‍ട്ടികള്‍ തുടക്കംകുറിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും വികസന നയങ്ങളും 2019 ലും തങ്ങളെ അധികാരത്തില്‍ ഏറ്റുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. അതേസമയം ഏതുവിധേനയും അധികാരത്തില്‍ തിരിച്ചെത്തുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം. പ്രദേശിക പാര്‍ട്ടികള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള സഖ്യത്തിനാണ് കോണ്‍ഗ്രസ് പ്രാധാന്യം കൊടുക്കുന്നത്.
ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളുമായെല്ലാം കോണ്‍ഗ്ര്‌സ സഖ്യചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. വിശാല പ്രതിപക്ഷ ഐക്യത്തിലൂടെ മോദിസര്‍ക്കാറിനെ പരാജയപ്പെടുത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ഇതോടൊപ്പെ തന്നെ വിശാല പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാവാണം എന്ന ചര്‍ച്ചകളും നടന്നുവരികയാണ്.

കോണ്‍ഗ്രസ്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്നാണ് ഏവരും കരുതിയിരുന്നത്. അവിശ്വാസപ്രമേയ ദിനത്തില്‍ രാഹുല്‍ഗാന്ധിയുടെ മികച്ച പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

രാഹുല്‍ ഗാന്ധി
അവിശ്വാസ പ്രമേയത്തിന്‍റെ പിറ്റേദിവസം നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധിയെ തന്നെ ആയിരുന്നു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന രീതിയില്‍ ഉയര്‍ത്തിക്കാണിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

വിട്ടുവീഴ്ച്ച
എന്നാല്‍ ബിജെപിയെ ഭരണത്തില്‍ നിന്ന് അകറ്റാനായി എന്ത് വിട്ടുവീഴ്ച്ചയും നടത്താന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ആണ് പിന്നീട് പുറത്തുവന്നത്. ഇതിനായി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ മറ്റുകക്ഷികളേയും പിന്തുണക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നതായാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് നിലപാട്
പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ ഇനിയും സമയമുണ്ട്. അതുകൊണ്ട് തന്നെ കോണ്ഡഗ്രസ്സിന് പുറത്ത് നിന്ന് ഒരാള്‍ പ്രധാനമന്ത്രി ആകുന്നതില്‍ എതിര്‍പ്പൊന്നും ഇല്ലെന്നാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് നിലപാട്.

മറ്റാര്
രാഹുല്‍ അല്ലെങ്കില്‍ മറ്റാര് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ആ ചോദ്യത്തിന് ഉത്തരമായി ഉയര്‍ത്തിക്കാട്ടുന്നത് മമതാ ബാനര്‍ജിയേയും മായാവതിയേയുമാണ്. ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുന്ന രണ്ട് പേരാണ് ഇരുവരും. യുപിയില്‍ ബിജെപിയെ തറപറ്റിക്കണമെങ്കില്‍ മായാവതി ഇല്ലാതെ പറ്റില്ലെന്ന് ഉറപ്പാണ്.

മമത ബാനര്‍ജി
പശ്ചിമ ബംഗാളില്‍ ആണെങ്കില്‍ ഇപ്പോള്‍ മമത ബാനര്‍ജി തന്നെ ആണ് അവസാന വാക്ക്. ലോക്‌സഭയിലേക്ക് മികച്ച അംഗസഖ്യയുള്ള തൃണമൂലിന് 2019 ലും ഇത് തുടരാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസ്സിന് പുറമേ മറ്റ് പ്രതിപക്ഷ കക്ഷികളുടേയും പിന്തുണ മമതയ്ക്കുണ്ട്.

ഏറ്റവും സാധ്യത
രാഹുല്‍ഗാന്ധിയല്ലെങ്കില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷപാര്‍ട്ടികള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഏറ്റവും സാധ്യതയുള്ളത് മമത്ക്ക് തന്നെയാണ്. ബിജെപിയിതര പാര്‍ട്ടികളുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുന്ന മമതക്ക് അവര്‍ക്കിടിയില്‍ നല്ല അഭിപ്രായമാണ് ഉള്ളത്.

ഒമര്‍ അബ്ദുള്ള
കഴിഞ്ഞ ദിവസം മമതയെ സന്ദര്‍ശിച്ച നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. മമത ബാനര്‍ജിയെ ദേശീയ തലസ്ഥാനത്ത് എത്തിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് കൂടിക്കാഴ്ച്ചക്ക് ശേഷം ഒമര്‍ അബ്ദുള്ള വ്യക്തമാക്കയത്.

ആരുമായും
തൃണമുല്‍ കോണ്‍ഗ്രസ്സുമായി ഞങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമൊന്നുമില്ല. ബിജെപിക്കെതിരായ നിലപാടു സ്വീകരിക്കുന്ന ആരുമായും സഖ്യത്തിലേര്‍പ്പെടും. ബംഗാളില്‍ അവര്‍ ചെയ്യുന്ന കാര്യങ്ങല്‍ രാജ്യത്തിന് വേണ്ടി ചെയ്യാനാകും മെന്നും ഒമര്‍ വ്യക്തമാക്കി.

കൂടിക്കാഴ്ച്ച
2019 ബിജെപിയെ തോല്‍പ്പിക്കാന്‍ ഒരേമനസ്സുള്ള പാര്‍ട്ടികളെല്ലാം ഒന്നിക്കുമെന്ന് കൂടിക്കാഴ്ച്ചയ്ക്കുശേഷം മമതയും പ്രതികരിച്ചു. പ്രധാനമന്തിപദത്തിലേക്ക് കോണ്‍ഗ്രസ് വിട്ടുവീഴ്ച്ച നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഒമര്‍ അബ്ദുള്ളയുടെ കൂടിക്കാഴ്ച്ച മമത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആവും എന്ന സംശയങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരുന്നതാണ്.

സിപിഎമ്മിന്
മമത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ വെട്ടിലാവുക സിപിഎം ആണ്. ബംഗാളിലെ പ്രധാന എതിരാളിയായ മമതയെ പിന്തുണക്കേണ്ടി വരും എന്നത് നിലവിലെ അവസ്ഥയില്‍ സിപിഎമ്മിന് അംഗീകരിക്കാനാവുന്നതല്ല












Click it and Unblock the Notifications