ബംഗാളിൽ മമതയ്ക്ക് വീണ്ടും കനത്ത തിരിച്ചടി; രാജിവെച്ച് വനം വകുപ്പ് മന്ത്രി.. ബിജെപിയിലേക്ക്?
കൊൽക്കത്ത; നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവെ മുഖ്യമന്ത്രി മമത ബാനർജിക്ക് തലവേദനയേറ്റി മറ്റൊരു മുതിർന്ന നേതാവ് കൂടി രാജിവെച്ചു. പശ്ചിമ ബംഗാള്‍ വനംവകുപ്പ് മന്ത്രി രജീബ് ബാനര്‍ജിയാണ് രാജിവെച്ചത്. 'പശ്ചിമ ബംഗാളിലെ ജനങ്ങളെ സേവിക്കുകയെന്നത് വലിയ അംഗീകാരവും പദവിയുമാണ്. ഈ അവസരം ലഭിച്ചതിൽ താൻ നന്ദി അറിയിക്കുന്നു'വെന്ന് രാജിക്കത്തിൽ രാജീബ് വ്യക്തമാക്കി.

അതേസമയം എന്തുകൊണ്ട് രാജിവെയ്ക്കുന്നുവെന്നോ തൃണമൂൽ കോൺഗ്രസ് വിടുമോയെന്നുള്ള കാര്യത്തിൽ രാജീബ് പ്രതികരിച്ചിട്ടില്ല. ഉടൻ തന്നെ അദ്ദേഹം ബിജെപിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ഡിസംബറിൽ മമത വിളിച്ച് ചേർത്ത കാബിനറ്റ് യോഗത്തിൽ രാജീബ് പങ്കെടുത്തിരുന്നില്ല. ഇതിൽ വിശദീകരണം നൽകാനും രാജീബ് തയ്യാറാകാതിരുന്നതോടെ ഉടൻ പാർട്ടി വിട്ടേയ്ക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
തിരഞ്ഞെടുപ്പ് അടുക്കവേ ഇതിനോടകം തന്നെ നിരവധി മുതിർന്ന നേതാക്കൾ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. നേരത്തേ പാർട്ടിയിലെ ശക്തനായ നേതാവായിരുന്നു സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നത് മമതയ്ക്ക് വലിയ തിരിച്ചടിയയാിരുന്നു. 21 വർഷത്തെ പാർട്ടി ബന്ധം അവസാനിപ്പിച്ച് കൊണ്ടായിരുന്നു സുവേന്ദ്ുവിന്റെ ബിജെപി പ്രവേശം.ഒൻപത് എംഎൽഎമാരും അദ്ദേഹത്തിനൊപ്പം ബിജെപിയിൽ ചേർന്നിരുന്നു.
തൊട്ട് പിന്നാലെ സുവേന്തുവിന്റെ സഹോദരനായ സൗമേന്തു അധികാരിയും 14 തൃണമൂല്‍ കൗണ്‍സിലര്‍മാരും ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു.ബംഗാൾ കായിക വകുപ്പ് സഹമന്ത്രിയായ ലക്ഷ്മി രത്തൻ രാജിവെച്ചതോടെ ബിജെപിയിലേക്കാണെന്നുള്ള അഭ്യൂഹങ്ങൾ ശക്കമാക്കിയിരിക്കുന്നു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications