കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിൽ മമതയ്ക്ക് വീണ്ടും കനത്ത തിരിച്ചടി; രാജിവെച്ച് വനം വകുപ്പ് മന്ത്രി.. ബിജെപിയിലേക്ക്?

Google Oneindia Malayalam News

കൊൽക്കത്ത; നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവെ മുഖ്യമന്ത്രി മമത ബാനർജിക്ക് തലവേദനയേറ്റി മറ്റൊരു മുതിർന്ന നേതാവ് കൂടി രാജിവെച്ചു. പശ്ചിമ ബംഗാള്‍ വനംവകുപ്പ് മന്ത്രി രജീബ് ബാനര്‍ജിയാണ് രാജിവെച്ചത്. 'പശ്ചിമ ബംഗാളിലെ ജനങ്ങളെ സേവിക്കുകയെന്നത് വലിയ അംഗീകാരവും പദവിയുമാണ്. ഈ അവസരം ലഭിച്ചതിൽ താൻ നന്ദി അറിയിക്കുന്നു'വെന്ന് രാജിക്കത്തിൽ രാജീബ് വ്യക്തമാക്കി.

mamatha

അതേസമയം എന്തുകൊണ്ട് രാജിവെയ്ക്കുന്നുവെന്നോ തൃണമൂൽ കോൺഗ്രസ് വിടുമോയെന്നുള്ള കാര്യത്തിൽ രാജീബ് പ്രതികരിച്ചിട്ടില്ല. ഉടൻ തന്നെ അദ്ദേഹം ബിജെപിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ഡിസംബറിൽ മമത വിളിച്ച് ചേർത്ത കാബിനറ്റ് യോഗത്തിൽ രാജീബ് പങ്കെടുത്തിരുന്നില്ല. ഇതിൽ വിശദീകരണം നൽകാനും രാജീബ് തയ്യാറാകാതിരുന്നതോടെ ഉടൻ പാർട്ടി വിട്ടേയ്ക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു.

തിരഞ്ഞെടുപ്പ് അടുക്കവേ ഇതിനോടകം തന്നെ നിരവധി മുതിർന്ന നേതാക്കൾ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. നേരത്തേ പാർട്ടിയിലെ ശക്തനായ നേതാവായിരുന്നു സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നത് മമതയ്ക്ക് വലിയ തിരിച്ചടിയയാിരുന്നു. 21 വർഷത്തെ പാർട്ടി ബന്ധം അവസാനിപ്പിച്ച് കൊണ്ടായിരുന്നു സുവേന്ദ്ുവിന്റെ ബിജെപി പ്രവേശം.ഒൻപത് എംഎൽഎമാരും അദ്ദേഹത്തിനൊപ്പം ബിജെപിയിൽ ചേർന്നിരുന്നു.

തൊട്ട് പിന്നാലെ സുവേന്തുവിന്റെ സഹോദരനായ സൗമേന്തു അധികാരിയും 14 തൃണമൂല്‍ കൗണ്‍സിലര്‍മാരും ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു.ബംഗാൾ കായിക വകുപ്പ് സഹമന്ത്രിയായ ലക്ഷ്മി രത്തൻ രാജിവെച്ചതോടെ ബിജെപിയിലേക്കാണെന്നുള്ള അഭ്യൂഹങ്ങൾ ശക്കമാക്കിയിരിക്കുന്നു.

കള്ളങ്ങളെല്ലാം ചരിത്രം ചവറ്റുകൊട്ടയിൽ തള്ളും; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് സ്പീക്കർ ശ്രീരാമകൃഷ്ണൻകള്ളങ്ങളെല്ലാം ചരിത്രം ചവറ്റുകൊട്ടയിൽ തള്ളും; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് സ്പീക്കർ ശ്രീരാമകൃഷ്ണൻ

അപ്പത്തിനും മുട്ടക്കറിക്കും എ കെ ആന്റണിയെ പണയം വെച്ച ഉമ്മന്‍ചാണ്ടി;പഴയ കഥ ഓര്‍ത്തെടുത്ത് ഇന്നസെന്‍റ്അപ്പത്തിനും മുട്ടക്കറിക്കും എ കെ ആന്റണിയെ പണയം വെച്ച ഉമ്മന്‍ചാണ്ടി;പഴയ കഥ ഓര്‍ത്തെടുത്ത് ഇന്നസെന്‍റ്

സിഎജിയ്ക്കെതിരായ മുഖ്യമന്ത്രിയുടെ പ്രമേയം; ശക്തമായി എതിർത്ത് പ്രതിപക്ഷം.. വിചിത്രമെന്ന് വിഡി സതീശൻസിഎജിയ്ക്കെതിരായ മുഖ്യമന്ത്രിയുടെ പ്രമേയം; ശക്തമായി എതിർത്ത് പ്രതിപക്ഷം.. വിചിത്രമെന്ന് വിഡി സതീശൻ

Recommended Video

cmsvideo
Biden To End Trump's Muslim Travel Ban, Halt Border Wall On first day

English summary
Mamata Banerjee suffers another setback in Bengal; Forest Minister resigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X