ബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ഗാംഗുലി മുഖ്യാതിഥി
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രിയായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായ മൂന്നാം തവണയാണ് മമത പശ്ചിംമ ബംഗാളിന്‍റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ വളരെ ലളിതമായ ചടങ്ങായിട്ടായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങില്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി മുഖ്യാതിഥിയായിരുന്നു.
തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയെങ്കിലും മമത ബാനര്‍ജി പരാജയപ്പെട്ടിരുന്നു. ശ്രദ്ധേയമായ പോരാട്ടത്തില്‍ നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോടായിരുന്നു മമത ബാനര്‍ജി തോറ്റത്. എന്നാല്‍ മമതയുടെ തോല്‍വി തൃണമൂല്‍ കോണ്‍ഗ്രസ് ഇതുവരെ അംഗീകരിച്ചിട്ടില്ല. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ സുവേന്ദു അധികാരി 1783 വോട്ടിന് ജയിച്ചെന്നാണ് റിപ്പോര്‍ട്ട്.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം
എന്നാല്‍ അവസാന റൗണ്ടിലെ വോട്ടുകള്‍ എണ്ണിയില്ലെന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പരാതി. ജനവിധി അംഗീകരിക്കുന്നുവെന്നും എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീംകോടതിയില്‍ പോകുമെന്നുമായിരുന്നു മമത ബാനര്‍ജി പ്രതികരിച്ചത്. നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 294 സീറ്റുകളില്‍ 213 സീറ്റുകള്‍ നേടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. ബിജെപി 77 സീറ്റില്‍ വിജയിച്ചു.
Recommended Video

മനോഹരം രമ്യ പാണ്ഡ്യന്‍; നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍












Click it and Unblock the Notifications