കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വഭാരതിയുടെ റോഡ് തിരിച്ചെടുത്ത് മമത, അമര്‍ത്യ സെന്നിന് കട്ട സപ്പോര്‍ട്ട്, ബിജെപിക്കെതിരെ ഗെയിം!!

Google Oneindia Malayalam News

ദില്ലി: വിശ്വഭാരതി യൂണിവേഴ്‌സിറ്റിക്കെതിരെ രാഷ്ട്രീയ നീക്കങ്ങളുമായി മമതാ ബാനര്‍ജി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അവര്‍ രാഷ്ട്രീയപരമായി ഇടപെടാന്‍ തുടങ്ങിയതിനാണ് മമത മറുപടി നല്‍കിയത്. വിശ്വഭാരതി സര്‍വകലാശാലയുടെ ക്യാമ്പസിന് സമീപമുള്ള റോഡ് തിരിച്ചെടുത്താണ് മമത തിരിച്ചടി നല്‍കിയത്. നേരത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ അമര്‍ത്യാസെന്‍ തങ്ങളുടെ ഭൂമി തട്ടിയെടുത്തെന്ന് വിശ്വഭാരതി സര്‍വകലാശാല ആരോപിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം കത്തുകയാണ്. അമര്‍ത്യാസെന്നിന് പിന്തുണയറിയിച്ച് മമത കത്തയക്കുകയും ചെയ്തു.

1

കൊല്‍ക്കത്തയില്‍ ഒന്നാകെ ബിജെപിക്കെതിരെയുള്ള പ്രതിഷേധം കത്തുകയാണ്. ഇതിനെ തുടര്‍ന്നാണ് മമതയും കടുത്ത നടപടി വിശ്വഭാരതിക്കെതിരെ എടുത്തത്. നേരത്തെ ഇവരുടെ ആഘോഷ പരിപാടികളിലേക്കും മമതയെ ക്ഷണിച്ചിരുന്നില്ല. ബംഗാള്‍ പിഡബ്ല്യുഡി വിഭാഗം ഇനി ഈ റോഡിന്റെ കാര്യം നോക്കുമെന്ന് മമത പറഞ്ഞു. അമര്‍ത്യാ സെന്നിന്റെ വീടിന് മുന്നിലൂടെയാണ് 2.9 കിലോ മീറ്ററോളം നീളമുള്ള ഈ റോഡ് കടന്നുപോകുന്നത്. ശാന്തിനികേതന്‍, ശ്രീനികേതന്‍ ക്യാമ്പസുകളെ ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്.

ബംഗാള്‍ സര്‍ക്കാരിന്റെ കൈവശമായിരുന്നു മുമ്പ് ഈ റോഡ്. 2017ല്‍ വിശ്വഭാരതിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഈ റോഡ് അവര്‍ക്കായി വിട്ടുനല്‍കിയത്. എന്നാല്‍ പ്രദേശവാസികളില്‍ നിന്ന് വ്യാപകമായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ റോഡിലൂടെ പ്രദേശവാസികളെ കടന്നുപോകാന്‍ പോലും അനുവദിക്കുന്നില്ലെന്നാണ് പരാതി. നല്ല രീതിയില്‍ ഈ റോഡ് പരിപാലിക്കുന്നുമില്ലെന്ന് പരാതിയുണ്ട്. അതുകൊണ്ടാണ് ഈ റോഡ് സര്‍ക്കാര്‍ ഏറ്റെടുത്തതെന്നും മമത പറഞ്ഞു. സാധാരണക്കാര്‍ക്ക് കൂടി പ്രാപ്യമാകുന്ന രീതിയില്‍ നല്ല സൗകര്യം ഈ റോഡില്‍ ലഭിക്കുമെന്നും മമത വ്യക്തമാക്കി.

ക്യാമ്പസിന്റെ കൈയ്യിലുള്ള സ്ഥലത്തെ അനധികൃതമായി അമര്‍ത്യാ സെന്‍ കൈയ്യടക്കി വെച്ചിരിക്കുകയാണെന്ന് വിശ്വഭാരതി സര്‍വകലാശാല അധികൃതര്‍ ആരോപിച്ചു. എന്നാല്‍ ഇത് അദ്ദേഹം നിഷേധിച്ചിരുന്നു. മൂവായിരത്തോളം പ്രദേശവാസികള്‍ക്ക് ഇനി ഈ റോഡ് ഉപയോഗിക്കാന്‍ സാധിക്കും. പെയിന്റര്‍ നന്ദലാല്‍ ബോസ് അടക്കമുള്ളവര്‍ ഇവിടെയാണ് താമസം. ഈ റോഡ് സര്‍വകലാശാല അധികൃതര്‍ അടച്ച് മൂടിയിരുന്നു. അതുകൊണ്ട് പലര്‍ക്കും ബൈപ്പാസ് വഴി തിരിഞ്ഞ് പോകേണ്ട അവസ്ഥയായിരുന്നു. 60 കുടുംബങ്ങള്‍ നേരത്തെ ഇതുമായി ബന്ധപ്പെട്ട് മമതയ്ക്ക് കത്തയച്ചിരുന്നു.

പുറത്തുനിന്ന് വന്നവര്‍ ഇപ്പോള്‍ അമര്‍ത്യാ സെന്നിന്റെ അവകാശങ്ങളെ ചോദ്യം ചെയ്യുകയാണെന്ന് മമത തുറന്നടിച്ചിരുന്നു. നേരത്തെ മമതയ്ക്ക് പിന്തുണയ്ക്ക് അമര്‍ത്യാ സെന്‍ നന്ദി അറിയിച്ചിരുന്നു. ഇത്തരമൊരു ഘട്ടത്തില്‍ മമതയുടെ ശക്തമായ പിന്തുണ തനിക്ക് കരുത്തേകുന്നുവെന്ന് സെന്‍ പഞ്ഞു. അമര്‍ത്യാ സെന്നിന്റെ കുടുംബ സ്വത്തിനെ കുറിച്ചാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്. ശാന്തിനികേതനിലെ ആദ്യ താമസക്കാരിലൊരാളാണ് അമര്‍ത്യാ സെന്നിന്റെ മുത്തച്ഛന്‍ ക്ഷിതിമോഹന്‍ സെന്‍. അദ്ദേഹത്തിന്റെ പിതാവ് അശുതോഷ് സെന്‍ അടക്കമുള്ളവര്‍ വലിയ സംഭാവന യൂണിവേഴ്‌സിറ്റിക്ക് നല്‍കിയിട്ടുണ്ട്.

English summary
mamata banerjee takes back visva bharathi's road support amartya sen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X