കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി നിയമത്തിനെതിരെ റാലിയുമായി മമത; ഭരണഘടനാ വിരുദ്ധമെന്ന് ഗവര്‍ണര്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.തിങ്കളാഴ്ച ഉച്ചയ്ക്ക് കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ മെഗാ റാലി നടത്തുമെന്ന് മമത ട്വീറ്റ് ചെയ്തു. ഉച്ചയ്ക്ക് ഒരു മണിക്ക് റെഡ് റോഡിലെ ബാബാസാഹേബ് അംബേദ്കറുടെ പ്രതിമയ്ക്ക് സമീപത്ത് നിന്നും ആരംഭിക്കുന്ന റാലി ജോരാസാങ്കോ താക്കുബാരിയിലാണ് അവസാനിക്കുക. അതേസമയം പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും മമത പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

 mamata95


എന്നാല്‍ റാലിക്കെതിരെ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍ രംഗത്തെത്തി. റാലി നടത്താനുള്ള ആഹ്വാനം ഭരണഘടനാ വിരുദ്ധമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും തീരുമാനത്തില്‍ താന്‍ അതീവ ദു:ഖിതനാണെന്നും റാലിയില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെടുന്നതായും ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രചാരണത്തിനായി ബാനര്‍ജി ജനങ്ങളുടെ പണം പാഴാക്കുകയാണെന്ന് ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍ ഞായറാഴ്ച ആരോപിച്ചിരുന്നു. ഇതിനായി ടെലിവിഷനില്‍ നല്‍കിയ പരസ്യങ്ങള്‍ മുഖ്യമന്ത്രി വേഗം തന്നെ പിന്‍വലിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. പൊതുജനങ്ങളുടെ പണം ഉപയോഗിച്ചാണ് ഇവ സംപ്രേഷണം ചെയ്യുന്നത്. ഇത് അനുവദനീയമല്ലെന്നും ശനിയാഴ്ച മുതല്‍ സംപ്രേഷണം ചെയ്യുന്ന ടെലിവിഷന്‍ പ്രചാരണത്തെ പരാമര്‍ശിച്ച് ധങ്കര്‍ പറഞ്ഞിരുന്നു.

പുതിയ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം തുടര്‍ച്ചയായ നാലാം ദിവസവും ബംഗാളിനെ ഇളക്കി മറിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധക്കാര്‍ റോഡ്, റെയില്‍ മാര്‍ഗങ്ങള്‍ ഉപരോധിച്ചു. ഈസ്റ്റ് മിഡ്നാപൂര്‍, മുര്‍ഷിദാബാദ് ജില്ലകളില്‍ രാവിലെ മുതല്‍ പ്രക്ഷോഭകര്‍ പ്രതിഷേധം നടത്തുന്നുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി തീവണ്ടികള്‍ റദ്ദാക്കിയിട്ടുണ്ട്. ചിലത് വൈകി ഓടുകയുമാണ്. മാത്രമല്ല മാള്‍ഡ, ഉത്തര്‍ ദിനാജ്പൂര്‍, മുര്‍ഷിദാബാദ്, ഹൗറ, നോര്‍ത്ത് 24 പര്‍ഗാനകള്‍, തെക്കന്‍ 24 പര്‍ഗാനാസ് എന്നീ ആറ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

English summary
Mamata Banerjee to hold rally in Kolkata; Unconstitutional says Governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X