കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ഇന്ന് നടക്കുന്ന സര്‍വകക്ഷി യോഗത്തിന് മമത വരില്ല, ഒരു ദിവസം മതിയാകില്ല

Google Oneindia Malayalam News

ദില്ലി: ബുധനാഴ്ച നടക്കുന്ന സര്‍വകക്ഷി യോഗത്തിന് എത്തില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. പ്രധാനമന്ത്രി മുന്‍കൈയ്യെടുത്ത് നടത്തുന്ന ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തിലാണ് സര്‍വകക്ഷി യോഗം വിളിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളില്‍ ഭൂരിഭാഗവും ഒറ്റ തിരഞ്ഞെടുപ്പ് എന്ന ബിജെപിയുടെ ലക്ഷ്യത്തിന് എതിരാണ്. എന്നാല്‍ പല നേതാക്കളും കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച യോഗത്തിന് പങ്കെടുക്കുമെങ്കിലും മമത വരില്ല. ഡി എം കെ നേതാവ് എം കെ സ്റ്റാലിനും യോഗത്തിന് എത്തില്ല.

Mamata

ഒരുദിവസം കൊണ്ട് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാവുന്ന വിഷയമല്ല ഇത് എന്നാണ് മമത പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയെ കത്ത് മുഖേന അറിയിച്ചത്. വിഷയത്തില്‍ ധവള പത്രം ഇറക്കണം. വിദഗ്ധരുമായി ചര്‍ച്ച നടത്തണം. ഒട്ടേറെ നടപടികള്‍ ആവശ്യമുള്ള വിഷയമാണിതെന്നും മമത കത്തില്‍ വിശദീകരിച്ചു.

ബംഗാളില്‍ മമതാ സര്‍ക്കാരിനെതിരെ ബിജെപി നടത്തുന്ന നീക്കങ്ങള്‍ മമതയുടെ രാഷ്ട്രീയ ഭാവി തകര്‍ക്കുമെന്ന പ്രവചനങ്ങള്‍ക്കിടെയാണ് മോദിയുടെ സര്‍വകക്ഷി യോഗം. കഴിഞ്ഞദിവസം തൃണമൂല്‍ എംഎല്‍എമാരും കൗണ്‍സിലര്‍മാരും ബിജെിയില്‍ ചേര്‍ന്നിരുന്നു.

ഇറാന്‍ അതിര്‍ത്തിയിലേക്ക് 1000 യുഎസ് സൈനികര്‍; മുന്നറിയിപ്പുമായി ചൈന, പദ്ധതി തുടങ്ങുമെന്ന് ഇറാന്‍ഇറാന്‍ അതിര്‍ത്തിയിലേക്ക് 1000 യുഎസ് സൈനികര്‍; മുന്നറിയിപ്പുമായി ചൈന, പദ്ധതി തുടങ്ങുമെന്ന് ഇറാന്‍

എല്ലാ പാര്‍ട്ടികളുടെയും നേതാക്കളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. ഭരണഘടനാ വിദഗ്ധരുമായി വിഷയം ചര്‍ച്ച ചെയ്യണം. തിരഞ്ഞെടുപ്പ് രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച അനിവാര്യമാണ്. അതിനെല്ലാം പുറമെ എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തുകയും അഭിപ്രായം ആരായുകയും ചെയ്യണമെന്നും മമത പറഞ്ഞു.

എല്ലാ പാര്‍ട്ടികളുടെയും നേതാക്കളില്‍ നിന്ന് രേഖാമൂലമുള്ള അഭിപ്രായം തേടുകയാണ് വേണ്ടത്. അതിന് മതിയായ സമയവും നല്‍കണം. ഒരു യോഗം വിളിച്ച് തീരുമാനമെടുക്കാന്‍ സാധിക്കുന്ന വിഷയമില്ലത്. അഭിപ്രായ രൂപീകരണമാണ് ആദ്യം നടക്കേണ്ടത് എന്നും മമത കേന്ദ്രത്തിന് അയച്ച കത്തില്‍ അഭിപ്രായപ്പെട്ടു.

English summary
Mamata Banerjee To Skip PM Modi-Led Meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X