പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, ചടങ്ങ് രാവിലെ 10.45ന്
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി ഇന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചായായ മൂന്നാം തവണയാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ബംഗാളില്‍ അധികാരത്തില്‍ വരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം സ്വന്തമാക്കിയിരുന്നു.
സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി മമത ബാനര്‍ജി ഗവര്‍ണര്‍ ജഗ്ദീപ് ധന്കാറിന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് കൊണ്ടുളള കത്ത് കൈമാറി. വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ സംസ്ഥാനത്തിന്റെ കാവല്‍ മുഖ്യമന്ത്രി എന്ന പദവിയാണ് ഉണ്ടാവുക.

മമത ബാനര്‍ജിയുടെ രാജി സ്വീകരിച്ചതായി ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഉണ്ടായിരിക്കുന്നതല്ല. 17മത് ബംഗാള്‍ നിയമസഭാ കക്ഷി നേതാവായി തൃണമൂല്‍ കോണ്‍ഗ്രസ് മമത ബാനര്‍ജിയെ തിരഞ്ഞെടുത്ത പശ്ചാത്തലത്തില്‍ രാജ്ഭവനില്‍ വെച്ച് മെയ് 5ന് രാവിലെ 10.45ന് സത്യപ്രതിജ്ഞയ്ക്കായി മമതയെ ക്ഷണിച്ചതായും ഗവര്‍ണര്‍ അറിയിച്ചു.
ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം
തൃണമൂല്‍ വിജയം നേടിയപ്പോള്‍ മുന്നില്‍ നിന്ന് നയിച്ച മമത ബാനര്‍ജി നന്ദിഗ്രാമില്‍ നിന്ന് ബിജെപിയോട് പരാജയം ഏറ്റുവാങ്ങിയിരുന്നു. തിങ്കളാഴ്ച മാധ്യമങ്ങളെ കണ്ട മമത 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ കൂട്ടായ പോരാട്ടത്തിന് ആഹ്വാനം ചെയ്തു. താന്‍ തെരുവിലെ ഒരു പോരാളി മാത്രമാണ്. അതേസമയം ജനങ്ങളുടെ വിശ്വാസത്തെ ഉത്തേജിപ്പിക്കാനും അത് വഴി ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടത്താനും തനിക്ക് സാധിക്കും,. ഒരാള്‍ക്ക് തനിച്ച് ഒന്നും ചെയ്യാനാകില്ല. അതൊരു കൂട്ടായ ശ്രമം ആയിരിക്കണം എന്നും മമത ബാനര്‍ജി പറഞ്ഞു.
മനോഹരം രമ്യ പാണ്ഡ്യന്; നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications