Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂസഫ് പത്താന്‍ തെറിക്കുമോ; മമതയുടെ രഹസ്യനീക്കം? ഗാംഗുലി ഇടപെട്ടെന്ന് റിപ്പോര്‍ട്ട്, ഒടുവില്‍ പ്രതികരണം

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാള്‍ രാഷ്ട്രീയം തിളച്ചുമറിയുകയാണ്. ബിജെപി വന്‍ മുന്നേറ്റം നടത്തിയതോടെ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിക്ക് വരെ അടിതെറ്റി. പാര്‍ട്ടിയില്‍ വിമതര്‍ ശക്തരാകുകയും മമതയ്‌ക്കെതിരെ പടയൊരുക്കം നടത്തുകയും ചെയ്തു. എംഎല്‍എമാരിലും എംഎപിമാരിലും വലിയൊരു ഭാഗം വിമതര്‍ക്കൊപ്പമാണ്.

വിജയ്‌ടെ മാസ് മൂവ്; അണ്ണാഡിഎംകെ തകരുന്നു, നേതാക്കള്‍ കൂട്ടത്തോടെ ടിവികെയില്‍, തമിഴകം മാറി
വിജയ്‌ടെ മാസ് മൂവ്; അണ്ണാഡിഎംകെ തകരുന്നു, നേതാക്കള്‍ കൂട്ടത്തോടെ ടിവികെയില്‍, തമിഴകം മാറി

തൃണമൂല്‍ നേതാക്കള്‍ക്ക് ബംഗാളിലെ പല ഭാഗങ്ങളിലും മര്‍ദ്ദനമേറ്റു. മമതയ്‌ക്കൊപ്പം നില്‍ക്കുന്ന നേതാക്കളില്‍ പലരും കേസില്‍ പ്രതികളായി, ചിലരെ അറസ്റ്റ് ചെയ്തു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് തുടരുകയാണ്. ബിജെപി പ്രവര്‍ത്തകരുടെ അക്രമത്തില്‍ നിരവധി തൃണമൂല്‍ നേതാക്കളും കുടുംബങ്ങളും ആശങ്കയിലാണ്. ഈ സാഹചര്യത്തില്‍ മമത ബാനര്‍ജി ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കുന്നു എന്നായിരുന്നു പ്രമുഖ ബംഗാളി മാധ്യമത്തില്‍ വന്ന വാര്‍ത്ത.

ganguly mamata yusuf pathan

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി ജനവിധി തേടിയിരുന്നു ക്രിക്കറ്റ് താരം യൂസഫ് പത്താന്‍. മുര്‍ഷിദാബാദ് ജില്ലയിലെ ബഹാറംപൂര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ പരാജയപ്പെടുത്തിയാണ് യൂസഫ് പത്താന്‍ മികച്ച വിജയം നേടിയത്. 50 ശതമാനത്തില്‍ അധികം മുസ്ലിം വോട്ടുള്ള മണ്ഡലമാണിത്.

സ്വര്‍ണം വാങ്ങുന്നുണ്ടോ? നിബന്ധന കടുപ്പിക്കുന്നു, ആഭരണത്തിന്റെ ഫോട്ടോ അപ്ലോഡ് ചെയ്യണം
സ്വര്‍ണം വാങ്ങുന്നുണ്ടോ? നിബന്ധന കടുപ്പിക്കുന്നു, ആഭരണത്തിന്റെ ഫോട്ടോ അപ്ലോഡ് ചെയ്യണം

മമത പാര്‍ലമെന്റിലേക്ക് നോട്ടമിടുന്നു എന്നും ബഹാറംപൂരില്‍ യൂസഫ് പത്താനെ രാജിവയ്പ്പിച്ച് ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാണ് നീക്കമെന്നുമാണ് വാര്‍ത്ത വന്നത്. ഇതിന് വേണ്ടി സൗരവ് ഗാംഗുലി വഴി യൂസഫ് പത്താനുമായി ചര്‍ച്ച നടത്തി എന്നും വാര്‍ത്തയിലുണ്ടായിരുന്നു. എന്നാല്‍ യൂസഫ് പത്താന്‍ രാജിവയ്ക്കാന്‍ തയ്യാറായില്ല എന്നാണ് വാര്‍ത്ത.

സൗരവ് ഗാംഗുലി പറയുന്നത് ഇതാണ്

ഇക്കാര്യം പൂര്‍ണമായും നിഷേധിച്ച് രംഗത്തുവന്നിരിക്കുകയാണ് സൗരവ് ഗാംഗുലി. അദ്ദേഹം വിശദമായ കുറിപ്പ് പുറത്തിറക്കി. മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ തയ്യാറാക്കരുതെന്നും സത്യം എന്താണ് എന്ന് അന്വേഷിച്ച ശേഷം മാത്രമാണ് വാര്‍ത്ത നല്‍കണമെന്നും ഗാംഗുലി പ്രതികരിച്ചു. യൂസഫ് പത്താനുമായി ചര്‍ച്ച നടത്തിയിട്ടില്ല. രാഷ്ട്രീയ കാര്യങ്ങളില്‍ താന്‍ ഇടപെടാറില്ലെന്നും ഗാംഗുലി വ്യക്തമാക്കി.

സൗരവ് ഗാംഗുലിയും യൂസഫ് പത്താനും അടുത്ത സൗഹൃദമുണ്ട്. ഇത് ഉപയോഗപ്പെടുത്താനാണ് മമത ആലോചിച്ചത് എന്നായിരുന്നു വാര്‍ത്ത. ഇക്കാര്യത്തില്‍ മമത ബാനര്‍ജി പ്രതികരിച്ചിട്ടില്ല. അവര്‍ ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ തിങ്കളാഴ്ച ഡല്‍ഹിയിലെത്തും. അനന്തരവന്‍ അഭിഷേക് ബാനര്‍ജിയും മമതയ്‌ക്കൊപ്പമുണ്ടാകുമെന്നാണ് വിവരം.

 കൊച്ചി മെട്രോ ബ്ലൂലൈന്‍; 28 കിലോമീറ്ററില്‍ 25 സ്‌റ്റേഷനുകള്‍, ലുലു മാളില്‍ പോകാന്‍ ഇറങ്ങേണ്ടത് ഇവിടെ
കൊച്ചി മെട്രോ ബ്ലൂലൈന്‍; 28 കിലോമീറ്ററില്‍ 25 സ്‌റ്റേഷനുകള്‍, ലുലു മാളില്‍ പോകാന്‍ ഇറങ്ങേണ്ടത് ഇവിടെ

വോട്ടുകള്‍ അട്ടിമറിച്ചാണ് ബിജെപി ഭരണം പിടിച്ചത് എന്നാണ് മമതയുടെ വാദം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിച്ചത് അട്ടിമറിയാണ് എന്ന് നേതാക്കള്‍ പറയുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പിളര്‍ന്ന മട്ടാണ്. മമതയുടെ ശക്തി ചോരുകയും ചെയ്തു. എങ്കിലും പോരാടുമെന്നാണ് അവര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+