ജീവനോടെയിരിക്കുന്ന സിപിഐ നേതാവ് ബര്‍ദന് മമതയുടെ ആദരാഞ്ജലി!!
ദില്ലി: ചലച്ചിത്ര താരങ്ങളെ സോഷ്യല്‍ മീഡിയ കൊല്ലുന്ന പരിപാടി കണ്ടിട്ടുണ്ട്. എന്നാല്‍, ഇവിടെ സംഭവിച്ചത് ഇതൊന്നുമല്ല. ജീവനോടെയിരിക്കുന്ന സിപിഐ മുതിര്‍ന്ന നേതാവ് എ.ബി ബര്‍ദന് ആദരാഞ്ജലി അര്‍പ്പിച്ചിരിക്കുകയാണ്. മറ്റാരുമല്ല, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ഇങ്ങനെയൊരു മണ്ടത്തരം കാണിച്ചത്.
എ.ബി ബര്‍ദനെ കഴിഞ്ഞ ദിവസമാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമാണെന്ന് പറഞ്ഞതും മരിച്ചെന്നുള്ള വിധി എഴുതിയ ട്വീറ്റാണ് പിന്നീട് ജനങ്ങള്‍ കണ്ടത്. ട്വിറ്ററിലാണ് മമതാ ബാനര്‍ജി ബര്‍ദന് ആദരാഞ്ജലി അര്‍പ്പിച്ചത്. അബദ്ധം തിരിച്ചറിഞ്ഞ മമത ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.

എന്നാല്‍, മമതയുടെ ട്വീറ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. രാഷ്ട്രീയ രംഗത്ത് ഒട്ടേറെ കാലം പ്രവര്‍ത്തിച്ച ശക്തനായ നേതാവായിരുന്നു ബര്‍ദനെന്നും അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖിക്കുന്നുവെന്നുമാണ് മമത ട്വിറ്ററില്‍ കുറിച്ചത്.
West Bengal CM Mamata Banerjee pays tribute to late CPI leader AB Bardhan pic.twitter.com/39e7ZfCgPz
— ANI (@ANI_news) December 9, 2015 അതേസമയം, 92 വയസുള്ള ബര്‍ദന്റെ നില ഗുരുതരമായി തുടരുകയാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ബര്‍ദന്റെ ജീവന്‍ ഇപ്പോള്‍ നിലനിര്‍ത്തുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications