Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പ് വരുത്തൂ, ബാക്കിയെല്ലാം താന്‍ നോക്കിക്കൊള്ളാമെന്ന് മമത

പുരുളിയ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബിജെപിയെ കടന്നാക്രമിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികള്‍ എന്ന് മുദ്രകുത്തുന്ന ബിജെപിയെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളും പൗരസമൂഹവും ചേര്‍ന്ന് ഒറ്റപ്പെടുത്തണമെന്ന് മമത ബാനര്‍ജി ആഹ്വാനം ചെയ്തു. രാജ്യത്ത് നിയമപ്രകാരം പൗരന്മാരായിരിക്കുന്നവരുടെ പൗരത്വം റദ്ദ് ചെയ്യാനാണ് ബിജെപി ശ്രമിക്കുന്നത്.

പൗരത്വ രജിസ്റ്റര്‍ ബംഗാളില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും മമത പറഞ്ഞു. പൗരത്വ പട്ടിക തയ്യാറാക്കുന്നതിനുളള നടപടികള്‍ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. പുരുളിയയില്‍ സംഘടിപ്പിച്ച 5 കിലോമീറ്റര്‍ ലോംഗ് മാര്‍ച്ചിലാണ് മമത ബിജെപിയെ കടന്നാക്രമിച്ചത്.

bjp

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നത് വരെ പ്രതിഷേധം അവസാനിപ്പിക്കില്ല എന്നും മമത ബാനര്‍ജി പറഞ്ഞു. നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തൂ, ബാക്കിയെല്ലാം താന്‍ നോക്കിക്കൊള്ളാമെന്നും മമത പറഞ്ഞു. ഒരാള്‍ക്ക് പോലും ഈ രാജ്യം വിട്ട് പോകേണ്ടതായി വരില്ലെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ പോലും രാജ്യദ്രോഹിയെന്ന് മുദ്രകുത്തുകയാണെന്നും മമത ബാനര്‍ജി ആരോപിച്ചു.

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നേരത്തെയും മമത ബാനര്‍ജി കൂറ്റന്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചിരുന്നു. കവിതയെഴുതിയും മമത പ്രതിഷേധം അറിയിച്ചിരുന്നു. പശ്ചിമ ബംഗാളില്‍ പൗരത്വ ഭേദഗതി നിയമത്തിലൂടെ വോട്ട് പിടിക്കാം എന്നായിരുന്നു ബിജെപി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പൗരത്വ നിയമം കൊണ്ടുവന്നത് ബിജെപിക്ക് സംസ്ഥാനത്ത് വന്‍ തിരിച്ചടിയായി മാറിയേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+