കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയുടെ തിരഞ്ഞെടുപ്പ് വാക്യം ഗാനമായി മാറിയേക്കും, ജാവേദ് അക്തറിനോട് മമതയുടെ ആവശ്യം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: മമതാ ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം വാക്യം ഗാനമായി മാറിയേക്കും. നാല് ദിവസത്തെ ദില്ലി സന്ദര്‍ശനത്തിനെത്തിയ മമത പ്രമുഖരെയാണ് കണ്ടിരിക്കുന്നത്. പാട്ടെഴുത്തുകാരന്‍ ജാവേദ് അക്തറിനെയും അവര്‍ കണ്ടു. ഒപ്പം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി, ഡിഎംകെ നേതാവ് കനിമൊഴി എന്നിവരെയും കണ്ടു. ഖേല ഹോബെ എന്ന ബംഗാളില്‍ തരംഗമായ വാക്യം ഗാനമാക്കാന്‍ ജാവേദ് അക്തറിനോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് മമത ബാനര്‍ജി.

നടി ഷബാന ആസ്മിയും ചടങ്ങിലുണ്ടായിരുന്നു. അതേസമയം ഷബാനയും ജാവേദും മമതയെ ബംഗാളിലെ വലിയ വിജയത്തില്‍ അഭിന്ദിക്കുകയും ചെയ്തു. അതോടൊപ്പം കലാകാരന്‍മാര്‍ക്ക് റോയല്‍ലിറ്റി ലഭിക്കുന്ന ബില്‍ കൊണ്ടുവന്നതില്‍ മമതയെ ശരിക്കും അഭിന്ദിക്കുന്നുവെന്ന് ജാവേദ് പറഞ്ഞു. ബംഗാള്‍ എല്ലാ വിപ്ലകരമായ എല്ലാ നീക്കങ്ങള്‍ക്കൊപ്പവും നിന്നിട്ടുണ്ടെന്ന് ജാവേദ് പറഞ്ഞു. രാജ്യത്ത് ഇപ്പോള്‍ പല അനിഷ്ട സംഭവങ്ങളും നടക്കുന്നുണ്ട്. അതുകൊണ്ട് മാറ്റം ആവശ്യമാണെന്നും ജാവേദ് അക്തര്‍ പറഞ്ഞു.

1

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

രാജ്യത്ത് ഇപ്പോള്‍ വലിയ വിഭജനം നടന്നിട്ടുണ്ട്. പലരും പ്രകോപനമായ പതിഷേധമാണ് നടത്തുന്നത്. ദില്ലി പോലൊരു നഗരത്തില്‍ കലാപം നടന്നത് എനിക്ക് വിശ്വസിക്കാന്‍ പോലുളള പറ്റുന്നലിലെന്ന് ജാവേദ് അക്തര്‍ പറഞ്ഞു. പറഞ്ഞു. അതേസമയം രാജ്യത്ത് വിദ്വേഷത്തിന്റെ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. മമതയെ കൊണ്ട് മാത്രമേ അത് തടയാന്‍ സാധിക്കുവെന്ന് ജാദതര്‍ക്കി. അതേസമയം ഖേല ഹോബെ സെ ഒരു പ്രചാരണ വാക്യത്തില്‍ നിന്ന് മാറി ഒരു ഗാനമായി മമത പൊതുവേദിയില്‍ ജാവേദ് അക്തറിനോട് ഇത് ആവശ്യപ്പെടുകയായിരുന്നു.

അതേസമയം മമത പെട്രോളിയം, എവിയേഷന്‍, റെയില്‍വേ മന്ത്രിമാരെയും കാണുന്നുണ്ട്. നേരത്തെ പ്രധാനമന്ത്രിയെ കണ്ട് ബംഗാളിന്റെ ആവശ്യങ്ങള്‍ അറിയിക്കാന്‍ മമത എത്തിയിരുന്നു. ഇലക്ട്രിക് വെഹിക്കിള്‍ നിര്‍മാണ കമ്പനിയാണ് ആദ്യം ബംഗാളിനായി മമത ആവശ്യപ്പെട്ടത്. താജ്പൂരിലെ കടല്‍ പാലം അടക്കമുള്ളവയുണ്ട്. 15000 കോടി രൂപയുടെ ബിസിനസും 25000 പേര്‍ക്ക് ഇതിലൂടെ ബംഗാളിലെ തൊഴില്‍ നല്‍കാനുമാണ് ഈ കരര്‍.

English summary
mamata banerjee wants javed akhtar to compose tmc poll slogan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X