കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയുടെ ലക്ഷ്യം യുപിഎ അധ്യക്ഷ സ്ഥാനം, രാഹുലിനെ വെട്ടും, പകരം അഭിഷേക്, 2024ലേക്ക് വേറിട്ട തന്ത്രം

Google Oneindia Malayalam News

ദില്ലി: മമതാ ബാനര്‍ജിയുടെ ദില്ലി സന്ദര്‍ശനത്തില്‍ പ്രധാന അജണ്ട കോണ്‍ഗ്രസാണെന്ന് റിപ്പോര്‍ട്ട്. പ്രതിപക്ഷ നിരയില്‍ സോണിയാ ഗാന്ധിയുടെ റോള്‍ ഏറ്റെടുക്കാന്‍ കൂടിയാണ് മമതയുടെ വരുന്നത്. അഭിഷേക് ബാനര്‍ജിയാണ് ഇതിനുള്ള സന്നാഹമൊരുക്കുന്നത്. അത് മാത്രമല്ല ചന്ദ്രബാബു നായിഡുവിനെ പോലെ 2019ന് സമാനമായി പ്രതിപക്ഷ പാര്‍ട്ടികളെ മുഴുവന്‍ ചേര്‍ത്ത് നിര്‍ത്താനാണ് മമതയുടെ വരവ്. മൂന്ന് ദിവസത്തെ അവരുടെ സന്ദര്‍ശനം കോണ്‍ഗ്രസിന് പുതിയ ഉണര്‍വും നല്‍കും. അതേസമയം ബിജെപി ക്യാമ്പ് ആശങ്കയോടെയാണ് മമതയുടെ വരവിനെ നോക്കി കാണുന്നത്.

'ദി റിയൽ ബോസ്'; അതിവേഗം പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിമാറി സായ് വിഷ്ണു

1

മമതയുടെ വരവിന് മുന്നേ അഭിഷേക് ബാനര്‍ജിയുടെ ഫോണ്‍ ചോര്‍ത്തിയ വിഷയം ശക്തമായി കോണ്‍ഗ്രസാണ് ഉന്നയിച്ചിരിക്കുന്നത്. ഇത് തൃണമൂലുമായി ചേരുമെന്നുള്ള സൂചനയാണ്. അഭിഷേകാണ് കോണ്‍ഗ്രസും തൃണമൂലും തമ്മിലുള്ള പാലമായി പ്രവര്‍ത്തിക്കുന്നത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സജീവ രംഗത്ത് സോണിയാ ഗാന്ധി ഉണ്ടാവില്ല. അതുകൊണ്ട് സോണിയ നിര്‍ണായക സ്ഥാനങ്ങള്‍ മമതയെ ഏല്‍പ്പിക്കാനാണ് സാധ്യത. സ്വന്തം മണ്ഡലമായ റായ്ബറേലി പ്രിയങ്ക ഗാന്ധിക്ക് കൈമാറാനും സാധ്യതയുണ്ട്.

2

യുപിഎ അധ്യക്ഷ സ്ഥാനമാണ് മമത ശ്രദ്ധിക്കുന്ന കാര്യം. സോണിയ ഇത് ഒഴിയാന്‍ കാത്തിരിക്കുകയാണ്. ഒപ്പം കോണ്‍ഗ്രസ് അധ്യക്ഷ പദവിയും അവര്‍ ഒഴിയും. ഇതില്‍ യുപിഎ അധ്യക്ഷ സ്ഥാനമാണ് മമത ആഗ്രഹിക്കുന്നത്. നിലവില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ കഴിവുള്ള നേതാവ് മമത മാത്രമാണ്. രാഹുല്‍ ഗാന്ധിയില്‍ വിശ്വാസമുള്ള നേതാക്കള്‍ കുറവാണ്. ശരത് പവാറും ആ സ്ഥാനത്തേക്കില്ല. മമത തന്നെയാണ് രാഹുല്‍ കഴിഞ്ഞാല്‍ ദേശീയ തലത്തില്‍ ജനപ്രീതിയുള്ള നേതാവ്. ആറ് ശതമാനത്തോളം പേരുടെ പിന്തുണ അവര്‍ക്കുണ്ടെന്ന് സര്‍വേകളിലും കണ്ടെത്തിയിരുന്നു.

3

2004ല്‍ സോണിയ യുപിഎ കക്ഷികളെ ഒറ്റക്കെട്ടായി നിര്‍ത്തി അധികാരം പിടിച്ചപ്പോലെ മമതയും ആ വഴി നോക്കുകയാണ്. തൃണമൂലിന്റെ മുഖമായി അഭിഷേക് ബാനര്‍ജിയും മമതയ്‌ക്കൊപ്പമുണ്ടാവും. പെഗാസസ് വിഷയം അഭിഷേകിനെ തൃണമൂലിലെ എതിരില്ലാത്ത നേതാവാക്കി മാറ്റിയിരിക്കുകയാണ്. അഭിഷേകിനെ ബംഗാളിന്റെ ചുമതലയേല്‍പ്പിച്ച് മമത ദേശീയ തലത്തിലേക്ക് മാറുന്ന ഫോര്‍മുലയാണ് മമതയ്ക്ക് മുന്നിലുള്ളത്. അഭിഷേകാണ് ഇതില്‍ അന്തിമ തീരുമാനമെടുക്കാനുള്ളത്.

4

മമതയുടെ ഈ പ്ലാന്‍ വിജയിക്കണമെങ്കില്‍ കോണ്‍ഗ്രസിന്റെ പിന്തുണ ആവശ്യമാണ്. സോണിയയാണ് മമത ഏറ്റവും അടുപ്പമുള്ള നേതാവ്. എന്നാല്‍ രാഹുലുമായി അത്ര നല്ല ബന്ധമല്ല ഉള്ളത്. ഇതെല്ലാം മെച്ചപ്പെടുത്തുകയാവും മമതയുടെ ലക്ഷ്യം. അതേസമയം പാര്‍ലമെന്റില്‍ അടക്കം കോണ്‍ഗ്രസ് തൃണമൂലുമായി യോജിച്ചാണ് നീങ്ങുന്നത്. പക്ഷേ മോദിക്ക് ബദല്‍ മമത എന്ന ആശയത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമോ എന്ന് വ്യക്തമല്ല. പക്ഷേ മമതയില്ലാതെ കോണ്‍ഗ്രസിന് ഒന്നും ചെയ്യാനാവില്ലെന്ന തിരിച്ചറിവിലാണ് രാഹുല്‍ അടക്കമുള്ളവര്‍.

5

അതേസമയം പ്രശാന്ത് കിഷോര്‍ ഗാന്ധി കുടുംബവും നേരത്തെ മിഷന്‍ 2024ലുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അതിലാണ് മമതയെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. മമതയില്ലാതെ ഒന്നും നടക്കില്ലെന്നും കിഷോര്‍ അറിയിച്ചു. ബംഗാളിലുള്ള 42 സീറ്റുകളില്‍ 40 എണ്ണം വരെ ജയിക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണ് തൃണമൂല്‍. മറ്റേതെങ്കിലും പാര്‍ട്ടിക്ക് പ്രാദേശിക തലത്തില്‍ അത്രയും സീറ്റുകള്‍ പിടിക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

6

മമതയുടെ ഫോര്‍മുലയും വ്യത്യസ്തമാണ്. ഏത് പാര്‍ട്ടിയാണോ ഒരു സംസ്ഥാനത്ത് ശക്തമായി നില്‍ക്കുന്നത്, അവരെ ബാക്കിയെല്ലാ പാര്‍ട്ടികളും പിന്തുണയ്ക്കുക എന്നതാണ് രീതി. അതിലൂടെ വോട്ട് ഭിന്നിക്കാതെ നോക്കാന്‍ സാധിക്കും. മറ്റ് പാര്‍ട്ടികളൊന്നും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ഒറ്റ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ മാത്രം നിര്‍ത്തി അവരെ എല്ലാവരും പിന്തുണയ്ക്കുന്നതാവണം പ്രതിപക്ഷ നയമെന്ന് മമത പറയുന്നു. സഖ്യത്തിലെ പ്രതിപക്ഷ നേതാക്കള്‍ എല്ലാ സംസ്ഥാനത്തും പ്രചാരണത്തിന് എത്തുന്നതാണ് മറ്റൊരു നിര്‍ദേശം.

Recommended Video

cmsvideo
PM Modi calls vaccinated people 'Bahubali'
7

അതേസമയം സഖ്യത്തിലെ പ്രശ്‌നക്കാരന്‍ രാഹുല്‍ ഗാന്ധിയാണ്. പ്രതിപക്ഷ നിരയിലെ പല നേതാക്കളുമായി രാഹുലിന് അടുപ്പമില്ല. അതുകൊണ്ട് തന്നെ ആര്‍ക്കും രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാനും താല്‍പര്യമില്ല. ഇത് സോണിയക്കും അറിയാം. ഈ സാഹചര്യത്തില്‍ രാഹുലിനോട് മറ്റേതെങ്കിലും റോളിലേക്ക് മാറാനാവും സോണിയ നിര്‍ദേശിക്കുക. രാഹുലുമായുള്ള പിണക്കം മമത മറക്കുമോ എന്ന് ഇപ്പോഴും വ്യക്തതയില്ല. മമതയുടെ വരവ് വിജയം കണ്ടാല്‍ മാത്രമേ പ്രതിപക്ഷത്തിന് നിലനില്‍പ്പുള്ളൂ.

'അവളുടെ ജൂലിയറ്റ്.. മാങ്ങാത്തൊലി', മജ്സിയയെ പൊളിച്ചടുക്കി ഡിംപൽ, ലീക്കായി ഫിനാലെക്കിടെയുളള ഓഡിയോ 'അവളുടെ ജൂലിയറ്റ്.. മാങ്ങാത്തൊലി', മജ്സിയയെ പൊളിച്ചടുക്കി ഡിംപൽ, ലീക്കായി ഫിനാലെക്കിടെയുളള ഓഡിയോ

English summary
mamata banerjee wants upa chairperson post, but that is not an easy task
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X