കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ബോധവല്‍ക്കരണത്തിന് മമത തന്നെ മുന്നിട്ടിറങ്ങി; സാമൂഹ്യ അകലം പാലിക്കേണ്ടതിങ്ങനെ

Google Oneindia Malayalam News

കൊല്‍ക്കത്ത: സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കേണ്ടതിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ രംഗത്ത്. കൊല്‍ക്കത്തയിലെ ഒരു പഴക്കടയ്ക്ക് മുന്നില്‍ നിശ്ചിത അകലത്തില്‍ ചോക്ക് കൊണ്ട് വൃത്തം വരക്കുന്ന മമത ബാനര്‍ജിയുടെ വിഡിയോ ആണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ ഡെറക് ഒബ്രെയിന്‍ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. 'വാക്കുകളില്ല' എന്ന വാചകത്തോടെയാണ് എം.പി വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

mamata

സംസ്ഥാനത്ത് ഇതുവരേയും ഒന്‍പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഒരാള്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. രാജ്യത്തിതുവരേയും 600 ലേറെ പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനോടകം പതിമൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കടകങ്ങള്‍ക്ക് മുന്നില്‍ ഇത്തരം വൃത്തങ്ങള്‍ വരച്ച് അകലം ക്രമീകരിക്കുന്ന ചത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് മമത ബാനര്‍ജിയും രംഗത്തെത്തുന്നത്. പ്രധാനമായും പലചരക്ക് കടകള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍, പച്ചക്കറി- പഴവര്‍ഗങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങിയ ഇടങ്ങളിലാണ് ഇത്തരം വൃത്തങ്ങള്‍ വരച്ചുവെച്ചത്.

പുതുച്ചേരിയില്‍ നിന്നുള്ള ഇത്തരമൊരു ചിത്രം ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി പങ്കുവെച്ചിരുന്നു. ആളുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം അത്തരം വൃത്തങ്ങളില്‍ അകലം പാലിച്ച് നില്‍ക്കുന്നതും കാണാം.

രാജ്യത്താകമാനം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ താമസിപ്പിച്ചിരിക്കുന്നവര്‍ക്ക് അമ്പത് ലക്ഷം രൂപയുടെ അരി വിതരണം ചെയ്യുമെന്ന് ബിസിസിഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി പ്രഖ്യാപിച്ചിരുന്നു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനാണ് വാര്‍ത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനവും ഇന്‍ഡോര്‍ സ്റ്റേഡിയവും താരങ്ങളുടെ ഡോര്‍മെറ്ററിയും താല്‍ക്കാലിക ആശുപത്രിയായി പ്രഖ്യാപിക്കുമെന്നും ഗാംഗുലി അറിയിച്ചിരുന്നു.

കൊറോണ രോഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രോഗികള്‍ക്ക് മാത്രമായി ആശുപത്രികള്‍ സജ്ജമാക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം 17 സംസ്ഥാനങ്ങള്‍ അത്തരം ആശുപത്രികള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. രാജ്യത്തെ കോറോണ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നുണ്ടെന്നും എന്നാല്‍ അത് വലിയ തോതിലുള്ള വര്‍ധനവല്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
Mamata Banerjee was seen drawing chalk circles near a roadside fruit seller in Kolkata
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X