Get Updates
Get notified of breaking news, exclusive insights, and must-see stories!

മമത വീണ്ടും ഡല്‍ഹിയിലേക്ക്; സോണിയ ഗാന്ധിയെ കാണും, ലക്ഷ്യം ഇതാണ്... തിരക്കിട്ട ചര്‍ച്ചകള്‍

ന്യൂഡല്‍ഹി: ബിജെപിക്കെതിരായ പടനീക്കത്തിന്റെ ഭാഗമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഡല്‍ഹിയിലെത്തും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് മമതയുടെ സന്ദര്‍ശനം. നവംബര്‍ 22 മുതല്‍ 25 വരെ ഡല്‍ഹിയില്‍ തങ്ങുന്ന മമത സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രധാന പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തും. ബിജെപിക്കെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ ഐക്യനിര ഒരുക്കുകയാണ് മമതയുടെ ലക്ഷ്യം. കാര്‍ഷിക നിയമം റദ്ദാക്കുമെന്ന് മോദി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ തുടര്‍നടപടികള്‍ക്കായി പ്രതിപക്ഷം സമ്മര്‍ദ്ദം ചെലുത്തും. മാത്രമല്ല, സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിക്കണം, കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം എന്നീ ആവശ്യങ്ങളും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. സിഎഎ ഉള്‍പ്പെടെയുള്ള വിവാദ നിയമങ്ങള്‍ക്കെതിരെയും പ്രതിപക്ഷം ഒരുമിച്ച് നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

m

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മമത ചര്‍ച്ച നടത്തും. ജിഎസ്ടി കുടിശ്ശിക അനുവദിക്കണമെന്നതിന് പുറമെ, ബിഎസ്എഫിന് കൂടുതല്‍ അധികാരം നല്‍കിയ വിഷയത്തിലെ അതൃപ്തി മമത പ്രധാനമന്ത്രിയെ അറിയിക്കും. ബംഗാള്‍, അസം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ പ്രദേശത്ത് ബിഎസ്എഫിന് ഇടപെടാനുള്ള അനുമതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടുണ്ട്. പഞ്ചാബും ബംഗാളും ഇക്കാര്യത്തില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ജനവാസ മേഖലയില്‍ സൈനികര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിനോട് യോജിക്കാനാകില്ലെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. ബിജെപി ഭരിക്കുന്ന അസമില്‍ നിന്ന് കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടില്ല. അസമിലും പഞ്ചാബിലും അടുത്ത വര്‍ഷം ആദ്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്.

കഴിഞ്ഞ ജുലൈയിലാണ് മമത ബാനര്‍ജി ഏറ്റവും ഒടുവില്‍ ഡല്‍ഹിയിലെത്തിയത്. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പി ചിദംബരം, ശരദ് പവാര്‍, പ്രിയങ്ക ചതുര്‍വേദി, രാം ഗോപാല്‍ യാദവ് തുടങ്ങി വിവിധ പാര്‍ട്ടികളുടെ നേതാക്കളുമായി മമത അന്ന് ചര്‍ച്ച നടത്തിയിരുന്നു. മോദിക്കെതിരെ ബദലായി മമതയുടെ പേരാണ് തൃണമൂല്‍ മുന്നോട്ട് വെക്കുന്നത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മമത പ്രതിപക്ഷത്തിന്റെ മുഖമായി മാറുമെന്നാണ് പ്രചാരണം. ഇതിന്റെ ഭാഗമായിട്ടാണ് ഇടയ്ക്കിടെയുള്ള ഡല്‍ഹി സന്ദര്‍ശനവും ഐക്യനിര കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളും. പ്രതിപക്ഷ ഐക്യത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്തതെന്ന് അന്ന് മമത വെളിപ്പെടുത്തിയിരുന്നു.

എന്താണീ കുത്തിക്കുറിക്കുന്നത്... മുഖംപൊത്തി അനുപമ പരമേശ്വരന്‍... അടിപൊളി ചിത്രങ്ങള്‍

ബംഗാളിന് പുറമെ ത്രിപുര, ഗോവ എന്നീ സംസ്ഥാനങ്ങളിലും ത്രിണമൂല്‍ കോണ്‍ഗ്രസ് സ്വാധീനം ശക്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഗോവയില്‍ അടുത്ത വര്‍ഷവും ത്രിപുരയില്‍ 2023ലുമാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ഈ രണ്ട് സംസ്ഥാനങ്ങളിലും വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നുണ്ട്. മമതയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടാനാണ് തൃണമൂലിന്റെ നീക്കം. സോണിയ ഗാന്ധി മുന്‍കൈയ്യെടുത്ത് ആഗസ്റ്റില്‍ വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലും ഓണ്‍ലൈന്‍ വഴി മമത പങ്കെടുത്തിരുന്നു. പ്രതിപക്ഷ നിരയിലെ മിക്ക നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട് മമത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+