
ഗവര്‍ണറെ വെട്ടി, യൂണിവേഴ്സിറ്റികളുടെ ചാന്‍സലര്‍ സ്ഥാനത്തേക്ക് മമത, ഞെട്ടിച്ച് ബംഗാള്‍ സര്‍ക്കാര്‍
ദില്ലി: ബംഗാളില്‍ സംസ്ഥാന നിയന്ത്രണത്തിലുള്ള സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി മുഖ്യമന്ത്രിമമത ബാനര്‍ജി വഹിക്കും. ഗവര്‍ണറെ മാറ്റിയാണ് ഈ നീക്കം. നേരത്തെ തമിഴ്നാട്ടില്‍ ഇത്തരമൊരു നീക്കം നടന്നിരുന്നു. നിയമസഭയില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി മുഖ്യമന്ത്രി നല്‍കാനുള്ള നിയമവും പാസാക്കിയിരുന്നു. ബംഗാള്‍ ഇതില്‍ നിന്ന് പ്രചോദനം കൊണ്ടിരിക്കുകയാണ്. മന്ത്രിസഭയുടേതാണ് ഈ തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി നിയമം ഭേദഗതി ചെയ്യും. മുഖ്യമന്ത്രി മമത ബാനര്‍ജിയെ ചാന്‍സലായി കൊണ്ടുവരും. ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവാണ് മന്ത്രിസഭാ യോഗത്തിന് ശേഷം ഇക്കാര്യം പ്രഖ്യാപിച്ചത്.
റോബിന് ഗെയിം മനസ്സിലാക്കി കളിക്കുന്ന മാസ്റ്റര്‍ മൈന്‍ഡ്; ബിഗ് ബോസ് ഹൗസില്‍ പ്രണയമുണ്ടെന്ന് അപര്‍ണ
അതേസമയം യൂണിവേഴ്സിറ്റികളിലെ നിയമനവുമായി ബന്ധപ്പെട്ട് ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ വലിയ തര്‍ക്കങ്ങളുണ്ട്. ഇത് മറികടക്കാന്‍ കൂടിയാണ് മമതയുടെ നീക്കം. രാജ്ഭവന്റെ അനുമതിയില്ലാതെ നിരവധി നിയമനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ നേരത്തെ ആരോപിച്ചിരുന്നു. മമതയുടെ പുതിയ നീക്കം ബിജെപിയുമായുള്ള വാക്പോരിന് തുടക്കമിടുമെന്ന് ഉറപ്പാണ്. കേന്ദ്രവുമായി ചേര്‍ന്ന് രാഷ്ട്രീയ നീക്കങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുകയാണ് ഗവര്‍ണര്‍ എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്. മമത സര്‍ക്കാരിന്റെ നിര്‍ണായകമായ പല തീരുമാനങ്ങള്‍ക്കും ഗവര്‍ണര്‍ തടസ്സം നില്‍ക്കുന്നുണ്ട്.
നിയമപ്രകരാം സംസ്ഥാനത്തെ 17 യൂണിവേഴ്സിറ്റികളുടെയും ചാന്‍സലറാണ് ഗവര്‍ണര്‍. യൂണിവേഴ്സിറ്റി ഓഫ് കല്‍ക്കത്ത, ജാദവ്പൂര്‍ യൂണിവേഴ്സിറ്റി, കല്യാണി യൂണിവേഴ്സിറ്റി, രബീന്ദ്ര ഭാരത് യൂണിവേഴ്സിറ്റി, വിദ്യാസാഗര്‍ യൂണിവേഴ്സിറ്റി, ബര്‍ദ്വാന്‍ യൂണിവേഴ്സിറ്റി, ഉത്തര ബംഗാള്‍ യൂണിവേഴ്സിറ്റി എന്നിവയാണ് ഇതില്‍ പ്രമുഖ സര്‍വകലാശാലകള്‍. ശാന്തിനികേതനിലെ വിശ്വ ഭാരതിയില്‍ ഗവര്‍ണറാണ് പ്രധാന അഥവാ റെക്ടര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചാന്‍സലര്‍. ബംഗാളില്‍ 25 സംസ്ഥാന യൂണിവേഴ്സിറ്റികളിലെ വൈസ് ചാന്‍സലര്‍മാരെ തന്റെ അനുമതിയില്ലാതെ നിയമിച്ചതായി ഗവര്‍ണര്‍ ധന്‍കര്‍ ജനുവരിയില്‍ ആരോപിച്ചിരുന്നു.
അതേസമയം മമത സര്‍ക്കാര്‍ ചുട്ടമറുപടിയും ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്കിയ പേരുകള്‍ ഗവര്‍ണര്‍ അംഗീകരിക്കണമായിരുന്നു. സെര്‍ച്ച് കമ്മിറ്റിയാണ് ആ പേരുകള്‍ തിരഞ്ഞെടുത്തത്. എന്നാല്‍ അനുമതി നല്കാന് അവര്‍ ഗവര്‍ണര്‍ തയ്യാറാവാതിരുന്നതോടെ തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോവുകയായിരുന്നു. അതിനുള്ള അധികാരം അവര്‍ക്കുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്തുള്ള യൂണിവേഴ്സിറ്റികളുടെ ചാന്‍സലര്‍ പദവി ഗവര്‍ണര്‍ക്കാണെന്ന നിയമം മാറ്റണമെന്ന് ബംഗാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചാന്‍സലര്‍മാരായി പണ്ഡിതന്മാരെയാണ് നിയമിക്കേണ്ടതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
രാഹുലിന്റെ ബ്രിട്ടന് യാത്രയ്ക്ക് അനുമതിയില്ല: പോരിനിറങ്ങി ബിജെപി, അനുമതി വേണ്ടെന്ന് കോണ്‍ഗ്രസ്