മമതയുടെ കാലമാണ് വരാന്‍ പോകുന്നത്, ഗെയിം ചേഞ്ചറാവും, സൂചന നല്‍കി ശത്രുഘ്‌നന്‍ സിന്‍ഹ
കൊല്‍ക്കത്ത: മമത ബാനര്‍ജി 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗെയിം ചേഞ്ചറാവുമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ. അസന്‍സോള്‍ പാര്‍ലമെന്ററി സീറ്റില്‍ മൂന്ന് ലക്ഷത്തിലേറെ വോട്ടിന് ജയിച്ച ശേഷമായിരുന്നു അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്. തൃണമൂലിന്റെ തെരുവിലെ പോരാളിയാണ് മമതയെന്നും അദ്ദേഹം പറഞ്ഞു. മമതയുടെ മിടുക്ക് എല്ലാവര്‍ക്കും 2024ല്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു. അസന്‍സോള്‍ സീറ്റ് തൃണമൂല്‍ ആദ്യമായിട്ടാണ് മത്സരിക്കുന്നത്. അതിന്റെ എല്ലാ ക്രെഡിറ്റും മമതയ്ക്ക് ഉള്ളതാണെന്നും സിന്‍ഹ പറഞ്ഞു. ഷോര്‍ട് ഗണ്‍ എന്ന് അറിയപ്പെടുന്ന ശത്രുഘ്‌നന്‍ സിന്‍ഹ നേരത്തെ ബിജെപിക്കൊപ്പം നിന്നിരുന്ന നേതാവാണ്.

ശരിയായ വഴിയിലേക്ക് പോകാനായി തിരഞ്ഞെടുത്തത് തൃണമൂലാണെന്ന് ശത്രുഘ്‌നന്‍ പറയുന്നു. ഇത്രയും ദൂരം ശരിയായ ദിശയില്‍ എത്താന്‍ സാധിച്ചത് വലിയ കാര്യമാണ്. തൃണമൂലാണ് എന്റെ അവസാന അത്താണി. ഇനിയൊരു പാര്‍ട്ടിയിലേക്കും പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ തന്റെ അവസാനത്തെ അങ്കം തൃണമൂലിനൊപ്പമാണെന്നും ശത്രുഘ്‌നന്‍ പറഞ്ഞു. രാജ്യത്താകെ മമത വലിയ ജനപ്രീതി നേടിവരികയാണ്. അവര്‍ ബിജെപിയെ ബംഗാളിലാകെ തകര്‍ത്തു. അസന്‍സോളിലെ വിജയം മമതയുടെ ശക്തമായ നേതൃത്വവും, തൃണമൂല്‍ പ്രവര്‍ത്തകരുടെ കഠിനാധ്വാനവും കൊണ്ട് ലഭിച്ചതാണെന്ന് അദ്ദേഹം പറയുന്നു. ഇത് കേലാ ഹോബെയുടെ തുടര്‍ച്ചയാണെന്നും സിന്‍ഹ പറഞ്ഞു.
ബിജെപിയെ എല്ലാ അര്‍ത്ഥത്തിലും തരിപ്പണമാക്കിയിരിക്കുകയാണ് ഷാജോണ്‍ഗ്രസ്. അതേസമയം തൃണമൂലില്‍ അദ്ദേഹത്തെ കാത്ത് വലിയൊരു നേതൃ പദവി ഉണ്ടായിരിക്കുമെന്നാണ് മമത നല്‍കുന്ന സൂചന. മമയുടെ സന്ദേശം ലോകം മുഴുവന്‍ അറിയിക്കലാണ് തന്റെ ജോലിയെന്ന് ശത്രുഘ്‌നന്‍ പറയുന്നു. ബിജെപി പണവും അധികാര ദുര്‍വിനിയോഗവും നടത്തി വിജയക്കാന്‍ സാധിച്ചത് നേട്ടമാണെന്നും മമത പഞ്ഞു. കേന്ദ്ര മന്ത്രിയായിരുന്ന ബാബു സുപ്രിയോയുടെ രാജിയെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ദിവസം നടന്ന ബാലിഗഞ്ചില്‍ നിന്നാണ് സിന്‍ഹ ജയിച്ചത്. മമതയുടെ യുദ്ധമാണ് ബംഗാളില്‍ കണ്ടതെന്ന് ജനങ്ങളെ അദ്ദേഹം ബോധിപ്പിച്ചു.
തന്നെ പുറത്തുനിന്നുള്ളയാക്കാന്‍ തൃണമൂല്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മമതയുടെ മികവില്‍ അതെല്ലാം മറികടക്കുകയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ്. രാജ്യം മുഴുവന്‍ മമതയെ ഇഷ്ടപ്പെടുന്നുണ്ടെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. 3.03209 വോട്ടുകളാണ് തൃണമൂലിന് കിട്ടിയത്. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് 1967 മുതല്‍ 1971 വരെ ഈ മണ്ഡലം കൈവശം വെച്ചിരുന്നത്. അതിന് ശേഷം ഈ മണ്ഡലം സിപിഎമ്മിന്റേതാവുകയായിരുന്നു. 1989ല്‍ കോണ്‍ഗ്രസ് ഇവിടെ തിരിച്ചുവന്നു. എന്നാല്‍ പിന്നീട് 2014 വരെ സീറ്റ് സിപിഎമ്മിനൊപ്പമായിരുന്നു. 2014ല്‍ ബിജെപി ഈ സീറ്റ് ബാബുല്‍ സുപ്രിയോയിലൂടെ പിടിക്കുകയായിരുന്നു. 2019ലും സുപ്രിയോ ആ നേട്ടം ആവര്‍ത്തിച്ചു.
ശത്രുഘ്‌നന്‍ സിന്‍ഹ 2019ലെ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. എന്നാല്‍ ഇത് ബിജെപി വിട്ട ശേഷമായിരുന്നു. പക്ഷേ രവിശങ്കര്‍ പ്രസാദിനോട് അദ്ദേഹം ം പരാജയപ്പെടുകയായിരുന്നു. കോണ്‍ഗ്രസില്‍ നിന്നുള്ള ശത്രുഘ്‌നന്റെ തോല്‍വിക്ക് ശേഷം വലിയ ഉത്തരവാദിത്തങ്ങളൊന്നും പാര്‍ട്ടി ഏല്‍പ്പിച്ചിരുന്നില്ല. ഇതാണ് സിന്‍ഹ പാര്‍ട്ടി വിടാന്‍ കാരണമായത്. നോട്ടുനിരോധനവും ജിഎസ്ടിയും പോലുള്ള പ്രശ്‌നങ്ങള്‍ക്കെതിരെ മമതയാണ് ആദ്യം ശബ്ദമുയര്‍ത്തിയത്. ബിജെപിയില്‍ നിന്നുകൊണ്ട് ഇതിനെ എതിര്‍ത്തിരുന്നുവെന്ന് ശത്രുഘ്‌നന്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് പ്രതിസന്ധി ഘട്ടത്തിലാണെന്നും സിന്‍ഹ പറഞ്ഞു.












Click it and Unblock the Notifications