കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ മോഹം നടക്കില്ല; ബംഗാൾ മമത തന്നെ ഭരിക്കും.. തൃണമൂൽ കോൺഗ്രസിന് 158 സീറ്റുകൾ ലഭിക്കുമെന്ന് സർവ്വേ

Google Oneindia Malayalam News

കൊൽക്കത്ത; ബംഗാളിൽ ഇത്തവണ ഭരണം പിടിക്കാമെന്ന അമിത് ഷായുടേയും ബിജെപിയുടേയും പ്രതീക്ഷകൾ വിജയം കാണില്ലെന്ന് സർവ്വേ ഫലം. എബിപി -സിവോട്ടർ സർവ്വേയിലാണ് ഇത്തവണയും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് തന്നെ സംസ്ഥാനത്ത് അധികാര തുടർച്ച ലഭിക്കുമെന്ന് പ്രവചിക്കുന്നത്. അതേസമയം ബിജെപി തങ്ങളുടെ സീറ്റുകൾ കുത്തനെ ഉയർത്തുമെന്നും സർവ്വേ പ്രവചിക്കുന്നു.

കേരളത്തിൽ പിണറായി സർക്കാരിന് അധികാര തുടർച്ച; എൽഡിഎഫ് 89 സീറ്റുകൾ വരെ നേടുമെന്ന് എബിപി സർവ്വേകേരളത്തിൽ പിണറായി സർക്കാരിന് അധികാര തുടർച്ച; എൽഡിഎഫ് 89 സീറ്റുകൾ വരെ നേടുമെന്ന് എബിപി സർവ്വേ

തൃണമൂൽ കോൺഗ്രസിന് ഭരണം ലഭിക്കുമെങ്കിലും ഭൂരിപക്ഷത്തിൽ വലിയ ഇടിവ് സംഭവിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ 211 സീറ്റുകൾ നേടിയായിരുന്നു തൃണമൂൽ അധികാരത്തിലേറിയത്. അന്ന് 45 ശതമാനം വോട്ടാണ് തൃണമൂലിന് ലഭിച്ചത്. എന്നാൽ ഇത്തവണ തൃണമൂൽ 158 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്.

tmcbjp-156066

അതേസമയം ബിജെപിക്ക് 102 സീറ്റുകള് ലഭിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്.
കോൺഗ്രസ്-സിപിഎം സഖ്യത്തിന് വെറും 30 സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളൂവെന്നാണ് സർവ്വേ പ്രവചിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 46 സീറ്റുകളായുരുന്നു കോൺഗ്രസ്-സിപിഎം സഖ്യത്തിന് ലഭിച്ചിരുന്നത്. മറ്റ് പാർട്ടികൾക്ക് 4 സീറ്റ് വരെ ലഭിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്.

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മുന്ന് സീറ്റുകളിലായിരുന്നു ബിജെപി വിജയിച്ചത്. എന്നാൽ 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പോടെ വലിയ മുന്നേറ്റമാണ് സംസ്ഥാനത്ത് ബിജെപി നേടിയത്. 23 സീറ്റുകൾ നേടാൻ പാർട്ടിക്ക് സാധിച്ചിരുന്നു.ഇത്തവണ എന്ത് വിലകൊടുത്തും അധികാരം പിടിക്കുമെന്ന് പ്രവചിച്ചാണ് ബിജെപി നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.

ഇതിനോടകം തന്നെ നിരവധി നേതാക്കൾ തൃണമൂൽ വിട്ട് ബിജെപിയിലെത്തിയിരുന്നു. എംഎൽഎമാർ ഉൾപ്പെടെയുള്ളവരാണ് ബിജെപിയിലെത്തിയത്. നേതാക്കളുടെ വരവ് ഉൾപ്പെടെയുള്ള ഘടകങ്ങൾ സംസ്ഥാനത്ത് ബിജെപിക്ക് സീറ്റ് ഉയർത്താൻ സാധിക്കുമെന്നാണ് സർവ്വേ പ്രവചനം. കേവല ഭൂരിപക്ഷത്തിന് സംസ്ഥാനത്ത് 148 സീറ്റുകളാണ് ലഭിക്കേണ്ടത്.അതേസമയം സർവ്വേയിൽ പങ്കെടുത്ത 38 ശതമാനം പേരും പ്രധാനന്ത്രി നരേന്ദ്ര മോദിയിൽ സംതൃപ്തി രേഖപ്പെടുത്തി. 33 ശതമാനം പേർ പൂർണ സംതൃപ്തി രേഖപ്പെടുത്തിയപ്പോൾ 27 ശതമാനം പേർ മാത്രമാണ് അസംതൃപ്തി പ്രകടിപ്പി്ച്ചത്.

ധർമ്മജൻ ബോൾഗാട്ടിയെ കളത്തിലിറക്കും? വിജയസാധ്യതയെന്ന് കോൺഗ്രസ് വിലയിരുത്തൽധർമ്മജൻ ബോൾഗാട്ടിയെ കളത്തിലിറക്കും? വിജയസാധ്യതയെന്ന് കോൺഗ്രസ് വിലയിരുത്തൽ

കഴിഞ്ഞ തവണയും നയിച്ചത് ഉമ്മൻ ചാണ്ടി! കിട്ടിയത് വട്ടപ്പൂജ്യം... ഇത്തവണ എന്ത് സംഭവിക്കും? ഇതോ കോൺഗ്രസിന്റെ വിധി?കഴിഞ്ഞ തവണയും നയിച്ചത് ഉമ്മൻ ചാണ്ടി! കിട്ടിയത് വട്ടപ്പൂജ്യം... ഇത്തവണ എന്ത് സംഭവിക്കും? ഇതോ കോൺഗ്രസിന്റെ വിധി?

English summary
Mamata Banerjee will rule Bengal .. Trinamool Congress to get 158 ​​seats,ABP -C voter Survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X