ബംഗാളില്‍ വിജയ സാധ്യത മമതയ്ക്കു തന്നെ? കൊമ്പുകോര്‍ക്കാന്‍ നേതാജിയുടെ കുടുംബവും
ദില്ലി: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിട്ടുകൊടുക്കാതെ ഭരണ കക്ഷിയായ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തുമെന്ന് ഇന്റലിജെന്‍സ് ബ്യൂറോ. 2011 ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേടിയ സീറ്റിനെക്കാള്‍ കൂടുതല്‍ സീറ്റ് നേടുമെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് ഇന്റലിജെന്‍സ് ബ്യൂറോ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് അയച്ചത്.
ബിജെപിക്ക് പശ്ചിമ ബംഗാളില്‍ ഒരു സീറ്റാണ് നിലവിലുള്ളത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുവരെ ലഭിക്കാന്‍ മാത്രമേ സാധ്യതയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസിന് 20-25 സീറ്റും ഇടതുമുന്നണിക്ക് 60- 70 സീറ്റുകളാണ് പ്രവചിക്കുന്നത്. മമതാ ബാനര്‍ജിക്ക് ജനങ്ങളില്‍ വലിയ സ്ഥാനമാണുള്ളതെന്നും തൃണമൂല്‍ കോണ്‍ഗ്രസിന് തെക്കന്‍ ബംഗാളില്‍ എല്ലാ ജില്ലകളിലും വലിയ സ്വാധീനമുണ്ടെന്നും ഐബി വിലയിരുത്തി.

ഇതേ സമയം ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മമതയോടേ കൊമ്പുകോര്‍ക്കാന്‍ സുഭാഷ് ചന്ദ്രബോസിന്റെ കുടുംബവുമുണ്ട്. നേതാജിയുടെ ബന്ധു ചന്ദ്രകുമാര്‍ ബോസിനെയാണ് ബിജെപി രംഗത്തിറക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നേതാജിയുടെ രഹസ്യരേഖകല്‍ പുറത്തുവിട്ട് രണ്ടു ദിവസത്തിന് ശേഷം ജനുവരി 25 ആണ് ചന്ദ്രകുമാര്‍ ബോസ് ബിജെപിയില്‍ ചേര്‍ന്നത്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഇത് പോരാട്ടമല്ലെന്നും പശ്ചിമ ബംഗാളിന്റെ വികസനത്തിന് വേണ്ടിയാണെന്നും ഇദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications