Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്താരാഷ്ട്ര നിർമാതാക്കളിൽ നിന്ന് അടിയന്തരമായി വാക്സിൻ ഇറക്കുമതി ചെയ്യണം; പ്രധാനമന്ത്രിയോട് മമത

കോവിഡ് വ്യാപനം തടയാൻ ബംഗാളിലെ പത്ത് കോടി ജനങ്ങൾക്കും രാജ്യത്തെ 140 കോടി ജനങ്ങൾക്കും വാക്സിൻ നൽകേണ്ടതുണ്ട്

ന്യൂഡൽഹി: ഇന്ത്യയിലെ 140 കോടി ജനങ്ങളെ വാക്സിനേറ്റ് ചെയ്യാൻ ഇന്ത്യയിലെ വാക്സിൻ ഉൽപാദനം അപര്യാപ്തമാണെന്ന് ചൂണ്ടികാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കത്തയച്ചു. എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുന്നതിന് അടിയന്തരമായി അന്താരാഷ്ട്ര നിർമാതാക്കളിൽ നിന്ന് വാക്സിൻ ഇറക്കുമതി ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

vaccine

"വിദഗ്ധരുടെ അഭിപ്രായത്തിൽ, വാക്സിനേഷൻ ഇപ്പോൾ നിലവിലുള്ള കോവിഡ് മഹാമാരിയുടെ യഥാർത്ഥ മറുമരുന്നാണെന്ന് നിങ്ങൾക്കറിയാം. എന്നിരുന്നാലും, രാജ്യത്ത് വാക്സിനുകളുടെ ഉൽപാദനും വിതരണവും വളരെ അപര്യാപ്തമാണെന്നും ജനങ്ങളുടെ വലിയ ആവശ്യങ്ങളുടെ പശ്ചാത്തലത്തിൽ ഇത് നിസ്സാരമാണെന്നും തോന്നുന്നു. കോവിഡ് വ്യാപനം തടയാൻ ബംഗാളിലെ പത്ത് കോടി ജനങ്ങൾക്കും രാജ്യത്തെ 140 കോടി ജനങ്ങൾക്കും വാക്സിൻ നൽകേണ്ടതുണ്ട്." മമത പറഞ്ഞു.

ആഗോളതലത്തിൽ ഇപ്പോൾ നിരവധി നിർമ്മാതാക്കൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശാസ്ത്രജ്ഞരുടെയും കയറ്റുമതിയുടെയും സഹായത്തോടെ, അന്താരാഷ്ട്ര പ്രശസ്തിയും വിശ്വാസ്യതയുമുള്ള പ്രശസ്തരും ആധികാരികവുമായ നിർമ്മാതാക്കളെ തിരിച്ചറിയാനും സാധിക്കും. മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാക്സിനുകൾ വേഗത്തിൽ ഇറക്കുമതി ചെയ്യാൻ രാജ്യത്ത് നമുക്ക് പറ്റുമെന്നും. കൂടുതൽ കാലതാമസമില്ലാതെ ഈ ശ്രമം ആരംഭിക്കാൻ അഭ്യർഥിക്കുകയാണെന്നും മമത കത്തിൽ പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടെ പന്ത്രണ്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചിരുന്നു. കോവിഡ് -19 സൗജന്യ വാക്‌സിനേഷന്‍ കാമ്പെയ്ന്‍ ഉള്‍പ്പെടെ ഒമ്പത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നേതാക്കളുടെ കത്ത്. കൂടാതെ സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തലാക്കണമെന്നും പകരം ഓക്സിജനും വാക്സിനും വാങ്ങാന്‍ പണം തിരിച്ചുവിടണമെന്നും അവര്‍ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടു.

ഈദ് ദിനത്തിൽ ആളൊഴിഞ്ഞ് പള്ളികൾ, തിരുവനന്തപുരം പാളയം ജുമാ മസ്ജിദിന്റെ ചിത്രങ്ങൾ

Recommended Video

cmsvideo
    Lancet Editorial Slams Modi Government for Ignoring Second Wave Warnings

    രാജ്യത്ത് സൗജന്യ വാക്‌സിന്‍ വിതരണം, വാക്‌സിന്‍ ശേഖരണം, ഭക്ഷ്യ വസ്തുക്കളുടെ വിതരണം, സാമ്പത്തിക സഹായം തുടങ്ങിയ ഒമ്പത് നിര്‍ദ്ദേശങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ടുവച്ചത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധ ഇതിന് മുമ്പും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇതിന് വേണ്ടത്ര പരിഗണന നല്‍കിയിരുന്നില്ല. മാത്രമല്ല, അവഗണിക്കുകയും ചെയ്തു. രാജ്യത്ത് കൊവിഡ് മഹാദുരന്തമായി മാറുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

    കറുപ്പഴകിൽ പ്രിയമണി, നടിയുടെ പുതിയ ഫോട്ടോകൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+