Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളിന്റെ പൈതൃകത്തെ അപമാനിക്കുന്നവരെ വെറുതെ വിടില്ല; ബിജെപിയെ ഭീഷണിപ്പെടുത്തി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ബിജെപി- ടിഎംസി പ്രവര്‍ത്തകര്‍ തമ്മില്‍ വിദ്യാസാഗര്‍ കോളജില്‍ ചൊവ്വാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കപ്പെട്ടു. അമിത്ഷായുടെ കൊല്‍ക്കത്തയിലെ റോഡ്‌ഷോയ്ക്കിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ബിജെപിയും തൃണമൂലും അക്രമണത്തിന്റെ ഉത്തരവാദിത്വം പരസ്പരം ആരോപിക്കുന്നു. എബിവിപി പ്രവര്‍ത്തകരും ടിഎംസിപി പ്രവര്‍ത്തകരും തമ്മില്‍ കോളജ് അങ്കണത്തില്‍ ഏറ്റുമുട്ടി.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 29 ല്‍ 22 സീറ്റും നേടും! ആര്‍എസ്എസ് ശാഖകള്‍ നിരോധിക്കും: കമല്‍നാഥ്

 മുദ്രാവാക്യം വിളിച്ച് കല്ലെറിഞ്ഞ്

മുദ്രാവാക്യം വിളിച്ച് കല്ലെറിഞ്ഞ്

ബിജെപിയുടെ റോഡ് ഷോ കോളജിന് മുന്നിലൂടെ കടന്നു പോകുമ്പോള്‍ ടിഎഎംസിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടുകയും ബിജെപി വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും കല്ലെറിയുകയും ചെയ്തു. ബിജെപി പ്രവര്‍ത്തകര്‍ തിരിച്ചും കല്ലെറിഞ്ഞു. യുണിവേഴ്‌സിറ്റി ക്യാംപസിലെ ഗേറ്റ് വഴി പൊലീസിനെ ഭേദിച്ച് ടിഎംസിപി പ്രവര്‍ത്തകര്‍ ചിതറിയോടി. റോഡ് ഷോയ്ക്ക് സുരക്ഷ നല്‍കാന്‍ ഏര്‍പ്പെടുത്തിയ പൊലീസ് സംഘം അക്രമികളെ പിടികൂടാന്‍ പിറകെ ഓടി. ഇതേ തുടര്‍ന്ന് പൊലീസ് നിര്‍ദ്ദേശമനുസരിച്ച് റോഡ് ഷോ റദ്ദാക്കി അമിത് ഷായ്ക്ക് മടങ്ങേണ്ടി വന്നു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കോളജില്‍ നേരിട്ടെത്തി. മാധ്യമങ്ങളോട് സംസാരിക്കാതെ നേരെ കോളജിനകത്തേക്ക് പ്രവേശിച്ച മമത ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ പ്രതിമ തകര്‍ന്ന നിലയിലാണ് കണ്ടത്.

 പൈതൃകത്തെ അപമാനിച്ചാല്‍

പൈതൃകത്തെ അപമാനിച്ചാല്‍

ആരെങ്കിലും ബംഗാളിന്റെ പൈതൃകത്തെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ അവരെ വെറുതെ വിടില്ല. ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്ത ശേഷവും ആളുകള്‍ അവരെ ഇഷ്ടപ്പെടുമെന്ന് കരുതുന്നുണ്ടോ? ഇതുവരെ ബംഗാളില്‍ ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനായി അവര്‍ വരേണ്ട ഒരു കാര്യവുമില്ല. മോദിയും അമിത്ഷായും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക മാത്രമാണ് ചെയ്ത്. വിദ്യാസാഗര്‍ പ്രതിമയ്ക്ക് ഇതുവരെ ഇങ്ങനെയൊരു സ്ഥിതി വന്നിട്ടില്ല. ഇത്രയും ചെയ്തിട്ട് ഞാന്‍ വെറുതെയിരിക്കുമെന്ന് ആരും കരുതേണ്ട. ഇതിന് കാരണമായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കോളജ് സന്ദര്‍ശിച്ച ശേഷം മമത മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം ബംഗാളില്‍ അടിത്തറ നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞ ടിഎംസി പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് അമിത് ഷാ ആരോപിച്ചു.

 അക്രമത്തോട് പ്രതികരിക്കണമെന്ന്

അക്രമത്തോട് പ്രതികരിക്കണമെന്ന്

ഇന്നത്തെ ബിജെപിയുടെ റോഡ് ഷോയോട് കൊല്‍ക്കത്ത പ്രതികരിച്ചത് എല്ലാ പൗരന്‍മാരുടേയും പങ്കാളിത്തത്തോടെയായിരുന്നു. തൃണമൂലിന്റെ ഗുണ്ടകള്‍ നിരാശയിലാണ്. അതിനാല്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അത്തരം കുഴപ്പങ്ങളുണ്ടാക്കാന്‍ അവര്‍ ആസൂത്രണം ചെയ്തു. മമതാ ബാനര്‍ജിയുടെ പാര്‍ട്ടി ചെയ്യുന്ന അക്രമങ്ങളെ ഞാന്‍ അപലപിക്കുന്നു. അവസാനഘട്ടത്തില്‍ ബംഗാളിലെ ജനങ്ങള്‍ അവരുടെ വോട്ടുകളുമായി ഈ അക്രമത്തോട് പ്രതികരിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. സംസ്ഥാനത്ത് അക്രമത്തിന് അറുതി വരുത്തണമെങ്കില്‍ തൃണമൂല്‍ ഇല്ലാതാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+