കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് മമത; വേണ്ടെന്ന് കോണ്‍ഗ്രസിലെ ഭൂരിപക്ഷം, പിന്തുണച്ച് സിപിഎമ്മും

Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ ഇവിഎമ്മിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്നത്. ഇവിഎമ്മില്‍ കൃത്രിമത്വം കാട്ടിയാണ് ബംഗാളില്‍ ബിജെപി റെക്കോര്‍ഡ് വിജയം നേടയിതെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പ്രധാന ആരോപണം. 2014 ല്‍ കേവലം 2 സീറ്റ് നേടിയ ബിജെപി 18 സീറ്റുകളിലാണ് ഇത്തവണ ബംഗാളില്‍ വിജയിച്ചത്.

<strong> ബിജെപിയുമായി കൂട്ടുകൂടുമോ?; ജെഡിഎസ് നിലപാട് വ്യക്തമാക്കി കുമാരസ്വാമിയും ദേവഗൗഡയും</strong> ബിജെപിയുമായി കൂട്ടുകൂടുമോ?; ജെഡിഎസ് നിലപാട് വ്യക്തമാക്കി കുമാരസ്വാമിയും ദേവഗൗഡയും

ഇതിനുപിന്നാലെയാണ് ഇവിഎമ്മിനെതിരായ പോരാട്ടം ശക്തമാക്കാന്‍ പാര്‍ട്ടിക്ക് മമതാ ബാനര്‍ജി നിര്‍ദ്ദേശം നല്‍കിയത്. 'നോ ടു ഇവിഎം, യെസ് ടു പേപ്പർ ബാലറ്റ്' എന്ന മുദ്രാവാക്യം ഉയര്‍ത്തി രാജ്യവ്യാപക പ്രതിഷേധത്തിനും പാര്‍ട്ടി തുടക്കം കുറിച്ചു. വരാനിരിക്കുന്നു ബംഗാള്‍ നിയമസഭ, പഞ്ചായത്ത്, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറിലേക്ക് മാറ്റണമെന്ന ആവശ്യവും മമത മുന്നോട്ടുവെച്ചു. ഇവിഎമ്മിനെതിരെ പരാതിയുണ്ടെങ്കില്‍ ഈ ആവശ്യത്തില്‍ ബംഗാള്‍ കോണ്‍ഗ്രസിനുള്ളില്‍ രണ്ട് അഭിപ്രായമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്..

ഭൂരിപക്ഷം

ഭൂരിപക്ഷം

മമതയുടെ ആവശ്യത്തിനോട് എംഎല്‍എമാരടക്കമുള്ള സംസ്ഥാനത്തെ ഭൂരിപക്ഷം നേതാക്കളും വലിയ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. ആദ്യം തിരഞ്ഞെടുപ്പ് നല്ല രീതിയില്‍ നടത്താന്‍ തയ്യാറാവണം, എന്നിട്ടാവാം പേപ്പര്‍ ബാലറ്റ് വേണോ ഇവിഎം വേണോ എന്ന് തീരുമാനിക്കലെന്നാണ് മമതയുടെ ആവശ്യത്തെ എതിര്‍ക്കുന്ന നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലേക്ക് മാറ്റിയാല്‍ ബംഗാളില്‍ വലിയ കൃത്രിമങ്ങള്‍ക്ക് തൃണമൂല്‍ തന്നെ നേതൃത്വം കൊടുക്കുമെന്ന അപകടമാണ് ഇവര്‍ മുന്നില്‍ കാണുന്നത്.

തൃണമൂല്‍ അധികാരത്തില്‍ എത്തിയത് മുതല്‍

തൃണമൂല്‍ അധികാരത്തില്‍ എത്തിയത് മുതല്‍

ബംഗാളില്‍ സമാധാനപരമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് ആഗ്രഹം. നിര്‍ഭാഗ്യവശാല്‍ സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത് മുതല്‍ ഇതുവരേയും നല്ലരീതിയിലുള്ള തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. അതിനുള്ള യാതൊരു ശ്രമവും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. മുതിര്‍ന്ന തൃണമൂല്‍ നേതാക്കള്‍ക്ക് തന്നെയാണ് പലയിടത്തും അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സോമന്‍ മിത്ര കുറ്റപ്പെടുത്തി. .

സര്‍ക്കാര്‍ തയ്യാറാവണം

സര്‍ക്കാര്‍ തയ്യാറാവണം

ഇപ്പോള്‍ പഞ്ചായത്ത തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുകയാണെങ്കില്‍ എല്ലാ തെരഞ്ഞെടുപ്പിലും തൃണമൂല്‍ കോണ്‍ഗ്രസ് ഇത് തന്നെ നടപ്പിലാക്കും. ആദ്യം സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. എന്നിട്ടാവാം ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ച് സംസാരിക്കുന്നതെന്നും സോമന്‍ മിത്ര പറഞ്ഞു.

എന്താണ് നടന്നത്

എന്താണ് നടന്നത്

സോമന്‍ മിത്രയുടെ അഭിപ്രായത്തെ അനുകൂലിക്കുന്ന നിലപാട് കോണ്‍ഗ്രസ് എംപി അധീര്‍രഞ്ജന്‍ ചൗധരിയും സ്വീകരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ എന്താണ് നടന്നതെന്ന് സംസ്ഥാനം ഒരിക്കലും മറക്കില്ല. സമാധാനമായ അന്തരീക്ഷത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക എന്നതിനാണ് പ്രഥമ പരിഗണനയെന്നും 2018 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അധീര്‍ ചൗധരി പറഞ്ഞു.

പിന്തുണയ്ക്കണം

പിന്തുണയ്ക്കണം

ബിജെപിയെ ഉന്നം വെച്ചുള്ള നീക്കമായതിനാല്‍ ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന മമതയുടെ ആവശ്യം അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറാവണമെന്ന അഭിപ്രായവും കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. ദേശീയ തലത്തില്‍ പാര്‍ട്ടി നേതാക്കള്‍ ഇവിഎമ്മിന്‍റെ പ്രവര്‍ത്തനത്തിലെ അപാകതകള്‍ ഉന്നയിച്ച് രംഗത്ത് വന്നതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

സിപിഎം നിലപാട്

സിപിഎം നിലപാട്

അതേസമയം, വിഷയത്തില്‍ കോണ്‍ഗ്രസിലെ ഭൂരിപക്ഷ അഭിപ്രായത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സംസ്ഥാന സിപിഎം നേതൃത്വവും സ്വീകരിച്ചിരിക്കുന്നത്. ബാലറ്റുകള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ കീഴില്‍ വ്യാപക കൃമക്കേട് നടക്കാന്‍ സാധ്യതയുണ്ടെന്നുമാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സുജന്‍ ചക്രബര്‍ത്തി അഭിപ്രായപ്പെട്ടത്. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായ രീതിയില്‍ നടക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
mamata call on return to ballots; majority Congress opposition on the issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X