ബിജെപി അപകടം നിറഞ്ഞ പാര്‍ട്ടിയെന്ന് മമത
കൊല്‍ക്കത്ത: നരേന്ദ്രമോദിക്കെതിരെ ശക്തമായി തിരിച്ചടിച്ച് മമത ബാനര്‍ജി. ബിജെപി വളരെയേറെ അപകടം നിറഞ്ഞ തട്ടിപ്പ് പാര്‍ട്ടിയാണെന്നാണ് മമത പറഞ്ഞത്. കഴിഞ്ഞ ദിവസം നരേന്ദ്ര മോദി ബംഗാളിലെത്തി മമതയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.
മോദി വവൊറുമൊരു ആര്‍എസ്എസ് വളണ്ടിയറെ പോലെയാണ് പെരുമാറുന്നത്. എല്ലാവര്‍ക്കും വലിയ പ്രസംഗങ്ങള്‍ നടത്താന്‍ കഴിയും എന്നാല്‍ അതുപോലെ എളുപ്പമല്ല ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനെന്ന് മമത പറഞ്ഞു. തിരഞ്ഞെടിപ്പ് റാലിയിലായിരുന്നു മമത മോദികെതിരെ പൊട്ടിത്തെറിച്ചത്.

മോദി ബംഗാളിലെത്തി സംസാരിച്ചതുപോലെ മറുപടി കൊടുക്കാന്‍ താന്‍ തയ്യാറല്ലെന്നും ഞാന്‍ എന്റെ തല നന്നായി ഉയര്‍ത്തിപിടിച്ചാണ് പോരാടുന്നതെന്നും മമത കൂട്ടിചേര്‍ത്തു. പ്രധാനമന്ത്രിക്ക് എന്നെ അറസ്റ്റ് ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍ അങ്ങിനെ ചെയ്യട്ടെ എന്നും അവര്‍ പറഞ്ഞു.
ത്രണമുല്‍ കോണ്‍ഗ്രസുകാര്‍ തീവ്രവാദികളാണെന്നും അഴിമതിക്കാരാണെന്നുമാണ് മോദി പ്രസംഗിച്ചത്. താന്‍ ആരെയും വ്യക്തിപരമായി അധിഷേപിക്കാറില്ലായിരുനെന്നും രാഷ്ട്രീയപരമായാണ് ഞാന്‍ എതിരിടുന്നതെന്നും മമത പറഞ്ഞു.












Click it and Unblock the Notifications