കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശംസകളറിയിച്ച് മായാവതി... നന്ദി പറഞ്ഞ് അഖിലേഷ് യാദവ്, ബിജെപിയുടെ അന്ത്യത്തിന് തുടക്കം!

  • By Desk
Google Oneindia Malayalam News

ലഖ്നൗ: മായാവതിയെയും അഖിലേഷ് യാദവിനെയും അഭിനന്ദിച്ച് മമത ബാനർജി. ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിനാണ് അഭിനന്ദനം. ഗോരഖ്പുരിലെയും ഫൂല്‍പുരിലെയും ഉപതിരഞ്ഞെടുപ്പുകളില്‍ ബിഎസ്പി - എസ് പി സഖ്യം വിജയിച്ചതിലുള്ള സന്തോഷം ട്വിറ്ററിലൂടെയാണ് മമതാ ബാനര്‍ജി പങ്കുവച്ചത്. ബിജെപിയുടെ അന്ത്യത്തിന്റെ തുടക്കമാണിതെന്നാണ് അവർ കുറിച്ചത്. ബീഹാറിലെ അരാരിയ, ജെഹനാബാദ് ഉപതിരഞ്ഞെടുപ്പുകളിലെ വിജയത്തിന് ആര്‍ജെഡിയെയും ലാലു പ്രസാദ് യാദവിനെയും മമതാ ബാനര്‍ജി അഭിനന്ദിച്ചു. മഹത്തായ വിജയം എന്നാണ് മമതയുടെ കമന്റ്.

അതേസയം ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ബിഎസ്പി നേതാവ് മായാവതിക്ക് നന്ദി പറഞ്ഞ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രംഗത്ത് വന്നു. ഗോരഖ്പുരിലെയും ഫൂല്‍പ്പൂരിലെയും വിജയത്തിന് ബിഎസ്പിയ്ക്കും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നന്ദി പറയുന്നു. ഏറ്റവും അനുയോജ്യമായ മറുപടിയാണ് ജനങ്ങള്‍ ബിജെപിക്ക് നല്കിയത്. സര്‍ക്കാരിനോട് ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെട്ടതിനുള്ള തെളിവാണ് എസ്പിക്ക് ലഭിച്ചവോട്ടുകളെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ നീതിയുടെ വിജയം

സാമൂഹ്യ നീതിയുടെ വിജയം

ഉത്തർപ്രദേശിലെ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മണ്ഡലങ്ങളിലെ അവസ്ഥ ഇതാണെങ്കില്‍ ഇനിയൊരു തിരഞ്ഞെടുപ്പ് വന്നാല്‍ ജനങ്ങളുടെ പ്രതികരണം എന്താവുമെന്ന് സങ്കല്‍പ്പിക്കാവുന്നതേയുള്ളെന്നും അഖിലേഷ് അഭിപ്രായപ്പെട്ടു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. ജിഎസ്ടി വന്നതോടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി. പലര്‍ക്കും ബിസിനസ്സില്‍ നഷ്ടങ്ങളുണ്ടായി. യുപിയിലെ ഉപതിരഞ്ഞെടുപ്പ് ഫലം സാമൂഹ്യ നീതിയുടെ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളഅ‍ പാലിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അഖിലേഷ് യാദവും മായാവതിയും ഒന്നിച്ചു

അഖിലേഷ് യാദവും മായാവതിയും ഒന്നിച്ചു

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫുല്‍പുരില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ (എസ്പി) നാഗേന്ദ്ര സിങ് പട്ടേല്‍ അട്ടിമറി ജയമാണ് നേടിയത്. ബിജെപിയുടെ കൗശലേന്ദ്ര സിങ് പട്ടേലിനെ 59,613 വോട്ടുകളുടെ വന്‍ഭൂരിപക്ഷത്തിലാണു നാഗേന്ദ്ര സിങ് അട്ടിമറിച്ചത്. 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ കേശവ് പ്രസാദ് മൂന്നു ലക്ഷത്തിലധികം വോട്ടുകള്‍ക്കു ജയിച്ച മണ്ഡലമായിരുന്നു ഇത്. ബിഹാറിലെ അരരിയയിലും ബിജെപി സ്ഥാനാര്‍ഥി തോറ്റു. ഇവിടെ ആര്‍ജെഡി സ്ഥാനാര്‍ഥി സര്‍ഫറാസ് ആലമാണ് ജയിച്ചത്. 61,988 വോട്ടുകള്‍ക്കാണ് ആലത്തിന്റെ വിജയം. ബിജെപിയെ തകര്‍ക്കാന്‍ 25 വര്‍ഷത്തെ ശത്രുത മറന്ന് അഖിലേഷ് യാദവും മായാവതിയും ഒന്നിച്ചുനില്‍ക്കുന്നെന്ന പ്രത്യേകതയാണു യുപി ഉപതിരഞ്ഞെടുപ്പിനുള്ളത്.

ബിഎസ്പി വോട്ട് എസ്പിയിലേക്ക്

ബിഎസ്പി വോട്ട് എസ്പിയിലേക്ക്


‘ബിഎസ്പി വോട്ടുകള്‍ ഇങ്ങനെ എസ്പിയിലേക്ക് ഒഴുകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. അന്തിമഫലം വന്നശേഷം കാര്യങ്ങള്‍ വിശകലനം ചെയ്യും. ഭാവിയില്‍ എസ്പി,ബിഎസ്പി, കോണ്‍ഗ്രസ് എന്നിവര്‍ ഒന്നിച്ചു വന്നാല്‍ എങ്ങനെ നേരിടണമെന്നതിന് തയ്യാറെടുക്കും. 2019ലെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ നയങ്ങള്‍ രൂപീകരിക്കും'. എന്നാണ് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കെപി മൗര്യ പ്രതികരിച്ചത്. ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും കഴിഞ്ഞവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. 2017ലെ തിരഞ്ഞെടുപ്പില്‍ 403 അംഗ നിയമസഭയില്‍ 325 സീറ്റിന്റെ കൂറ്റന്‍ വിജയമാണു ബിജെപി നേടിയത്.

കോൺഗ്രസിന് കെട്ടിവച്ച കാശ് പോയി

അതേസമയം, ഒറ്റയ്ക്ക് മത്സരിച്ച് കോണ്‍ഗ്രസിന് കെട്ടിവച്ച് കാശ് പോലും കിട്ടിയില്ല. ഗൊരഖ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി പരാജയം മണത്തതോടെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ മാറ്റാനും ശ്രമമുണ്ടായി. യോഗി ആദിത്യനാഥിന്റെ വിശ്വസ്തനായ ജില്ലാ കളക്ടറാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ് ഉള്ളവരെ പോലും പ്രവേശിപ്പിച്ചില്ല. ഇതിനെതിരെ സമാജ്‌വാദി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മഹാസഖ്യം വിട്ട നിധീഷ് കുമാര്‍ ബിജെപിയോടൊപ്പം ചേര്‍ന്ന് നിറുത്തിയ സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും കാര്യമായ മത്സര പ്രതീതി സൃഷ്ട്ടിക്കാന്‍ കഴിഞ്ഞില്ല. അതേസമയം, നിയമസഭയിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിറ്റിങ്ങ് സീറ്റായ ബാബുവ നിലനിറുത്താന്‍ ബിജെപിക്കായി. ജഹനബാദ് നിയമസഭാ മണ്ഡലത്തില്‍ ആര്‍ജെഡിയും വിജയിച്ചു.

English summary
West Bengal Chief Minister Mamata Banerjee on Wednesday congratulated Akhilesh Yadav and Mayawati after Samajwadi Party's (SP) candidates took a comfortable lead over their rivals in Uttar Pradesh bypolls. Banerjee took to Twitter and wrote, "Great victory. Congratulations to Mayawati Ji and Akhilesh Yadav Ji for #UPByPolls The beginning of the end has started".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X