കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം DeMoDisaster: നോട്ടുനിരോധനത്തിനെതിരെ ട്വിറ്ററില്‍ കറുപ്പടിച്ച് മമത, പ്രതിപക്ഷവും!!

Google Oneindia Malayalam News

കൊല്‍ക്കൊത്ത: നോട്ട് അസാധുവാക്കലിനെ ഡ‍െമോ ഡിസാസ്റ്റര്‍ (DeMoDisaster) എന്ന് വിശേഷിപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യ മന്ത്രി മമതാ ബാനര്‍ജി. നോട്ട് നിരോധനത്തിന്‍റെ ഒന്നാം വാര്‍ഷികം കേന്ദ്രസര്‍ക്കാര്‍ വിപുലമായി ആഘോഷിക്കുന്നതിനിടെയാണ് ട്വിറ്ററില്‍ പ്രതിഷേധവുമായി മമത രംഗത്തെത്തിയത്. നേരത്തെ പ്രഖ്യാപിച്ചതുപ്രകാരം ട്വിറ്ററിന്‍റെ പ്രൊഫൈല്‍ ചിത്രവും കറുപ്പാക്കി മാറ്റിയിട്ടുണ്ട്.

ആധാറും സിംകാര്‍ഡും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കും: വേരിഫിക്കേഷന് നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ആധാറും സിംകാര്‍ഡും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കും: വേരിഫിക്കേഷന് നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സുനാമിയല്ല ഭൂചലനം: അടുത്ത ലോകാവസാനം നവംബറില്‍, ശാസ്ത്രജ്ഞര്‍ പറയുന്നത്!സുനാമിയല്ല ഭൂചലനം: അടുത്ത ലോകാവസാനം നവംബറില്‍, ശാസ്ത്രജ്ഞര്‍ പറയുന്നത്!

രാഹുല്‍ ഗാന്ധിയ്ക്ക് പിന്നാലെ ജിഎസ്ടിയ്ക്ക് പുതിയ നിര്‍വചനവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയ മമത നവംബര്‍ എട്ടിന് കരിദിനമായി ആചരിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ കറുത്ത പ്രൊഫൈല്‍ ചിത്രങ്ങളിട്ട് പ്രതിഷേധിക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു. സമ്പദ് വ്യവസ്ഥയെ നശിപ്പിക്കുന്നതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനുമുള്ള ഗ്രേറ്റ് സെല്‍ഫ്ഷ് ടാക് ജിഎസ്ടിയെന്നും മമത ചൂണ്ടിക്കാണിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ സാമ്പത്തിക പരിഷ്കാരങ്ങളായ ജിഎസ്ടി, നോട്ട് നിരോധനം എന്നിവയ്ക്കെതിരെ രംഗത്തെത്തിയ മമതാ ബാനര്‍ജിയാ​ണ് ജിഎസ്ടിയെ ഗ്രേറ്റ് സെല്‍ഫിഷ് ടാക്സ് എന്ന് വിശേഷിച്ചത്.

പാകിസ്താന്‍റെ ഭൂചലന പ്രവചനത്തിന് പിന്നില്‍ മലയാളി!! മലയാളി പ്രൊഫസര്‍ കൊടുത്തത് ഒരൊന്നൊന്നര പണിപാകിസ്താന്‍റെ ഭൂചലന പ്രവചനത്തിന് പിന്നില്‍ മലയാളി!! മലയാളി പ്രൊഫസര്‍ കൊടുത്തത് ഒരൊന്നൊന്നര പണി

 ജനങ്ങളുടെ വികാരം

ജനങ്ങളുടെ വികാരം

രാജ്യത്തെ വികാരം മനസിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞില്ലെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നോട്ട് നിരോധനത്തിന്‍റെ ഒന്നാം വാര്‍ഷികം കരിദിനമായി ആചരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. നോട്ട് നിരോധനം കൊണ്ടുള്ള ജനങ്ങളുടെ ബുദ്ധിമുട്ടും മനസിലാക്കാൻ മോദിക്ക് കഴിഞ്ഞില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന് പുറമേ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും നവംബര്‍ എട്ട് കരിദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കറുത്ത പ്രൊഫൈല്‍ ചിത്രം

കറുത്ത പ്രൊഫൈല്‍ ചിത്രം


2016ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ നോട്ട് നിരോധനം ദുരന്തമായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച മമതാ ബാനര്‍ജി നവംബര്‍ എട്ട് കറുത്ത പ്രൊഫൈല്‍ പിക്ചറുകളിട്ട് സോഷ്യല്‍ ഉപയോക്താക്കള്‍ കരിദിനമായി ആചരിക്കണമെന്നും മമത ആഹ്വാനം ചെയ്യുന്നു.

 ഗ്രേറ്റ് സെല്‍ഫിഷ് ടാക്സ്

ഗ്രേറ്റ് സെല്‍ഫിഷ് ടാക്സ്

ജിഎസ്ടിയെ ഗ്രേറ്റ് സെല്‍ഫിഷ് ടാക്സെന്ന് വിശേഷിപ്പിച്ച ബംഗാള്‍ മുഖ്യമന്ത്രി ജിഎസ്ടി തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയെന്നും കച്ചവട മേഖലയ്ക്ക് ക്ഷതമേല്‍പ്പിച്ചുവെന്നും സര്‍ക്കാര്‍ ജിഎസ്‍ടി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്നും മമത ട്വിറ്ററില്‍ കുറിക്കുന്നു.

 ഗബ്ബാര്‍ സിംഗ് ടാക്സ് അഥവാ ജിഎസ്ടി

ഗബ്ബാര്‍ സിംഗ് ടാക്സ് അഥവാ ജിഎസ്ടി

ജിഎസ്ടിയെ ഗബ്ബാര്‍ സിംഗ് ടാക്സ് എന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. ഹിന്ദി സിനിമ ഷോലെയിലെ വില്ലന്‍ കൊള്ളക്കാരനായ ഗബ്ബാര്‍ സിംഗിനോട് വിശേഷിപ്പിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കോണ്‍ഗ്രസിന്‍റെ നവസര്‍ജന്‍ ജനദേശ് സമ്മേളന്‍ റാലിയിലായിരുന്നു ഈ പരാമര്‍ശം.

കള്ളപ്പണ വിരുദ്ധ ദിനം

കള്ളപ്പണ വിരുദ്ധ ദിനം


നവംബർ എട്ട് നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികം കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കുമെന്ന് കേന്ദ്രധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇതേ ദിവസം പ്രതിപക്ഷം കരിദിനമായി ആചരിക്കുമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു.

 നോട്ട് നിരോധനം

നോട്ട് നിരോധനം


2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മൂല്യമേറിയ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്. കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായിരുന്നു നോട്ട് നിരോധനം. കേന്ദ്രസര്‍ക്കാര്‍ ഏറ്റവുമധികം വിമര്‍ശനം ഏറ്റുവാങ്ങിയ പരിഷ്കാരമായിരുന്നു ജിഎസ്ടിയെന്നപോലെ നോട്ടുനിരോധനവും.

കരിദിനമെന്ന് പ്രതിപക്ഷം

കരിദിനമെന്ന് പ്രതിപക്ഷം

പാർലമെന്റ് പ്രതിപക്ഷ പാർട്ടികളുടെ കോ- ഓർഡിനേഷൻ കമ്മറ്റിയാണ് കരിദിനം ആചരിക്കാനുള്ള തീരുംമാനമെടുത്തത്. 18 പാർട്ടികൾ സർക്കാരിനെതിരായ പ്രതിഷേധത്തിൽ അണിനിരക്കും. ഗുലാംനബി ആസാദ്, ഡെറെക് ഒബ്രിയാൻ, ശരദ് യാദവ് എന്നിവർക്ക് പുറമെ സിപിഐ എംപി ഡി രാജ, ഡിഎംകെ എംപി കനിമൊഴി, ബിഎസ്പിയുടെ സതീഷ് മിശ്ര എന്നിവരും പ്രതിപക്ഷ പാർട്ടികളുടെ പാർലമെന്റ് കോ ഓർഡിനേഷൻ കമ്മറ്റി യോഗത്തിൽ പങ്കെടുത്തിരുന്നു.

English summary
West Bengal Chief Minister Mamata Banerjee described demonetisation as "DeMoDisaster" and turned her Twitter display picture black, on the first anniversary of the event today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X