കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കാര്‍ കൈയ്യേറിയ ഓഫീസുകള്‍ തിരികെ പിടിക്കണം; തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് മമതയുടെ നിര്‍ദേശം

Google Oneindia Malayalam News

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ വന്‍ മുന്നേറ്റമാണ് ബിജെപി നടത്തിയത്. 42ല്‍ 18 സീറ്റ് ബിജെപി പിടിച്ചു. നേരത്തെ രണ്ടു സീറ്റാണുണ്ടായിരുന്നത്. തിരഞ്ഞെടുപ്പിനിടെയും ഫലം വന്ന ശേഷവും വ്യാപക അക്രമങ്ങള്‍ സംസ്ഥാനത്തുണ്ടായി. ഇതിനിടെ ഒട്ടേറെ തൃണമൂല്‍ പ്രവര്‍ത്തകരും നേതാക്കളും ബിജെപിയില്‍ ചേര്‍ന്നു. തൃണമൂല്‍ ഓഫീസുകള്‍ ബിജെപി ഓഫീസുകളായും മാറി.

Mamata

ഇങ്ങനെ ബിജെപി ബലംപ്രയോഗിച്ച് പിടിച്ച എല്ലാ ഓഫീസുകളും തിരിച്ചുപിടിക്കണമെന്നാണ് മമത തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ബിജെപിയെയും ആര്‍എസ്എസിനെയും നേരിടാന്‍ രണ്ടു സംഘടനകള്‍ മമത രൂപീകരിച്ചു. ജയ് ഹിന്ദ് ബാഹിനി, ബംഗാ ജനനി ബാഹിനി.

മമതയുടെ സഹോദരന്‍ കാര്‍ത്തിക് ബാനര്‍ജി അധ്യക്ഷനും മന്ത്രി ബ്രത്യ ബസു ചെയര്‍മാനുമായിട്ടാണ് ജയ് ഹിന്ദ് ബാഹിനി പ്രവര്‍ത്തിക്കുക. ബംഗാ ജനനി ബാഹിനിയുടെ ചെയര്‍മാന്‍ തൃണമൂല്‍ എംപി കകോളി ഘോഷ് ദസ്തിദര്‍ ആയിരിക്കും. ആര്‍എസ്സിന്റെ വളര്‍ച്ച തടയുക എന്ന ലക്ഷ്യമാണ് ഇരുസംഘടനകള്‍ക്കുമുള്ളത്.

വരുന്നത് സാമ്പത്തിക പരിഷ്‌കാരങ്ങളുടെ വിസ്‌ഫോടനങ്ങള്‍; മോദി സര്‍ക്കാരിന്റെ നൂറ് ദിനങ്ങള്‍...വരുന്നത് സാമ്പത്തിക പരിഷ്‌കാരങ്ങളുടെ വിസ്‌ഫോടനങ്ങള്‍; മോദി സര്‍ക്കാരിന്റെ നൂറ് ദിനങ്ങള്‍...

ബിജെപിയുടെ പണത്തിനും അധികാരത്തിനും മുന്നില്‍ കീഴടങ്ങി തൃണമൂല്‍ വിട്ട നേതാക്കള്‍ രാജ്യദ്രോഹികളാണെന്ന് മമത കുറ്റപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ച എല്ലാ ഓഫീസുകളും തിരിച്ചുപിടിക്കുകയാണ് രണ്ട് സംഘടനയുടെയും ആദ്യ ജോലി.

ജനങ്ങളെ കൂടെ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എംപിമാര്‍ക്ക് മമത നിര്‍ദേശം നല്‍കി. വരും ദിവസങ്ങളില്‍ കൂടുതല്‍ ജനകീയ പദ്ധതികള്‍ മമത പ്രഖ്യാപിച്ചേക്കും.പാര്‍ട്ടി പരാജയപ്പെട്ട മണ്ഡലങ്ങളിലെല്ലാം പ്രാദേശിക തലത്തില്‍ യോഗങ്ങള്‍ വിളിച്ച് ജനങ്ങളുമായി സംവദിക്കാനും മമത നിര്‍ദേശം നല്‍കി. മുതിര്‍ന്ന തൃണമൂല്‍ നേതാവ് സുവേന്ദു അധികാരിക്കാണ് ഇക്കാര്യങ്ങളുടെ ചുമതല നല്‍കിയിരിക്കുന്നത്.

English summary
Mamata Directs Trinamool Leaders To Recapture Offices Occupied By BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X