കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീദി കെ ബോലോയുമായി തൃണമൂല്‍.... ബിജെപിയെ ഓടിക്കാന്‍ മമതയുടെ വേറെ ലെവല്‍ പോരാട്ടം!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ മുറിവേറ്റ സിംഹമായിരുന്നു മമതാ ബാനര്‍ജി. എന്നാല്‍ അതിന്റെ ഗര്‍ജനം എന്താണെന്ന് ബിജെപിക്ക് കാണിച്ച് കൊടുക്കാനുള്ള ഒരുക്കത്തിലാണ് അവര്‍. വമ്പന്‍ നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇടതുപക്ഷ അനുഭാവമുള്ള പാര്‍ട്ടിക്ക് യോഗം നടത്താന്‍ വരെ അനുമതി നല്‍കിയത് എല്ലാവരെയും അമ്പരിപ്പിച്ചിരിക്കുകയാണ്. ഇനിയാണ് മമതയുടെ ശരിക്കുള്ള കളികള്‍ ആരംഭിക്കുന്നത്.

ദീദി കെ ബോലോ എന്ന വമ്പനൊരു ആശയം ജനങ്ങളിലേക്ക് എത്തിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഇതുവരെ കണ്ട നീക്കങ്ങള്‍ അല്ല ഇനിയുണ്ടാവുക എന്ന സൂചനയും ഇതിലൂടെ മമത നല്‍കുന്നുണ്ട്. മുകുള്‍ റോയിയെ പതിയെ സംസ്ഥാനത്ത് ദുര്‍ബമലമാക്കുന്ന രീതിയാണ് ഇത്. ബിജെപിയിലേക്ക് പോയ കുറച്ച് നേതാക്കള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയതെല്ലാം മമതയുടെ രാഷ്ട്രീയ ചതുരംഗക്കളിയുടെ ഭാഗമാണ്.

ജനങ്ങളുടെ ദീദി

ജനങ്ങളുടെ ദീദി

ഇനി എല്ലാ സുതാര്യമാക്കാനാണ് മമതയുടെ പ്ലാന്‍. ദീദി കെ ബോലോ എന്ന പുതിയ ക്യാമ്പയിന്‍ പ്രകാരം എല്ലാവരുടെയും സഹോദരിയായി ഒരിക്കല്‍ കൂടി മമത സ്വയം പ്രതിഷ്ഠിതമായിരിക്കുകയാണ്. ജനങ്ങള്‍ക്ക് നേരിട്ട് പരാതി പറയാന്‍ സാധിക്കുന്ന സംവിധാനമാണ് ഇത്. ഇതോടെ നിരവധി വിഷയങ്ങളില്‍ വോട്ടര്‍മാര്‍ക്കുള്ള പരാതി നേരിട്ടറിയാന്‍ മമതയ്ക്ക് സാധിക്കും. ഇതിലൂടെ വോട്ടര്‍മാരുമായി കൂടുതല്‍ അടുപ്പം സ്ഥാപിക്കാനാണ് മമതയുടെ തീരുമാനം.

പദ്ധതി ഇങ്ങനെ

പദ്ധതി ഇങ്ങനെ

ദീദി കെ ബോലോ ക്യാമ്പയിനില്‍ ലഭിക്കുന്ന പരാതികള്‍ മമത നിയോഗിച്ച ഒരു ടീം പരിശോധിക്കും. എന്നിട്ട് ഇത് മുഖ്യമന്ത്രിക്ക് കൈമാറും. അതേസമയം എന്ത് പരാതി വേണമെങ്കിലും ഇതിലൂടെ അറിയിക്കാം. മമത ഈ പരാതികള്‍ക്ക് സോഷ്യല്‍ മീഡിയ വഴി നേരിട്ട് മറുപടി നല്‍കും. പ്രശ്‌ന പരിഹാരവും ഇതോടൊപ്പമുണ്ടാകും. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തന്നെ ഈ നീക്കം ഹിറ്റായി കഴിഞ്ഞു. മമതയുടെ പോരാട്ടം വേറെ ലെവലാണെന്ന് വരെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

ആദ്യ ഘട്ടം തുടങ്ങും

ആദ്യ ഘട്ടം തുടങ്ങും

ആദ്യ ഘട്ടം അടുത്ത ദിവസം തന്നെ തുടങ്ങാനാണ് പ്ലാന്‍. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 1000 മേഖലകളിലാണ് ഈ പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുക. ഇത് വിജയകരമായാല്‍ സംസ്ഥാന തലത്തില്‍ പൂര്‍ണമായും നടപ്പിലാക്കും. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറാണ് ഈ പദ്ധതി മമതയോട് നിര്‍ദേശിച്ചത്. ഈ പദ്ധതി 100 ദിവസത്തിനുള്ളില്‍ നടപ്പിലാക്കാനാണ് തീരുമാനം. പദ്ധതിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം പ്രത്യേക ഐടി വിദഗ്ദര്‍ നിരന്തരം നിരീക്ഷിക്കും.

സോഷ്യല്‍ മീഡിയ വഴി

സോഷ്യല്‍ മീഡിയ വഴി

പദ്ധതിക്ക് സോഷ്യല്‍ മീഡിയ വഴി നല്ല പ്രവര്‍ത്തനം നടത്താവും. ഐടി ടീം പരാതികള്‍ മമതയെ അറിയിക്കും. ഇതിന് ഫേസ്ബുക്ക്, വാട്‌സാപ്പ്, ടെക്സ്റ്റ് മെസേജുകള്‍, വോയ്‌സ് മെസേജുകള്‍ എന്നിവ വഴിയാണ് മറുപടി കിട്ടുക. പരാതി പറയുന്നയാളുടെ മൊബൈലിലേക്ക് നേരിട്ട് മറുപടി ലഭിക്കുന്ന സംവിധാനവും ഉണ്ടാവും. നേരത്തെ ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ കാര്യം മമത പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഡോര്‍ ടു ഡോര്‍ ക്യാമ്പയിനും തുടങ്ങിയിട്ടുണ്ട്.

ബിജെപി പൊളിക്കും

ബിജെപി പൊളിക്കും

ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ പൊളിക്കണമെന്നാണ് മമത നിര്‍ദേശിച്ചിരിക്കുന്നത്. മുകുള്‍ റോയിയെ ഓരോ കുരുക്കിട്ട് ദുര്‍ബലനാക്കാനാണ് നീക്കം. അതിന്റെ ആദ്യ ഘട്ടമാണ് ബൂത്ത് ലെവല്‍ പദ്ധതി. ചെറിയ ചായക്കടകളില്‍ പോലുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് മമത പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം ബിജെപിക്കെതിരെ ഭാരത് ചോഡോ ആന്ദോളന്‍ പ്രചാരണവും തൃണമൂല്‍ ആരംഭിക്കുന്നുണ്ട്. സിപിഎം വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനവും ഇതിനിടയില്‍ നടക്കുന്നുണ്ട്.

അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക മാത്രം... ഫൈനല്‍ റൗണ്ടപ്പായി, രണ്ട് നേതാക്കള്‍ പറഞ്ഞത് സത്യമാകുന്നു!അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക മാത്രം... ഫൈനല്‍ റൗണ്ടപ്പായി, രണ്ട് നേതാക്കള്‍ പറഞ്ഞത് സത്യമാകുന്നു!

English summary
mamata fight back against bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X