കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമത ഒരു വർഷം തികയ്ക്കില്ല, തൃണമൂലിൽ പൊട്ടിത്തെറി, സർക്കാർ മുന്നോട്ട് പോകുന്നത് പോലീന്റെ സഹായത്താൽ!

Google Oneindia Malayalam News

കൊൽക്കത്ത: ബംഗാളിൽ മമത സർക്കാർ ഒരു വർഷം അധികാരത്തിൽ തുടരില്ലെന്ന് ബിജെപി നേതാവ് രാഹുൽ സിൻഹ. ത‍ണമൂൽ കോൺഗ്രസിൽ ഉൾപ്പോര് രൂക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. തമ്മിലടിയാണ് പാർട്ടിക്കുള്ളിൽ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പോലീസിന്റെയും സിഐഡികളുടെയും സഹായത്താലാണെന്നും അദ്ദേഹം ആരോപിച്ചു.

<strong>'പിന്നെ നീയെന്തിനാണ് വടിയും പിടിച്ച് നടക്കുന്നത്', ആലപ്പുഴയിൽ പത്രക്കാരോട് കയർത്ത് കെ സുരേന്ദ്രൻ! </strong>'പിന്നെ നീയെന്തിനാണ് വടിയും പിടിച്ച് നടക്കുന്നത്', ആലപ്പുഴയിൽ പത്രക്കാരോട് കയർത്ത് കെ സുരേന്ദ്രൻ!

ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി മിന്നുന്ന പ്രകടനമാണ് ബംഗാളിൽ കാഴ്ചവെച്ചത്. 42 ലോക്സഭ സീീറ്റിൽ 18 സീറ്റുകളിലും‍ ബിജെപി വിജയിച്ച് കയറി. 22 സീറ്റുകളാണ് തൃണമൂൽ കോൺഗ്രസിന് ലഭിച്ചിരുന്നത്. പിന്നാലെ തൃണമൂൽ എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്തു.

Mamata Banerjee

പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പിനു ശേഷം തൃണമൂല്‍ എംഎല്‍എമാര്‍ പാര്‍ട്ടിവിടുമെന്ന് തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ നരേന്ദ്രമോദി മുന്നറിയിപ്പു നല്‍കിയിരുന്നു. 40 എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നായിരുന്നു മോദിയുടെ അവകാശവാദം. മൂന്ന് എംഎൽഎമാരും അറുപുതിനടുത്ത് കൗൺസിലർമാരും ബിജെപിയിൽ ചേർന്നെന്നാണ് റിപ്പോർട്ടുകൾ.

ലബ്പൂര്‍ എംഎല്‍എയായ മുനീറുല്‍ ഇസ്‌ലാമാണ് അവസാനമായി ബിജെപി അംഗത്വമെടുത്തത്. ഇയാള്‍ക്കൊപ്പം മൂന്നു തൃണമൂല്‍ നേതാക്കള്‍ക്കൂടി ബിജെപിയിലേക്ക് ചേര്‍ന്നിട്ടുണ്ട്. ഗദാധര്‍ ഹസ്ര, മുഹമ്മദ് ആസിഫ് ഇഖ്ബാല്‍, നിമയ് ദാസ് എന്നിവരാണ് പാര്‍ട്ടി വിട്ടത്. ബംഗാളിന്റെ ചുമതലയുള്ള കൈലാശ് വിജയ് വര്‍ഗീയയുടെ സാന്നിധ്യത്തിലാണ് ഇവര്‍ ബിജെപി അംഗത്വമെടുത്തത്.

English summary
mamata government will fall down within one year says rahul sinha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X