അമിത് ഷാക്ക് വീണ്ടും പണി കൊടുത്ത് മമത; റോഡ് ഷോയ്ക്ക് അനുമതിയില്ല, ഹെലികോപ്റ്ററും ഇറക്കില്ല
കൊല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയ്ക്ക് ബംഗാളില്‍ അനുമതിയില്ല. ജാദവ്പൂരില് അമിത് ഷാ നടത്താന്‍ തീരുമാനിച്ച റോഡ് ഷോയ്ക്കാണ് അനുമതി നല്‍കാതിരുന്നത്. അദ്ദേഹത്തിന്റെ ഹെലികോപ്റ്ററിനും അനുമതി നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് റിപ്പോര്‍ട്ട് നല്‍കിയത്.
ബിജെപിയെ ലക്ഷ്യമിട്ട് മമതയുടെ നേതൃത്വലുള്ള തൃണമൂല്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അമിത് ഷായുടെ റോഡ് ഷോ നിരോധിച്ചതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ബിജെപി മാധ്യമ വിഭാഗം മേധാവി അനില്‍ ബലുനി പറഞ്ഞു.
തിങ്കളാഴ്ചയാണ് ജാദവ്പൂരില് അമിത് ഷായുടെ റാലി തീരുമാനിച്ചത് എന്നാല്‍ അവസാന നിമിഷം അനുമതി നിഷേധിക്കുകയായിരുന്നു. മെയ് 19നാണ് ഇവിടെ പോളിങ്. ഇനി ബംഗാളില്‍ ഒമ്പത് സീറ്റില്‍ മാത്രമാണ് വോട്ടെടുപ്പ് നടക്കാനുള്ളത്.
ഇനി കോണ്‍ഗ്രസ് യുഗം; രാഹുല്‍ പ്രതീക്ഷയില്‍, വിലയിരുത്തല്‍ ഇങ്ങനെ, സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി
മുമ്പും സമാനമായ രീതിയില്‍ ബിജെപി കേന്ദ്രനേതാക്കളുടെ റാലികള്‍ ബംഗാളില്‍ നിരോധിച്ചിരുന്നു. മമത രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം. കഴിഞ്ഞ ഡിസംബറില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന രഥയാത്ര നിരോധിച്ചിരുന്നു. കലാപ സാധ്യത ചൂണ്ടിക്കാട്ടിയാണ് നിരോധിച്ചത്.
ജനുവരില്‍ ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അമിത് ഷായ്ക്ക് പാര്‍ട്ടി പരിപാടികളില്‍ എത്താന്‍ സാധിക്കാതെ വരികയും ചെയ്തു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ശിവരാജ് സിങ് ചൗഹാന്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ക്കും ഹെലികോപ്റ്റര്‍ അനുമതി നിഷേധിച് സംഭഴങ്ങളുണ്ടായിട്ടുണ്ട്.