കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി!! മമതയും പറഞ്ഞു? ബിജെപിയില്‍ കൂട്ടപൊരിച്ചല്‍, കളി തുടങ്ങി കോണ്‍ഗ്രസ്

  • By
Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി!! മമതയും പറഞ്ഞു?

ദില്ലി: തിരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവം. ബിജെപിയെ ഏത് വിധേനയും പുറത്താക്കുകയെന്ന ലക്ഷ്യത്തില്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ചരടുവലി സജീവമാക്കിയിട്ടുണ്ട്. ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് തടയിട്ട് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു തിരിച്ചടിയാണ് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്.

<strong>ഇത് സൈബർ ഗുണ്ടായിസമെന്ന് പ്രതിഭാ ഹരി; എംഎൽഎക്കെതിരെ വാളെടുത്ത് അണികൾ, സോഷ്യൽ മീഡിയയിൽ പൊങ്കാല</strong>ഇത് സൈബർ ഗുണ്ടായിസമെന്ന് പ്രതിഭാ ഹരി; എംഎൽഎക്കെതിരെ വാളെടുത്ത് അണികൾ, സോഷ്യൽ മീഡിയയിൽ പൊങ്കാല

ബിജെപിയെ പുറത്താക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറായിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. മോദിയെ പുറത്താക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാണെന്നാണ് നേതൃത്വത്തിന്‍റെ നിലപാടെന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങളിലേക്ക്

 സീറ്റുകള്‍ ഇങ്ങനെ

സീറ്റുകള്‍ ഇങ്ങനെ

ബിജെപിയെ പുറത്താക്കാനുള്ള 18 അടവും പുറത്തെടുത്തിരിക്കുകയാണ് പ്രതിപക്ഷം. ഇത്തവണ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പ്രതിപക്ഷം ഉറച്ച് വിശ്വസിക്കുന്നത്. കുറഞ്ഞത് 180 മുതല്‍ 200 സീറ്റുകള്‍ വരെയെ ബിജെപി നേടാനുള്ള സാധ്യത ഉള്ളൂവെന്നാണ് കണക്കാക്കപ്പെടുന്നത്.

 പ്രാദേശിക പാര്‍ട്ടികള്‍

പ്രാദേശിക പാര്‍ട്ടികള്‍

ഈ സാഹചര്യത്തില്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി കഴിഞ്ഞേക്കില്ല. തെലുങ്കാനയിലെ ടിആര്‍എസും ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസിലുമാണ് ബിജെപി പ്രതീക്ഷ വയ്ക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണി നീക്കം ചന്ദ്രശേഖര റാവു ഉപേക്ഷിച്ചത് ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്.

 രാഹുലിനായി സ്റ്റാലിന്‍

രാഹുലിനായി സ്റ്റാലിന്‍

കഴിഞ്ഞ ദിവസം ഡിഎംകെ നേതാവ് എംകെ സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയില്‍ അനുകൂല നിലപാട് ലഭിക്കാതായ പിന്നാലെയാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ കെസിആറിന്‍റെ തിരുമാനം. കോണ്‍ഗ്രസ് ഇല്ലാതെ പ്രതിപക്ഷ മുന്നണി സാധ്യമല്ലെന്നും രാഹുല്‍ ഗാന്ധി തന്നെയാകും പ്രധാനമന്ത്രിയെന്നുമുള്ള നിലപാടായിരുന്നു സ്റ്റാലിന്‍ സ്വീകരിച്ചത്.

 പ്രധാനമന്ത്രി

പ്രധാനമന്ത്രി

ഇതോടെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ റാവുവും സമ്മതിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്തുണ നല്‍കുമെങ്കിലും രാഹുല്‍ പ്രധാനമന്ത്രിയാകുന്നതിന് കെസിആറിന് താത്പര്യമില്ല.കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് റാവുവിന്‍റെ കണക്കുകൂട്ടല്‍.

 സമ്മര്‍ദ്ദ തന്ത്രം

സമ്മര്‍ദ്ദ തന്ത്രം

അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി പ്രധാന പദവികള്‍ തന്നെ നേടിയെടുക്കാനാണ് കെസിആറിന്‍റെ ശ്രമം. ബിജെപി അധികാരത്തില്‍ വന്നാല്‍ പ്രധാന പദവികള്‍ നേടിയെടുക്കാന്‍ കഴിയില്ലെന്നും കെഎസിആര്‍ കരുതുന്നു. അതിനാലാണ് ഫെഡറല്‍ മുന്നണി സാധ്യത ഉപേക്ഷിച്ച് സമ്മര്‍ദ്ദ തന്ത്രം പയറ്റാന്‍ ഒരുങ്ങുന്നത്.

 തൃണമൂല്‍ നേതാവ്

തൃണമൂല്‍ നേതാവ്

അതേസമയം കെഎസിആറിനെ കൂടാതെ പ്രതിപക്ഷ നിരയില്‍ ഇതുവരെ നിലപാട് വ്യക്തമാക്കാന്‍ തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയോ ബിഎസ്പി അധ്യക്ഷ മായാവതിയോ എസ്പി നേതാവ് അഖിലേഷ് യാദവോ തയ്യാറായിട്ടില്ല. സര്‍ക്കാരില്‍ മുഖ്യപങ്കാളിത്തം വേണമെന്ന നിലപാടാണ് മൂവര്‍ക്കും ഉള്ളതെന്നാണ് കരുതപ്പെടുന്നത്.

 മതിയായ ഭൂരിപക്ഷം

മതിയായ ഭൂരിപക്ഷം

കോണ്‍ഗ്രസിന് ഒറ്റയ്ക്ക് മതിയായ ഭൂരിപക്ഷം നേടാനായില്ലേങ്കില്‍ പ്രധാനമന്ത്രി പദവിയടക്കം മമതയും മായാവതിയും സ്വപ്നം കാണുന്നുണ്ടെന്നാണ് വിലയിരുത്തപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മാത്രം പ്രതിപക്ഷ സഖ്യ ചര്‍ച്ചകള്‍ സജീവമാക്കിയാല്‍ മതിയെന്നാണ് ഇരുവരും ഇപ്പോള്‍ സ്വീകരിച്ച നിലപാട്.

 മയപ്പെടുത്തി

മയപ്പെടുത്തി

അതേസമയം കെഎസിആറിന്‍റെ നീക്കത്തോടെ കോണ്‍ഗ്രസിനോടുള്ള നിലപാട് തൃണമൂല്‍ കോണ്‍ഗ്രസ് മയപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ബിജെപിയെ പുറത്താക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാമെന്ന നിലപാട് തൃണമൂല്‍ നേതൃത്വത്തിന് ഉള്ളതെന്ന് പേര് വെളിപ്പെടുത്താത്ത നേതാവ് എന്‍ഡിടിവിയോട് പറഞ്ഞു.

 സമ്മതം മൂളി മമത?

സമ്മതം മൂളി മമത?

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിലും എതിര്‍പ്പില്ലെന്ന നിലപാടാണ് മമത മുന്നോട്ട് വെച്ചതത്രേ.മമത കൂടി നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ മായാവതിയും അഖിലേഷും കൂടി മനസ് തുറക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഫലം വരും മുന്‍പ് തന്നെ മെയ് 21 ന് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നേക്കും.

 രാഹുലിന്‍റെ പ്രതിച്ഛായ

രാഹുലിന്‍റെ പ്രതിച്ഛായ

കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തിയുള്ള നിക്കത്തില്‍ 203 സീറ്റ് വരെ ലഭിച്ചേക്കുമെന്ന വിലയിരുത്തല്‍ ഉണ്ട്. ദളിത്, ഹിന്ദു, മുസ്ലീം വോട്ടര്‍മാര്‍ക്കിടയിലെ രാഹുലിന്‍റെ പ്രതിച്ഛായയും ഹിന്ദി ഹൃദയ ഭൂമിയില്‍ ഉള്‍പ്പെടെയുള്ള രാഹുലിന്‍റെ പിന്തുണയും ഒരു പരിധിവരെ വോട്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 ഇനി കോണ്‍ഗ്രസ്

ഇനി കോണ്‍ഗ്രസ്

അങ്ങനെയെങ്കില്‍ പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിന് തന്നെയാകും മുന്‍തൂക്കം.
ബാക്കി സീറ്റുകള്‍ ഡിഎകെ, ജെഡിഎസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ടിഡിപി, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച തുടങ്ങിയ കക്ഷികളില്‍ നിന്ന് ലഭിച്ചേക്കുമെന്നാണ് കണക്ക് കൂട്ടല്‍.

<strong>വാരണാസിയില്‍ ട്വിസ്റ്റ് എന്ന് ആശങ്ക, അമിത് ഷാ മോദിക്കായി ഇറക്കുന്നത് 10,000 പേരെ</strong>വാരണാസിയില്‍ ട്വിസ്റ്റ് എന്ന് ആശങ്ക, അമിത് ഷാ മോദിക്കായി ഇറക്കുന്നത് 10,000 പേരെ

English summary
mamata hints to support congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X